Photo Credit: Samsung Galaxy
പ്രമുഖ ഇലക്ട്രോണിക്സ് ബാൻഡായ സാംസങ്ങ് അവരുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡലായി ഈ മാസം ആദ്യം ഗാലക്‌സി S25 അൾട്രാ അവതരിപ്പിച്ചിരുന്നു. ഈ പുതിയ ഫോൺ അപ്‌ഗ്രേഡുചെയ്‌ത ഹാർഡ്‌വെയറുമായി വരുന്നു, പ്രത്യേകിച്ച് ക്യാമറ വിഭാഗത്തിൽ നിരവധി പുതിയ സവിശേഷതകൾ ഇതിലുണ്ടാകും. കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട് അനുസരിച്ച്, മോഷൻ ഫോട്ടോയും 10-ബിറ്റ് എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗും പോലെ ഗാലക്‌സി S25 അൾട്രായിലുള്ള ചില പുതിയ ക്യാമറ സവിശേഷതകൾ ഗാലക്‌സിയുടെ പഴയ മോഡലുകളിലും ഭാവിയിൽ ലഭ്യമായേക്കാം. സാംസങ്ങിൻ്റെ വൺ Ul-യുടെ അടുത്ത പതിപ്പിനു വേണ്ടി സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് നിലവിൽ വന്നാൽ, പഴയ സാംസങ്ങ് ഗാലക്സി ഫോണുകൾ സ്വന്തമായുള്ളവർക്ക് ഒരു പുതിയ ഫോൺ വാങ്ങാതെ തന്നെ ഏറ്റവും നൂതന ക്യാമറ സവിശേഷകൾ ആസ്വദിക്കാൻ കഴിയും.
സാംസങ്ങിൻ്റെ വരാനിരിക്കുന്ന വൺ Ul 7.1 അപ്‌ഡേറ്റ് ഗാലക്‌സി S25 അൾട്രായിലുള്ള നിരവധി പുതിയ സവിശേഷതകൾ പഴയ ഗാലക്‌സി ഫോണുകളിലേക്കും കൊണ്ടു വന്നേക്കുമെന്ന് സാംമൊബൈലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു.
അപ്‌ഡേറ്റുകളിലൊന്നിൽ 10 പുതിയ ഫോട്ടോ ഫിൽട്ടറുകൾ ഉൾപ്പെടുന്നു, അവയിൽ ആറെണ്ണം വിൻ്റേജ് ഫിലിം-സ്റ്റൈൽ രൂപമുള്ളതാണ്. സോഫ്റ്റ്, ഷാർപ്പ്, ഇൻ്റൻസ്, സട്ടിൽ, വാം, ഡാർക്ക് എന്നിവയാണ് അവയിൽ ചിലത്. കളർ ടെംപറേച്ചർ,കോണ്ട്രാസ്റ്റ്, സാച്ചുറേഷൻ എന്നിവ മാറ്റിക്കൊണ്ട് പഴയ ഗാലക്സി ഉപയോക്താക്കൾക്കും ഈ ഫിൽട്ടറുകൾ ക്രമീകരിക്കാൻ കഴിഞ്ഞേക്കുമെന്നാണു റിപ്പോർട്ടുകൾ. ഫോട്ടോയിലെ അന്തരീക്ഷവുമായി സ്വയമേവ നിറങ്ങൾ നൽകി പൊരുത്തപ്പെടുന്ന AI പവേർഡ് കസ്റ്റം ഫിൽട്ടറുകളും ഉണ്ടാകും.
വീഡിയോ റെക്കോർഡിംഗിനായി, ആപ്പിളിന് സമാനമായ LOG ഫോർമാറ്റ് സാംസങ്ങ് അവതരിപ്പിച്ചേക്കാം. ഈ ഫോർമാറ്റ് പ്രൊഫഷണൽ ലെവൽ കളർ ഗ്രേഡിംഗ് അനുവദിക്കുന്നു, കൂടാതെ 8K 30fps വീഡിയോ റെക്കോർഡിംഗിനെ പിന്തുണച്ചേക്കാം. ഹൈബ്രിഡ് ലോഗ് ഗാമ (അനുയോജ്യതയ്‌ക്കായി), HDR10+ (കൂടുതൽ വിശദമായ ദൃശ്യങ്ങൾക്ക്) എന്നിവയ്‌ക്കുള്ള ഓപ്‌ഷനുകൾക്കൊപ്പം 10-ബിറ്റ് എച്ച്‌ഡിആർ വീഡിയോയും ഈ അപ്‌ഡേറ്റിലൂടെ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
F1.4 മുതൽ F16 വരെ പ്രൊഫഷണൽ ഗ്രേഡ് ഡെപ്ത്ത് ഓഫ് ഫീൽഡ് അഡ്ജസ്റ്റ്മെൻ്റ് നൽകുന്ന വെർച്വൽ അപ്പേർച്ചർ കൺട്രോളും ഇതിലുണ്ട്. ലൈറ്റ് എക്‌സ്‌പോഷർ നിയന്ത്രിക്കാൻ ഡിജിറ്റൽ ND ഫിൽട്ടറുകൾ (2048, 4096 ലെവലുകൾ) സഹിതമാണ് ഗാലക്സി S25 അൾട്രാ വരുന്നത്. പഴയ മോഡലുകൾക്കും ഇവ ലഭ്യമായേക്കാം.
ആപ്പിളിൻ്റെ ലൈവ് ഫോട്ടോസ് പോലെ പ്രവർത്തിക്കുന്ന മോഷൻ ഫോട്ടോയാണ് മറ്റൊരു പുതിയ ഫീച്ചർ. ഇത് ഫോട്ടോ എടുക്കുമ്പോഴുള്ള പ്രധാന നിമിഷം മാത്രമല്ല, ഷോട്ടിന് മുമ്പും ശേഷവുമുള്ള 1.5 കൂടി സെക്കൻഡ് പിടിച്ചെടുക്കുന്നു. കൂടാതെ, ടൈം മെഷീൻ ടൂൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌ത സിംഗിൾ ടേക്ക് മോഡ് റെക്കോർഡ് ബട്ടൺ അമർത്തുന്നതിന് മുമ്പ് അഞ്ച് സെക്കൻഡ് ഫൂട്ടേജ് റെക്കോർഡു ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും. വീഡിയോകൾ റെക്കോർഡുചെയ്യുമ്പോൾ 12 മെഗാപിക്സൽ സ്റ്റിൽ ഫോട്ടോകൾ എടുക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കും. വരാനിരിക്കുന്ന അപ്‌ഡേറ്റിൽ ഈ ഫീച്ചറുകൾ പഴയ ഗാലക്‌സി ഫോണുകളിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം