Photo Credit: Qualcomm
സ്നാപ്ഡ്രാഗൺ എക്‌സ് പ്രോസസ്സറുകൾ താങ്ങാനാവുന്ന പിസികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു
തങ്ങളുടെ പുതിയ സ്‌നാപ്ഡ്രാഗൺ X സീരീസ് പ്രോസസറുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്‌നാപ്ഡ്രാഗൺ ഇന്ത്യ പ്രഖ്യാപിച്ചു. ഈ പുതിയ ചിപ്പുകൾ കഴിഞ്ഞ മാസം കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) 2025-ൽ പ്രദർശിപ്പിച്ചിരുന്നു. ഇൻ്റൽ, എഎംഡി പോലുള്ള പ്രശസ്ത കമ്പനികളുടെ ബജറ്റ്-ഫ്രണ്ട്ലി പ്രോസസറുകളുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രോസസറാണ് സ്നാപ്ഡ്രാഗൺ X. ഗ്ലോബൽ വേർഷനുകളിൽ ഉള്ളതു പോലെ, സ്‌നാപ്ഡ്രാഗൺ എക്‌സ് സിപിയു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനുള്ള (Al) ബിൽറ്റ്-ഇൻ പിന്തുണയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. AI അടിസ്ഥാനമാക്കിയുള്ള ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റിൻ്റെ (NPU) സഹായത്തോടെ ഇത് സാധ്യമാക്കും. ലോകമെമ്പാടുമുള്ള 600 ഡോളറിൽ താഴെ (ഏകദേശം 51,400 രൂപ) വിലയുള്ള ലാപ്‌ടോപ്പുകളിലേക്ക് ഈ പുതിയ പ്രോസസറുകൾ കൊണ്ടുവരാനാണ് സ്‌നാപ്ഡ്രാഗൺ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിലും സമാനമായ വിലനിർണ്ണയ തന്ത്രമാണ് പ്രതീക്ഷിക്കാവുന്നത്.
ഫെബ്രുവരി 24-ന് ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ X ചിപ്സെറ്റ് അവതരിപ്പിക്കുമെന്ന് സ്‌നാപ്ഡ്രാഗൺ ഇന്ത്യ അറിയിച്ചു. കമ്പനി ഇതുവരെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പ്രസ്തുത ഇവൻ്റിൻ്റെ പേര് "എഐ പിസിസ് ഫോർ എവരിവൺ" എന്നാണ്. പുതിയ പ്രോസസ്സറുകൾ താങ്ങാനാവുന്ന വിലയിൽ AI അധിഷ്ഠിതമായ, മികച്ച പെർഫോമൻസ് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇതിലൂടെ സൂചിപ്പിക്കുന്നു.
സ്നാപ്ഡ്രാഗൺ എക്സ് പ്ലാറ്റ്ഫോം സ്കെയിലബിൾ ആണ്, അതായത് വിവിധ വലുപ്പത്തിലുള്ള, വിവിധ തരം കൂളിംഗ് സിസ്റ്റങ്ങളുള്ള വ്യത്യസ്ത തരം ലാപ്ടോപ്പുകളിലെല്ലാം ഇത് ഉപയോഗിക്കാൻ കഴിയും. ഇത് നിരവധി ലാപ്ടോപ്പുകൾക്ക് ഈ പ്രൊസസർ അനുയോജ്യമാക്കുന്നു.
ഈ പ്രോസസറുകൾ 4nm ഫാബ്രിക്കേഷൻ പ്രോസസിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പരമാവധി 3GHz ക്ലോക്ക് സ്പീഡുള്ള എട്ട് ഓറിയോൺ CPU കോറുകൾ ഇതിൽ ഫീച്ചർ ചെയ്യുന്നു. അതേസമയം, കൂടുതൽ ശക്തമായ വേരിയൻ്റുകളായ S
സ്നാപ്ഡ്രാഗൺ X പ്ലസ്, എലീറ്റ് എന്നിവ യഥാക്രമം 3.4GHz, 3.8GHz എന്നിങ്ങനെ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗ്രാഫിക്സിനായി, ഉപയോക്താക്കൾക്ക് 60Hz റിഫ്രഷ് റേറ്റിലും 4K റെസല്യൂഷനിലും മൂന്ന് എക്സ്റ്റേണൽ ഡിസ്പ്ലേകൾ വരെ കണക്ട് ചെയ്യാൻ ക്വാൽകോം അഡ്രീനോ ‘GPU അനുവദിക്കുന്നു.
ചിപ്പ് 64GB വരെ LPDDR5x റാമിനെ പിന്തുണയ്ക്കുന്നു, 30MB മൊത്തം കാഷെയും 135GB/s മെമ്മറി ബാൻഡ്‌വിഡ്ത്തും ഇതിലുണ്ടാകും. സെക്കൻഡിൽ 45 ട്രില്യൺ AI പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന ഹെക്സഗൺ എൻപിയുവും ഇതിൽ ഉൾപ്പെടുന്നു . സ്നാപ്ഡ്രാഗൺ X പ്രോസസറുകൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ Microsoft Copilot+ PC-കൾ ആയി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
പുതിയ ചിപ്പുകൾ ഇരട്ടി ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്നും ഈ റേഞ്ചിലുള്ള മറ്റ് പ്രോസസ്സറുകളെ അപേക്ഷിച്ച് 163% വേഗതയേറിയതാണെന്നും ക്വാൽകോം അവകാശപ്പെടുന്നു. കൂടാതെ, പ്ലാറ്റ്‌ഫോമിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, USB 4 ടൈപ്പ്-സി കണക്റ്റിവിറ്റി എന്നിവയ്ക്കുള്ള പിന്തുണയും ഉൾപ്പെടുന്നു, ഇത് വേഗതയേറിയ വയർലെസ് കണക്ഷനുകളും ഉറപ്പാക്കുന്നു.
പരസ്യം
പരസ്യം