Photo Credit: Honor
ഹോണർ പാഡ് X9a (ചിത്രത്തിൽ) ഒറ്റ ഗ്രേ നിറത്തിൽ ലഭ്യമാണ്.
പ്രമുഖ ബ്രാൻഡായ ഹോണർ തങ്ങളുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റായ ഹോണർ പാഡ് X9a മലേഷ്യയിൽ പുറത്തിറക്കി. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 11.5 ഇഞ്ച് എൽസിഡി സ്‌ക്രീനോടുകൂടിയാണ് ഈ പുതിയ ടാബ്‌ലെറ്റ് വരുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 685 ചിപ്പ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നു, ഇത് മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ MagicOS 9.0-യിൽ ഇത് പ്രവർത്തിക്കുന്നു. ഹോണർ പാഡ് X9a-യുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വലിയ 8,300mAh ബാറ്ററിയാണ്. Wi-Fi, ബ്ലൂടൂത്ത് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഇതു പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ടാബ്‌ലെറ്റിൽ വരുന്നത്. അതേസമയം 8 മെഗാപിക്സൽ റിയർ ക്യാമറ നിങ്ങളെ നല്ല നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാനും അനുവദിക്കുന്നു. ഇതെല്ലാം കണക്കാക്കുമ്പോൾ മികച്ചൊരു ടാബ്‌ലെറ്റ് തിരയുന്ന ഉപയോക്താക്കൾക്ക് ഹോണർ പാഡ് X9a ഒരു നല്ല ഓപ്ഷനായിരിക്കും.
ഹോണർ പാഡ് X9a ടാബിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഈ ടാബ്‌ലറ്റ് ഇതിനകം തന്നെ ഹോണർ മലേഷ്യ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടാബ്‌ലെറ്റ് ഗ്രേ നിറത്തിൽ മാത്രമേ ലഭ്യമാകൂ. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഇതിലുണ്ടാകും.
ഹോണർ പാഡ് X9a ടാബിൽ 2.5K (1,504x2,508 പിക്സലുകൾ) ഉയർന്ന റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 11.5 ഇഞ്ച് വലിയ സ്‌ക്രീനുണ്ട്. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 685 പ്രൊസസർ ഇതിനു കരുത്തു നൽകുന്നു, കൂടാതെ 8GB റാമുമായാണ് ഈ ടാബ്‌ലറ്റ് വരുന്നത്. മറ്റ് പല ആൻഡ്രോയിഡ് ഉപകരണങ്ങളെയും പോലെ നിങ്ങൾക്ക് ഉപയോഗിക്കാത്ത 8GB സ്റ്റോറേജ് അധിക വെർച്വൽ റാമായി ഉപയോഗിക്കാം.
ഫോട്ടോകൾ എടുക്കുന്നതിന്, പിന്നിൽ ഓട്ടോഫോക്കസും f/2.0 അപ്പേർച്ചറും ഉള്ള 8 മെഗാപിക്സൽ ക്യാമറ ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും, f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ടാബ്‌ലെറ്റിന് 128GB സ്റ്റോറേജ് സ്‌പെയ്‌സുണ്ട്. ഇത് Wi-Fi, ബ്ലൂടൂത്ത് 5.1 എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ഹോണറിന്റെ വയർലെസ് കീബോർഡുകളും സ്റ്റൈലസും ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0-ൽ ഈ ടാബ്‌ലറ്റ് പ്രവർത്തിക്കുന്നു.
മികച്ച ശബ്ദത്തിനായി ഹോണർ പാഡ് X9a-യിൽ നാല് സ്പീക്കറുകളുണ്ട്. 35W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 8,300mAh ബാറ്ററിയാണ് ഇതിലുള്ളത്. കമ്പനി പറയുന്നതനുസരിച്ച്, സ്റ്റാൻഡ്‌ബൈയിൽ ഇത് 70 ദിവസം വരെ നിലനിൽക്കും. ടാബ്‌ലെറ്റിന് 267.3mm നീളവും 167mm വീതിയും 6.77mm കനവും ഏകദേശം 475 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം