Photo Credit: Vivo
സ്‌നാപ്ഡ്രാഗൺ 695 പ്രൊസസർ കരുത്തു നൽകുന്ന വിവോ Y300 പ്ലസ് കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, അതേ സീരീസിലെ മറ്റൊരു സ്മാർട്ട്‌ഫോണായ വിവോ Y300 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. ഈ ഫോണിൻ്റെ സ്പെസിഫിക്കേഷനുകൾ, കളർ ഓപ്ഷനുകൾ, ലോഞ്ച് തീയതി എന്നിവയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ ഇതിനകം ലീക്കായി പുറത്തു വന്നിട്ടുണ്ട്. കൃത്യമായ ഷേഡുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവോ Y300 മൂന്ന് കളർ ഓപ്ഷനുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. വിവോ Y300 സ്മാർട്ട്ഫോണിൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ ക്യാമറ ആയിരിക്കും. ഉയർന്ന നിലവാരമുള്ള പോർട്രെയിറ്റ് ഫോട്ടോകൾ ഡെലിവർ ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സോണി IMX882 സെൻസർ ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും, വിവോ Y300 പ്ലസുമായി താരതമ്യപ്പെടുത്തുമ്പോൾ വിവോ Y300-ൽ ചില അപ്ഗ്രേഡുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇൻഡസ്ട്രിക്കുള്ളിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി MySmartPrice പറയുന്നതനുസരിച്ച് വിവോ Y300 നവംബർ അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ ഫോണിന് ടൈറ്റാനിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈനായിരിക്കും ഉണ്ടാവുക. കൂടാതെ എമറാൾഡ് ഗ്രീൻ, ഫാൻ്റം പർപ്പിൾ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു.
വിവോ Y300-ൽ സോണി IMX882 പോർട്രെയ്റ്റ് ക്യാമറ, AI ഓറ ലൈറ്റ്, 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുന്നു.
വിവോ Y300 പ്ലസിന് ഇപ്പോൾ ഇന്ത്യയിൽ 23,999 രൂപയാണു വില. ഇത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ മോഡൽ മാത്രമേ ലഭ്യമാകൂ. സിൽക്ക് ഗ്രീൻ, സിൽക്ക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോൺ വരുന്നത്.
120Hz റീഫ്രഷ് റേറ്റും 1,080x2,400 പിക്സൽ റെസല്യൂഷനുള്ള വലിയ 6.78 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. ഇത് 8GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ ശക്തമായ 6nm സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ നിങ്ങൾക്ക് 8GB വരെ റാം വിർച്വലായി വികസിപ്പിക്കാനും കഴിയും, കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനും കഴിയും.
ക്യാമറകൾക്കായി, 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് വിവോ Y300 പ്ലസ് അവതരിപ്പിക്കുന്നത്. സെൽഫികൾക്കായി മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയുമുണ്ട്. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണ് ഈ ഫോണിനുള്ളത്. കൂടാതെ സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുമുണ്ട്. ഈ ഫോണിൽ 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി അടങ്ങിയിരിക്കുന്നു.
പരസ്യം
പരസ്യം