സാംസങ്ങിൻ്റെ രണ്ടു കില്ലാഡികളുടെ ഇന്ത്യയിലെ വില അറിയാം

ഇന്ത്യയിൽ സാംസങ്ങ് ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവയുടെ വില വിവരങ്ങൾ പുറത്ത്

സാംസങ്ങിൻ്റെ രണ്ടു കില്ലാഡികളുടെ ഇന്ത്യയിലെ വില അറിയാം

Photo Credit: Samsung

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 സഹിതമാണ് സാംസങ് ഗാലക്‌സി എ56 ഉം ഗാലക്‌സി എ36 ഉം പുറത്തിറങ്ങുന്നത്.

ഹൈലൈറ്റ്സ്
  • ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 സഹിതമാണ് സാംസങ് ഗാലക്‌സി എ56 ഉ
  • 45W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഫോണുകൾ പിന്തുണയ്ക്കുന്നു
  • പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP67 റേറ്റിങ്ങാണ് ഈ ഫോണ
പരസ്യം

മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) 2025 ഇവൻ്റിന് മുമ്പ് ഗാലക്‌സി A56 5G, ഗാലക്‌സി A36 5G, ഗാലക്‌സി A26 5G എന്നീ മൂന്ന് പുതിയ സ്‌മാർട്ട്‌ഫോണുകൾ സാംസങ്ങ് ഔദ്യോഗികമായി പുറത്തിറക്കി. സാംസങ്ങിൻ്റെ ഈ പുതിയ ഗാലക്‌സി A സീരീസ് മോഡലുകൾ ആൻഡ്രോയിഡ് 15 അധിഷ്‌ഠിതമായ വൺ യുഐ 7-ൽ പ്രവർത്തിക്കുന്നവയാണ്. കൂടാതെ 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഇവയിലുണ്ട്. സാംസങ്ങ് ഗാലക്സി A56 5G, സാംസങ്ങ് ഗാലക്സി A36 5G എന്നിവ ഇപ്പോൾ സാംസങ്ങിൻ്റെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ അവയുടെ വിലകൾ ഉൾപ്പെടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഗാലക്സി A26 5G-യുടെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാംസങ്ങിൻ്റെ ഗാലക്‌സി A സീരീസ് പ്രീമിയം ഫീച്ചറുകളുള്ള മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണുകൾ നൽകുന്നതിന് പേരുകേട്ടതാണ്. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ, മെച്ചപ്പെട്ട ക്യാമറകൾ, 5G കണക്റ്റിവിറ്റി എന്നിവ നൽകുന്ന ഈ പുതിയ ഫോണുകൾ നിരവധി ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ്ങ് ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവയുടെ ഇന്ത്യയിലെ വില:

സാംസങ് തങ്ങളുടെ പുതിയ ഗാലക്സി A56 5G, ഗാലക്സി A36 5G എന്നീ സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യയിലെ വിലകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാംസങ്ങ് ഗാലക്സി A56 5G ഫോണിൻ്റെ 8GB റാം + 128GB സ്റ്റോറേജ് വേരിയൻ്റിന് 41,999 രൂപ മുതൽ വില ആരംഭിക്കുന്നു. 8GB + 256GB പതിപ്പിന് 44,999 രൂപയാണ് വില, 12GB + 256GB മോഡലിന് 47,999 രൂപയും വില വരുന്നു.

സാംസങ്ങ് ഗാലക്സി A36 5G 8GB + 128GB വേരിയൻ്റിൻ്റെ വില 32,999 രൂപ മുതൽ ആരംഭിക്കുന്നു. 8GB + 256GB മോഡൽ 35,999 രൂപക്കും 12GB + 256GB മോഡൽ 38,999 രൂപക്കും ലഭ്യമാണ്.

പ്രത്യേക ലോഞ്ച് ഓഫർ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് രണ്ട് ഫോണുകളുടെയും 8GB + 256GB വേരിയൻ്റുകൾ അവയുടെ 8GB + 128GB മോഡലുകളുടെ വിലയിൽ വാങ്ങാനാകും, എന്നാൽ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ.

ഗാലക്സി A56 5G ഓസം ഗ്രാഫൈറ്റ്, ഓസം ലൈറ്റ് ഗ്രേ, ഓസം ഒലിവ് എന്നീ മൂന്ന് നിറങ്ങളിൽ വരുന്നു. ഓസം ബ്ലാക്ക്, ഓസം ലാവണ്ടർ, ഓസം വൈറ്റ് എന്നീ നിറങ്ങളിലാണ് ഗാലക്സി A36 5G ലഭ്യമാവുക.

സാംസങ്ങ് ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവയുടെ സവിശേഷതകൾ:

സാംസങ്ങ് ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവ 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് സ്‌ക്രീനുകളോടെയാണ് (1,080 x 2,340 പിക്സലുകൾ) വരുന്നത്. ഡിസ്‌പ്ലേക്ക് കോർണിംഗ് ഗൊറില്ല വിക്‌റ്റസ്+ ഗ്ലാസിൻ്റെ പരിരക്ഷണമുണ്ട്. ഓട്ടോ ട്രിം, ബെസ്റ്റ് ഫേസ്, Al സെലക്ട്, റീഡ് എലൗഡ് തുടങ്ങിയ AI ഫീച്ചറുകളും രണ്ട് ഫോണുകളിലും ഉണ്ട്.

ഗാലക്സി A56 5G പ്രവർത്തിക്കുന്നത് സാംസങ്ങ് എക്സിനോസ് 1580 പ്രൊസസറിലാണ്, അതേസമയം ഗാലക്സി A36 5G ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്പാണുള്ളത്. രണ്ട് ഫോണുകളും 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഇവ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7-ൽ വരുന്നു. ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണുകൾക്കു ലഭിക്കും.

സാംസങ്ങ് ഗാലക്സി A56 5G ഫോണിന് മൂന്ന് റിയർ ക്യാമറകളുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50MP പ്രധാന ക്യാമറ, 12MP അൾട്രാവൈഡ് ക്യാമറ, 5MP മാക്രോ ക്യാമറ എന്നിവയാണത്. ഗാലക്സി A36 5G ഫോണിനും സമാനമായ ക്യാമറ സെറ്റപ്പാണെങ്കിലും 12 മെഗാപിക്സൽ ക്യാമറക്കു പകരം 8MP അൾട്രാവൈഡ് ക്യാമറയാണ്. രണ്ട് ഫോണുകളിലും സെൽഫികൾക്കായി 12MP ഫ്രണ്ട് ക്യാമറയുണ്ട്.

രണ്ട് ഫോണുകൾക്കും 5,000mAh ബാറ്ററിയുണ്ട്, കൂടാതെ 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ ഈ ഫോണുകൾ IP67 റേറ്റഡ് ആണ്. 5G, 4G LTE, Wi-Fi, Bluetooth 5.3, GPS, NFC, USB Type-C പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. രണ്ട് ഫോണുകളിലും സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്, ഈ ഫോണുകളുടെ കനം 7.4 മില്ലിമീറ്ററാണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഇനി വീട്ടിലിരുന്നു കൊണ്ടു തന്നെ ബിഎസ്എൻഎല്ലിലേക്കു മാറാം; പോർട്ടൽ ആരംഭിച്ചു
  2. ഇനി ഇവൻ വിപണി ഭരിക്കും; ഹോണർ X9c ഇന്ത്യയിലേക്കെത്തുന്നു
  3. 9,999 രൂപയ്ക്കൊരു ഗംഭീര 5G ഫോൺ; വിവോ T4 ലൈറ്റ് 5G ഇന്ത്യയിലെത്തി
  4. ബാറ്ററിയുടെ കാര്യത്തിൽ ഇവൻ വില്ലാളിവീരൻ; പോക്കോ F7 5G ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; വിവോ X200 FE ലോഞ്ച് ചെയ്തു
  6. കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ
  7. സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 14 5G സീരീസ് എത്തുന്നു
  8. എല്ലാവർക്കും ഇനി വഴിമാറി നിൽക്കാം; സാംസങ്ങ് ഗാലക്സി M36 5G ഇന്ത്യയിലേക്ക്
  9. വയർലെസ് നെക്ക്ബാൻഡ് വിപണി കീഴടക്കാൻ വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 ഇന്ത്യയിലെത്തി
  10. കീശ കീറാതെ മികച്ചൊരു ടാബ് സ്വന്തമാക്കാം; റെഡ്മി പാഡ് 2 ഇന്ത്യൻ വിപണിയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »