പെർഫോമൻസ് പറപറപ്പിക്കാൻ സ്നാപ്ഡ്രാഗൺ 8 എലീറ്റ് വരുന്നു

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ഉടനെ പുറത്തിറങ്ങും

പെർഫോമൻസ് പറപറപ്പിക്കാൻ സ്നാപ്ഡ്രാഗൺ 8 എലീറ്റ് വരുന്നു

Photo Credit: Qualcomm

Snapdragon 8 Elite chipset is the successor to 2023's Snapdragon 8 Gen 3

ഹൈലൈറ്റ്സ്
  • 3nm പ്രോസസ്സ് ഉപയോഗിച്ചാണ് സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ്സെറ്റ് നിർമിച്ചിര
  • ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ ഈ ചിപ്പ്സെറ്റ് പിന്തുണക്കുന്നു
  • 8 ജെൻ 3 ചിപ്പ്സെറ്റിനേക്കാൾ 27 ശതമാനം കാര്യക്ഷമമാണ് സ്നാപ്ഡ്രാഗൺ 8 എലീറ്റ
പരസ്യം

ചൊവ്വാഴ്ച ഹവായിയിൽ നടന്ന സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിൽ ക്വാൽകോം അവരുടെ ഏറ്റവും പുതിയ ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് അവതരിപ്പിച്ചിരുന്നു. നിരവധി മെച്ചപ്പെടുത്തലുകളോടെ, ടോപ്പ്-ടയർ പ്രകടനം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഏറ്റവും പുതിയ മൊബൈൽ പ്രോസസർ ക്വാൽകോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓൺ-ഡിവൈസ് ജനറേറ്റീവ് AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), മൾട്ടി-മോഡൽ AI കഴിവുകൾ, AI ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സമർപ്പിത ഹെക്സഗൺ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ് (NPU) എന്നിവ ഇതിൽ ഉൾപ്പെടുന്നു. മികച്ച ഇമേജ് കൈകാര്യം ചെയ്യുന്നതിനായി ക്വാൽകോമിൻ്റെ സെക്കൻഡ് ജെനറേഷൻ കസ്റ്റം-ബിൽറ്റ് ഓറിയോൺ സിപിയു, മെച്ചപ്പെടുത്തിയ AI ഇമേജ് സിഗ്നൽ പ്രോസസ്സിംഗ് (ISP) എന്നിവയും ഇതിലുണ്ട്. ഈ നവീകരിച്ച സവിശേഷതകൾക്കൊപ്പം, സ്നാപ്ഡ്രാഗൺ 8 എലീറ്റ് അതിൻ്റെ മുൻഗാമിയായ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്പിനെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രകടനവും വാഗ്ദാനം ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ്സെറ്റിൻ്റെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ:

ഹവായിയിൽ വെച്ചു നടന്ന ഉച്ചകോടിയിൽ ക്വാൽകോം പുറത്തിറക്കിയ, ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ഉപയോഗിക്കുന്ന ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ വരുന്ന ആഴ്ചകളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അസൂസ്, ഹോണർ, ഐക്യൂ, വൺപ്ലസ്, ഓപ്പോ, റിയൽമി, സാംസങ്ങ്, വിവോ, ഷവോമി എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ആഗോള ബ്രാൻഡുകൾ പുറത്തിറക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ക്വാൽകോമിൻ്റെ പുതിയ ചിപ്പ്സെറ്റ് ഉപയോഗിക്കും.

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ്സെറ്റിൻ്റെ പ്രധാന സവിശേഷതകൾ:

സ്‌നാപ്‌ഡ്രാഗൺ 8 Gen 3 യേക്കാൾ മെച്ചപ്പെട്ട ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കുള്ള ചിപ്പ്സെറ്റാണ് സ്‌നാപ്ഡ്രാഗൺ 8 എലീറ്റ്. 64-ബിറ്റ് ആർക്കിടെക്‌ചറാണ് ഇതിൽ ഉപയോഗിക്കുന്നത്. 3nm പ്രോസസ്സ് ഉപയോഗിച്ചു നിർമ്മിച്ചിരിക്കുന്ന ചിപ്പിന് എട്ട് കോറുകളുള്ള സെക്കൻഡ് ജെനറേഷൻ ക്വാൽകോം ഓറിയോൺ CPU ഉണ്ട്, ഇതു 4.32GHz എന്ന ഉയർന്ന വേഗതയിൽ എത്തും.

സിംഗിൾ-കോർ, മൾട്ടി-കോർ പ്രകടനത്തിൽ ഇത് 45% ബൂസ്റ്റ് നൽകുമെന്ന് പറയപ്പെടുന്നു, കൂടാതെ വെബ് ബ്രൗസിംഗ് 62% വേഗതയുള്ളതാകും. ഈ ചിപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് LPDDR5x റാമും UFS 4.0 സ്റ്റോറേജും പിന്തുണയ്ക്കാൻ കഴിയും. അൺറിയൽ എഞ്ചിൻ 5 ൻ്റെ നാനൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗെയിമുകളിൽ ഫിലിം നിലവാരമുള്ള 3D അന്തരീക്ഷവു ഇത് അനുവദിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 8 എലീറ്റിൽ ക്വാൽകോം അഡ്രിനോ ജിപിയുവും മെച്ചപ്പെട്ട ഹെക്സഗൺ എൻപിയുവും ഉൾപ്പെടുന്നു, ഇവ രണ്ടും ക്വാൽകോം Al എഞ്ചിൻ്റെ ഭാഗമാണ്. ഇത് 40% മികച്ച ഗെയിമിംഗ് പ്രകടനവും 35% മെച്ചപ്പെട്ട റേ-ട്രേസിംഗും നൽകും. മൊത്തത്തിലുള്ള AI പ്രകടനത്തിലും കാര്യക്ഷമതയിലും 45% വർദ്ധനവ് നൽകി വോയ്‌സ്, ടെക്‌സ്‌റ്റ്, ഇമേജുകൾ, ലൈവ്-വ്യൂ പ്രോംപ്റ്റുകൾ എന്നിവയ്‌ക്കൊപ്പമുള്ള ഡിവൈസിലെ AI സവിശേഷതകളെയും ഇത് പിന്തുണയ്‌ക്കുന്നു. കൂടാതെ, മുൻ മോഡലിനെ അപേക്ഷിച്ച് 27% കുറവ് പവറേ ഇത് ഉപയോഗിക്കുകയുള്ളൂ.

കണക്റ്റിവിറ്റിക്കായി ക്വാൽകോം ഫാസ്റ്റ്കണക്റ്റ് 7900 സിസ്റ്റവുമായി വരുന്ന ഈ ചിപ്പ്സെറ്റ് വൈഫൈ 7 (6GHz, 5GHz, 2.4GHz ബാൻഡുകൾ), ബ്ലൂടൂത്ത് 5.4 എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിലുള്ള സ്‌നാപ്ഡ്രാഗൺ X80 5G മോഡം-RF സിസ്റ്റം 4x6 MIMO സൊല്യൂഷൻ ഉപയോഗിച്ച് മികച്ച കവറേജും 5G വേഗതയും നൽകും.

പുതിയ ചിപ്‌സെറ്റ് 320 മെഗാപിക്സൽ വരെയുള്ള ക്യാമറകളെ പിന്തുണയ്ക്കുന്നു. ട്രിപ്പിൾ 18-ബിറ്റ് സ്പെക്ട്ര AI ISP ഫീച്ചർ ചെയ്യുന്നതിലൂടെ ഓട്ടോ-എക്‌സ്‌പോഷർ, ഓട്ടോ-ഫോക്കസ്, ഫേസ് റെക്കഗ്നിഷൻ എന്നിവയും ഇതു മെച്ചപ്പെടുത്തുന്നു. ഇതിന് 60fps-ൽ 8K റെസല്യൂഷൻ വീഡിയോകൾ റെക്കോർഡ് ചെയ്യാനും പ്ലേ ചെയ്യാനും കഴിയും. സ്നാപ്ഡ്രാഗൺ 8 എലീറ്റിൽ NPUയുമായി സംയോജിപ്പിച്ച് ഒരു പുതിയ AI അധിഷ്ഠിത ISP ഉൾപ്പെടുന്നു. ഇതിൽ വീഡിയോ ഒബ്‌ജക്റ്റ് ഇറേസിങ്ങ്, 4K വീഡിയോയിൽ ചർമ്മത്തിനും ആകാശത്തിനുമുള്ള തത്സമയ ക്രമീകരണങ്ങൾ എന്നിവ പോലുള്ള സവിശേഷതകളുണ്ട്.

ഡിസ്‌പ്ലേയുടെ കാര്യത്തിൽ, ചിപ്പിന് 240Hz വരെയുള്ള റീഫ്രഷ് റേറ്റും 10-ബിറ്റ് കളർ ഡെപ്‌ത്തും ഉപയോഗിച്ച് QHD റെസലൂഷൻ വരെ കൈകാര്യം ചെയ്യാൻ കഴിയും.

QZSS, ഗലീലിയോ, ബെയ്‌ഡോ, ഗ്ലോനാസ്, നാവിക്, ജിപിഎസ് തുടങ്ങിയ നിരവധി സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങളെയും സ്നാപ്ഡ്രാഗൺ 8 എലീറ്റ് പിന്തുണയ്ക്കുന്നു. സെൻസർ-അസിസ്റ്റഡ് നാവിഗേഷൻ ഫീച്ചർ ചെയ്യുന്ന ഇതിന് ഒന്നിലധികം സാറ്റലൈറ്റ് സിസ്റ്റങ്ങളിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിയും. യുഎസ്ബി ടൈപ്പ്-സി വഴി ക്വിക്ക് ചാർജ് 5-നെ പിന്തുണയ്ക്കുന്ന ഇതിൽ ഫിംഗർപ്രിൻ്റ് റെക്കഗ്നിഷനായി ക്വാൽകോം 3D സോണിക് സെൻസർ മാക്‌സ് ഉൾപ്പെടുന്നു. കൂടാതെ, ഇത് സൗണ്ട്, ഫേസ്, ഐറിസ് റെക്കഗ്നിഷൻ എന്നിവയിലൂടെ ബയോമെട്രിക് ഓതൻ്റിക്കേഷനെയും പിന്തുണയ്ക്കുന്നു

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ആപ്പിളിൻ്റെ ഏറ്റവും പുതിയ സിസ്റ്റം അപ്ഡേറ്റുകൾ എത്തിപ്പോയ്; ഡൗൺലോഡ് വിവരങ്ങളും യോഗ്യതയുള്ള മോഡലുകളും അറിയാം
  2. കളം ഭരിക്കാൻ ത്രിമൂർത്തികൾ രംഗത്ത്; ഓപ്പോ F31 സീരീസ് ഫോണുകൾ ഇന്ത്യയിലെത്തി
  3. 45,000 രൂപ ഡിസ്കൗണ്ടിൽ നത്തിങ്ങ് ഫോൺ 3 സ്വന്തമാക്കാൻ അവസരം; വിശദമായി അറിയാം
  4. ഐഫോൺ തരംഗത്തിനിടെ റിയൽമിയുടെ ബജറ്റ് സ്മാർട്ട്ഫോൺ; റിയൽമി P3 ലൈറ്റ് ലോഞ്ച് ചെയ്തു
  5. ഐക്യൂ 15 കരുത്തു കാണിക്കുമെന്നുറപ്പായി; ഡിസൈൻ സംബന്ധിച്ച സൂചനകൾ പുറത്ത്
  6. പുതിയ സ്റ്റോറേജ് വേരിയൻ്റിൽ പോക്കോ M7 പ്ലസ് 5G എത്തുന്നു; സെപ്‌തംബർ 22 മുതൽ ഇന്ത്യയിൽ ലഭ്യമാകും
  7. ഐഫോണിൻ്റെ പുതിയ മോഡലുകൾ സ്വന്തമാക്കാൻ കാത്തിരിക്കേണ്ടി വരും; ഫോണുകൾ വേണ്ടത്ര സ്റ്റോക്കില്ല
  8. 6,000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണിന് 12,000 രൂപയിൽ താഴെ വില; റിയൽമി P3 ലൈറ്റ് 5G ഇന്ത്യയിലെത്തി
  9. ഐഫോണിന് നാൽപതിനായിരം രൂപയിൽ താഴെ വില; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ വരുന്നു
  10. അവിശ്വസനീയ വിലക്കിഴിവിൽ ഐഫോൺ 16; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഇങ്ങെത്തിപ്പോയി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »