ഐക്യൂ Z10 ഫോണിനൊപ്പം ഐക്യൂ Z10X ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Photo Credit: iQOO
iQOO Z10X (ചിത്രത്തിൽ) ആമസോൺ വഴി വാങ്ങാൻ ലഭ്യമാകും.
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട് ഫോൺ ബ്രാൻഡായ ഐക്യൂവിൻ്റെ പുതിയതായി ലോഞ്ച് ചെയ്യാൻ പോകുന്ന സ്റ്റാൻഡേർഡ് ഐക്യൂ Z10 മോഡലിനൊപ്പം ഐക്യൂ Z10X എന്ന മോഡലും ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നേരത്തെ പുറത്തിറങ്ങിയ ഐക്യൂ Z9X 5G എന്ന മോഡലിൻ്റെ പിൻഗാമിയായി പുറത്തു വരുന്ന ഈ ഫോണിന്റെ ഡിസൈനും ചില പ്രധാന വിശദാംശങ്ങളും കമ്പനി ഔദ്യോഗികമായി പങ്കിടുകയുണ്ടായി. ടീസർ അനുസരിച്ച്, ഐക്യൂ Z10X നീല നിറത്തിലാണു വരുന്നത്. പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവും ഇതിനുണ്ടായിരിക്കും. ഈ ഫോണിൻ്റെ ചില പ്രധാന സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വെബ്സൈറ്റിൽ ഫോൺ പ്രത്യക്ഷപ്പെട്ടത് ഇന്ത്യയിൽ ലോഞ്ച് അടുത്തുവെന്ന് സൂചിപ്പിക്കുന്നു. അതേസമയം, സ്റ്റാൻഡേർഡ് ഐക്യൂ Z10 വേരിയന്റിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസറും വലിയ 7,300mAh ബാറ്ററിയും ഉണ്ടാകുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് സ്മാർട്ട്‌ഫോണുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആമസോണിലെ ഒരു ലൈവ് മൈക്രോസൈറ്റിലെ വിവരങ്ങൾ പ്രകാരം ഐക്യൂ Z10X ഏപ്രിൽ 11-ന് ഇന്ത്യയിൽ പുറത്തിറങ്ങും. ഇന്ത്യയിൽ ആമസോണിലൂടെയാകും ഫോണിൻ്റെ വിൽപ്പന നടക്കുകയെന്നും ഈ പേജിൽ വ്യക്തമാക്കുന്നു.
മൈക്രോസൈറ്റിൽ നീല നിറത്തിലുള്ള ഐക്യൂ Z10X കാണാൻ കഴിയും. മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളാണു ഫോണിലുള്ളത്. അതിൽ രണ്ട് ക്യാമറ സെൻസറുകൾ, ഒരു റിംഗ് ലൈറ്റ്, ഒരു LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു.
ഫോണിന്റെ അടിഭാഗത്ത്, ഒരു സ്പീക്കർ ഗ്രിൽ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒരു സിം സ്ലോട്ട്, ഒരു മൈക്രോഫോൺ എന്നിവയുണ്ട്.
ഐക്യൂ Z10X ശക്തമായ 4nm മീഡിയാടെക് ഡൈമൻസിറ്റി 7300 പ്രോസസറുമായാണ് വരുന്നത്. ഇതിന് 7,28,000-ത്തിലധികം AnTuTu സ്കോർ ഉണ്ട്. ഈ സെഗ്മൻ്റിലെ ഏറ്റവും വേഗതയേറിയ ഫോൺ ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഔദ്യോഗിക വെബ്‌പേജിലെ ഒരു കുറിപ്പ് സൂചിപ്പിക്കുന്നത് ഫോണിന് ഇന്ത്യയിൽ 15,000 രൂപയിൽ താഴെ വില വരുമെന്നാണ്. 8GB റാം + 256GB സ്റ്റോറേജ് വേരിയൻ്റിൽ ഇത് ലഭ്യമാകും. ഫോൺ ലോഞ്ച് ചെയ്യുമ്പോൾ കൂടുതൽ ഓപ്ഷനുകൾ പ്രതീക്ഷിക്കുന്നു.
ഫോണിന് 6,500mAh ബാറ്ററിയും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ടാകും.
അതേസമയം, ഇന്ത്യയിൽ ഐക്യൂ Z10-ന്റെ വില 22,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസർ, 90W ഫാസ്റ്റ് ചാർജിംഗുള്ള 7,300mAh ബാറ്ററി, 5,000 nits പീക്ക് ബ്രൈറ്റ്‌നസ്സുള്ള ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ എന്നിവ ഇതിൽ ഉൾപ്പെടും. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഫോണിന് 7.89mm മാത്രമുള്ള സ്ലിം ഡിസൈനായിരിക്കും ഉണ്ടാവുക.
പരസ്യം
പരസ്യം
ISRO Tests Parachutes for Gaganyaan Crew Module in Key Rocket-Sled Trial
India’s PRATUSH Computer Could Detect Signals From the Universe’s First Stars: Report
NASA Tracks Newly Discovered Bus-Sized Asteroid as It Flies Past Earth
Ashneer Grover’s Rise and Fall to Premiere on OTT Soon: All the Details