ഇൻഫിനിക്സ് നോട്ട് 50X 5G ഇന്ത്യൻ വിപണിയിലെത്തി
Photo Credit: Infinix
ഇൻഫിനിക്സ് നോട്ട് 50X 5G ഏപ്രിൽ 3 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും.
ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് അവരുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി ഇൻഫിനിക്സ് നോട്ട് 50X 5G ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സിന്റെ പേരൻ്റ് കമ്പനിയായ ട്രാൻസ്ഷൻ ഹോൾഡിംഗ്സാണ് ഈ സ്മാർട്ട്‌ഫോൺ വികസിപ്പിച്ചെടുത്തത്. 2024 ഓഗസ്റ്റിൽ പുറത്തിറക്കിയ ഇൻഫിനിക്സ് നോട്ട് 40X 5G-യെ അപേക്ഷിച്ച് ഈ പുതിയ മോഡൽ നിരവധി അപ്‌ഗ്രേഡുകൾ കൊണ്ടുവരുന്നു. ഇൻഫിനിക്സ് നോട്ട് 50X 5G, മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റാണ് നൽകുന്നത്, ഇത് പെർഫോമൻസ് വർദ്ധിപ്പിക്കുകയും മികച്ച 5G കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് 8GB വരെ റാമുമായി വരുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്, ഇത് ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ സവിശേഷതകളും കസ്റ്റമർ ഫ്രണ്ട്ലി അനുഭവവും നൽകുന്നു. 6.67 ഇഞ്ച് ഡിസ്‌പ്ലേ 120Hz റീഫ്രഷ് റേറ്റുള്ളതാണ്. ഇൻഫിനിക്സ് നോട്ട് 50X 5G-യിൽ 5,500mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു.
ഇൻഫിനിക്സ് നോട്ട് 50X 5G ഫോണിൻ്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 11,499 രൂപ മുതൽ വില ആരംഭിക്കുന്നു. 8GB RAM + 128GB സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില. മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. സീ ബ്രീസ് ഗ്രീൻ വേരിയന്റിന് വീഗൻ ലെതർ ഫിനിഷും, എൻചാൻറ്റഡ് പർപ്പിൾ, ടൈറ്റാനിയം ഗ്രേ എന്നിവയ്ക്ക് മെറ്റാലിക് ഫിനിഷുമുണ്ട്.
വാങ്ങുന്നവർക്ക് തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾക്കൊപ്പം 1,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും അല്ലെങ്കിൽ എക്സ്ചേഞ്ച് ബോണസ് തിരഞ്ഞെടുക്കാം. ഈ ഓഫറുകൾ ഉപയോഗിച്ച്, അടിസ്ഥാന മോഡൽ 10,499 രൂപയ്ക്ക് വാങ്ങാം. ഇൻഫിനിക്സ് നോട്ട് 50X 5G ഏപ്രിൽ 3 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. 2024 ഓഗസ്റ്റിൽ പുറത്തിറക്കിയ ഇൻഫിനിക്സ് നോട്ട് 40X 5G-യുടെ 8GB RAM + 256GB സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയായിരുന്നു വില.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് ഇൻഫിനിക്‌സ് നോട്ട് 50X 5G. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത, ഇത് സുഗമമായ ദൃശ്യാനുഭവം നൽകുന്നു. 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഈ പുതിയ പ്രോസസർ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 8GB വരെ റാമും 128GB സ്റ്റോറേജും ഇതിലുണ്ട്. മെംഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 6GB റാം 12GB വരെയും 8GB റാം 16GB വരെയും വെർച്വലായി വികസിപ്പിക്കാൻ കഴിയും.
ഇൻഫിനിക്‌സ് നോട്ട് 50X 5G-ക്ക് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 50 മെഗാപിക്സൽ പ്രധാന സെൻസറും ഉണ്ട്. പ്രൈമറി ക്യാമറ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുകയും 12-ലധികം വ്യത്യസ്ത ഫോട്ടോഗ്രാഫി മോഡുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയുണ്ട്. ഫോണിന്റെ 'ജെം-കട്ട്' ക്യാമറ മൊഡ്യൂളിൽ ആക്റ്റീവ് ഹാലോ ലൈറ്റിംഗ് ഉണ്ട്, ഇത് നോട്ടിഫിക്കേഷൻ, കോളുകൾ, ചാർജിംഗ് എന്നിവയുണ്ടാകുമ്പോൾ പ്രകാശിക്കും.
മെച്ചപ്പെടുത്തിയ സൗണ്ട് എക്സ്പീരിയൻസിനായി ഇത് DTS ഡ്യുവൽ സ്പീക്കറുകളുമായി വരുന്നു. ഇതിന് MIL-STD-810H സർട്ടിഫിക്കേഷനും ഉണ്ട്, അതായത് ഇത് മിലിട്ടറി-ഗ്രേഡ് ക്വാളിറ്റിയുള്ളതാണ്. കൂടാതെ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഫോണിന് IP64 റേറ്റിംഗും ഉണ്ട്.
ഇൻഫിനിക്‌സ് നോട്ട് 50X 5G-യിൽ വൺ-ടാപ്പ് ഇൻഫിനിക്‌സ് AI ഉൾപ്പെടുന്നു, ഇത് ഓൺ-സ്‌ക്രീൻ അവയർനെസ്, AI നോട്ട്, സർക്കിൾ ടു സെർച്ച്, റൈറ്റിംഗ് അസിസ്റ്റന്റ്, ഇൻഫിനിക്‌സിന്റെ AI അസിസ്റ്റന്റ്, ഫോളാക്സ് തുടങ്ങിയ നിരവധി AI അധിഷ്ഠിത സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ഹെൽപ്പ് നൽകുന്നതിലൂടെ ഈ സവിശേഷതകൾ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു.
45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. 10W വയർഡ് റിവേഴ്‌സ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. കൂടാതെ, ഇതിൽ ബൈപാസ് ചാർജിംഗും ഉൾപ്പെടുന്നു, ഇത് കനത്ത ഉപയോഗ സമയത്ത് ബാറ്ററി ചൂടാകുന്നതു കുറയ്ക്കാൻ സഹായിക്കും.
ces_story_below_text
പരസ്യം
പരസ്യം
Windows 11 Update Causes Classic Outlook to Become Unresponsive; Users Urged to Use Webmail
Forza Horizon 6 Gameplay, Cars and Features Revealed; Release Date Confirmed