Photo Credit: Infinix
ഇൻഫിനിക്സ് നോട്ട് 50 സീരീസ് 2024 ഏപ്രിലിൽ എത്തിയ നോട്ട് 40 (ചിത്രം) ലൈനപ്പിൻ്റെ പിൻഗാമിയാകും
ഇൻഫിനിക്സ് തങ്ങളുടെ പുതിയ നോട്ട് 50 സീരീസ് സ്മാർട്ട്‌ഫോണുകൾ അടുത്ത മാസം അവതരിപ്പിക്കുമെന്ന് അറിയിച്ചു. ഏതാണ്ട് ഒരു വർഷം മുമ്പ് പുറത്തിറങ്ങിയ ഇൻഫിനിക്സ് നോട്ട് 40 സീരീസിൻ്റെ പിൻഗാമിയായാണ് ഈ പുതിയ ലൈനപ്പ് എത്തുന്നത്. ഇൻഫിനിക്സ് നോട്ട് 50 സീരീസ് ഫോണുകൾ മറ്റ് വിപണികളിൽ എത്തുന്നതിന് മുമ്പ് ഇന്തോനേഷ്യയിൽ ആദ്യം ലഭ്യമാകും. പുതിയ മോഡലുകളിലൊന്നിൻ്റെ ബാക്ക് ക്യാമറ ഡിസൈൻ കാണിക്കുന്ന ടീസർ ചിത്രം കമ്പനി പങ്കിട്ടു. ക്യാമറ മൊഡ്യൂളിന് പുതുമയാർന്ന, നവീകരിച്ച രൂപം ഉണ്ടായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. നോട്ട് 50 സീരീസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al) ഫീച്ചറുകൾ, ക്യാമറ പെർഫോമൻസ്, ബാറ്ററി ലൈഫ്, മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുമെന്നും ഇൻഫിനിക്‌സ് വെളിപ്പെടുത്തി. ഈ സീരീസിലെ ഫോണുകളുടെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 3-ന് ഇന്തോനേഷ്യയിൽ അവതരിപ്പിക്കും. മറ്റൊരു പോസ്റ്റിൽ ലോഞ്ചിനെക്കുറിച്ച് നേരത്തെ സൂചന നൽകിയതിന് ശേഷം കമ്പനി ഇക്കാര്യം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചു. എത്ര മോഡലുകൾ നോട്ട് 50 സീരീസിൻ്റെ ഭാഗമാകുമെന്ന് ഇൻഫിനിക്സ് വെളിപ്പെടുത്തിയിട്ടില്ല.
പുതിയ നോട്ട് 50 സീരീസ് AI ഫീച്ചറുകളെ പിന്തുണയ്ക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്പനി പരാമർശിച്ചിട്ടുണ്ട്. ഒരു മോഡലിൻ്റെ റിയർ ക്യാമറ സെറ്റപ്പ് എങ്ങിനെയാകും എന്നതും പോസ്റ്റിൽ കാണിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ഫോണുകളെ കുറിച്ച് ഇൻഫിനിക്‌സ് ഇതുവരെ പൂർണ്ണ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും, ഇൻഫിനിക്സ് നോട്ട് 50 പ്രോ എന്ന മോഡൽ ഇന്തോനേഷ്യയുടെ SDPPI വെബ്‌സൈറ്റിൽ X6855 എന്ന മോഡൽ നമ്പറിൽ കണ്ടിരുന്നു. ലിസ്റ്റിംഗിൽ ഫോണിൻ്റെ സവിശേഷതകൾ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ലെങ്കിലും ഈ മോഡൽ പുതിയ നോട്ട് 50 സീരീസിൻ്റെ ഭാഗമാകുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്.
2024 ഏപ്രിലിൽ പുറത്തിറങ്ങിയ നോട്ട് 40 പ്രോ 5G-യുടെ പിൻഗാമിയായി ഇൻഫിനിക്സ് നോട്ട് 50 പ്രോ എത്താനുള്ള സാധ്യതയുണ്ട്. നോട്ട് 40 പ്രോ 5G ഫോണിൽ 6nm മീഡിയാടെക് ഡൈമൻസിറ്റി 7020 പ്രൊസസറും 5,000mAh ബാറ്ററിയും ഉണ്ടായിരുന്നു. 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് കർവ്ഡ് 3D AMOLED ഡിസ്‌പ്ലേയായിരുന്നു ഇതിനുണ്ടായിരുന്നത്. 108 മെഗാപിക്‌സൽ പ്രധാന ക്യാമറയും 32 മെഗാപിക്‌സൽ മുൻക്യാമറയുമായാണ് ഫോൺ എത്തിയത്.
പരസ്യം
പരസ്യം