Photo Credit: HMD
ഫിന്നിഷ് സ്‌മാർട്ട്‌ഫോൺ കമ്പനിയായ എച്ച്എംഡി ഗ്ലോബൽ, എച്ച്എംഡി ഓർക്ക എന്ന പേരിൽ ഒരു പുതിയ ഫോൺ പുറത്തിറക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഒഫീഷ്യൽ നെയിം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതിൻ്റെ ഡിസൈൻ സംബന്ധിച്ച ചിത്രങ്ങൾ ലീക്കായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ ഫോണിൻ്റെ ചില പ്രധാന സവിശേഷതകളും ഈ ലീക്കുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. എച്ച്എംഡി സേജ് എന്ന പേരിലുള്ള മറ്റൊരു എച്ച്എംഡി ഫോണും ഈ ലീക്കുകളിൽ കാണാൻ കഴിയുന്നുണ്ട്. എച്ച്എംഡി നിരവധി പുതിയ ഡിവൈസുകൾ സജീവമായി പുറത്തിറക്കുന്നുണ്ട്, ഇന്ത്യയിൽ ഏറ്റവും പുതിയത് എച്ച്എംഡി ഫ്യൂഷൻ ആയിരുന്നു. "സ്മാർട്ട് ഔട്ട്‌ഫിറ്റുകൾ" എന്ന് വിളിക്കപ്പെടുന്ന ഫീച്ചറുകളുടെ പേരിൽ ഈ ഫോൺ വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. "സ്മാർട്ട് ഔട്ട്‌ഫിറ്റുകൾ" എന്ന പേരിലുള്ള കവറുകൾ വഴി ഫോണിൻ്റെ രൂപം എളുപ്പത്തിൽ ഇഷ്‌ടാനുസൃതമാക്കാൻ കഴിയും. കൂടുതൽ മികച്ച സ്മാർട്ട്‌ഫോണുകൾ വഴി എച്ച്എംഡി അതിൻ്റെ ലൈനപ്പ് വിപുലീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നു വ്യക്തമാണ്.
എച്ച്എംഡി ഓർക്കയുടെ ഡിസൈൻ റെൻഡറുകൾ HMD_MEME'S (@smashx_60) എന്ന ഉപയോക്താവ് സാമൂഹ്യമാധ്യമമായ എക്സിലെ പോസ്റ്റിൽ പങ്കിടുകയുണ്ടായി. "ഓർക്ക" എന്നത് ഫോണിൻ്റെ യഥാർത്ഥ പേരാണോ അതോ ഒരു കോഡ് നെയിം ആണോ എന്ന് വ്യക്തമല്ല. പോസ്റ്റ് അനുസരിച്ച് ബ്ലൂ, ഗ്രീൻ, പർപ്പിൾ നിറങ്ങളിൽ ഫോൺ വിപണിയിൽ എത്താം.
എച്ച്എംഡി ഓർക്കയുടെ റിയർ പാനലിൻ്റെ മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ഒരു ക്യാമറ മൊഡ്യൂൾ ഉണ്ട്. ഈ മൊഡ്യൂളിൽ ഒരു ക്യാമറ സെൻസറും ഒരു LED ഫ്ലാഷുമുണ്ട്, അതിൽ "108MP AI ക്യാമറ" എന്ന വാചകവും എഴുതി വെച്ചിരിക്കുന്നു.
ഫോണിൻ്റെ മുൻവശത്ത് നേർത്ത ബെസലുകളുള്ള ഫ്ലാറ്റ് സ്‌ക്രീനും അൽപ്പം കട്ടിയുള്ള ചിന്നും കാണിക്കുന്നു. മുൻ ക്യാമറയ്‌ക്കായി സ്‌ക്രീനിൻ്റെ മുകളിൽ ഒരു സെൻട്രലൈസ്ഡ് ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ട്. പവർ ബട്ടണും വോളിയം കൺട്രോളുകളും ഫോണിൻ്റെ വലതു വശത്താണ് സ്ഥാപിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന എച്ച്എംഡി ഓർക്ക സ്മാർട്ട്‌ഫോൺ 120Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ HD+ ഐപിഎസ് എൽസിഡി സ്‌ക്രീനുമായി വരുമെന്ന് അഭ്യൂഹമുണ്ട്. ലീക്കുകൾ അനുസരിച്ച്, പ്രോസസറിൻ്റെ കൃത്യമായ മോഡൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഫോണിന് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 5G ചിപ്‌സെറ്റ് നൽകിയേക്കാം. 8GB റാമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിന് AI സവിശേഷതകളുള്ള 108 മെഗാപിക്സൽ പ്രധാന പിൻ ക്യാമറ എച്ച്എംഡി ഓർക്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാകും ഇതിലുണ്ടാവുക. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുമെന്നും പറയപ്പെടുന്നു. ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തു വന്നേക്കും.
പരസ്യം
പരസ്യം