Photo Credit: Apple
ആപ്പിൾ തങ്ങളുടെ മാക് മിനി ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൻ്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. M4 ചിപ്പുള്ള ആപ്പിളിൻ്റെ 24 ഇഞ്ച് ഐമാക് പുറത്തിറക്കിയതിന് പിന്നാലെയാണ് ഇതിൻ്റെ പ്രഖ്യാപനം ഉണ്ടായത്. ഏറ്റവും പുതിയ മാക് മിനി M4, M4 പ്രോ എന്നിങ്ങനെ രണ്ട് ചിപ്പ് ഓപ്ഷനുകളുമായാണ് ഇന്ത്യയിലേക്കു വരുന്നത്. M1 ചിപ്പ് ഉള്ള പഴയ മാക് മിനി മോഡലിനെ അപേക്ഷിച്ച് വളരെ മികച്ച പെർഫോമൻസ് M4 ചിപ്പുള്ള മാക് മിനി നൽകുമെന്നുറപ്പാണ്. ഇത് 1.7 മടങ്ങ് വേഗതയുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടുതൽ കരുത്തുറ്റ പ്രകടനം ആവശ്യമുള്ളവർക്ക്, ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ M4 പ്രോ ചിപ്പുള്ള വേരിയൻ്റിനു കഴിയും. M4 പ്രോ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ബ്ലെൻഡറിൽ 3D റെൻഡറിംഗ് ജോലികൾ മുമ്പത്തേതിനേക്കാൾ 2.9 മടങ്ങ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
ആപ്പിളിൻ്റെ M4 ചിപ്പുള്ള പുതിയ മാക് മിനിയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 59,900 രൂപയാണു വില. ഈ മോഡലിൽ 10-കോർ CPU, 10-കോർ GPU, 16GB യുണിഫൈഡ് മെമ്മറി, 256GB SSD സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് കൂടുതൽ പവർ ആവശ്യമുണ്ടെങ്കിൽ, 24GB റാമും 512 ജിബി സ്റ്റോറേജും ഉപയോഗിച്ച് ഈ മോഡൽ അപ്‌ഗ്രേഡ് ചെയ്യാം.
ഇതിലും ശക്തമായ മെഷീൻ ആഗ്രഹിക്കുന്നവർക്കായി, ആപ്പിൾ M4 പ്രോ ചിപ്പുള്ള മാക് മിനിയുമുണ്ട്. ഈ മോഡലിന് 1,49,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 12-കോർ CPU, 16-കോർ GPU, 24GB യൂണിഫൈഡ് മെമ്മറി, 512GB SSD സ്റ്റോറേജ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 14 കോർ CPU, 20 കോർ GPU, 64GB യൂണിഫൈഡ് മെമ്മറി, 8TB SSD സ്റ്റോറേജ് എന്നിവ വരെയുള്ള ഓപ്ഷനുകളിൽ ഈ പതിപ്പും കസ്റ്റമൈസ് ചെയ്യാൻ ആപ്പിൾ നിങ്ങളെ അനുവദിക്കുന്നു.
രണ്ട് മോഡലുകൾക്കും 10-ബിറ്റ് ഗിഗാബിറ്റ് ഇഥർനെറ്റ് 10000 രൂപ അധികം നൽകി ചേർക്കാനുള്ള ഓപ്ഷനുമുണ്ട്. നിങ്ങൾക്ക് ഇന്ന് മുതൽ ആപ്പിൾ സ്റ്റോറുകളിൽ നിന്നും അംഗീകൃത റീട്ടെയിലർമാരിൽ നിന്നും പുതിയ മാക് മിനി പ്രീ ഓർഡർ ചെയ്യാം, ഷിപ്പിംഗ് നവംബർ 8-ന് ആരംഭിക്കും.
ആപ്പിളിൻ്റെ M4 ചിപ്പുള്ള പുതിയ മാക് മിനി, 10-കോർ CPU, 10-കോർ GPU എന്നിവയുമായാണ് വരുന്നത്. 24GB വരെ യൂണിഫൈഡ് മെമ്മറിയും 512GB വരെ ബിൽറ്റ്-ഇൻ SSD സ്റ്റോറേജും ഉപയോഗിച്ച് ഇത് കോൺഫിഗർ ചെയ്യാവുന്നതാണ്. ആപ്പിൾ പറയുന്നതു പ്രകാരം, ഈ മോഡലിന് M1 ചിപ്പുള്ള മുൻ പതിപ്പിനെ അപേക്ഷിച്ച് 1.8 മടങ്ങ് വേഗതയുള്ള CPU പെർഫോമൻസും 2.2 മടങ്ങ് വേഗതയുള്ള GPU പെർഫോമൻസും നൽകാനാവും. 5 x 5 ഇഞ്ച് മാത്രം വലിപ്പമുള്ള അപ്‌ഡേറ്റ് ചെയ്ത മാക് മിനി അതിൻ്റെ മുൻ പതിപ്പിനേക്കാൾ ചെറുതാണ്. AI ഉപയോഗിച്ച് മുമ്പത്തേതിനേക്കാൾ ഇരട്ടി വേഗത്തിൽ ഓഡിയോ ടെക്‌സ്‌റ്റിലേക്ക് പകർത്താനും ഇതിന് കഴിയും.
പുതിയ M4 പ്രോ ചിപ്പ് ഘടിപ്പിച്ച കൂടുതൽ ശക്തമായ മാക് മിനി മോഡലും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഈ മോഡലിന് 14-കോർ CPU 20-കോർ GPU എന്നിവ ഉണ്ടായിരിക്കും. മെമ്മറി 64 ജിബി വരെയും സ്റ്റോറേജ് 8 ടിബി വരെയും ഉയർത്താം. M2 പ്രോ മാക് മിനിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ മോഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ ഈ വേരിയൻ്റിന് റാമിൽ മോഷൻ ഗ്രാഫിക്സ് ഇരട്ടി വേഗത്തിൽ റെൻഡർ ചെയ്യാൻ കഴിയും.
മാക് മിനിയുടെ രണ്ട് മോഡലുകളും ആപ്പിളിൻ്റെ സ്വന്തം Al ആയ ആപ്പിൾ ഇൻ്റലിജൻസുമായാണ് വരുന്നത്. കണക്റ്റിവിറ്റിക്കായി, ഓരോ മോഡലിനും USB 3 സ്പീഡുള്ള രണ്ടു USB ടൈപ്പ് സി പോർട്ടും 3.5mm ഹെഡ്‌ഫോൺ ജാക്കുമുണ്ട്. മാക് മിനി M4-ന് മൂന്ന് തണ്ടർബോൾട്ട് 4 പോർട്ടുകൾ പുറകിലുണ്ട്, അതേസമയം M4 പ്രോ വേരിയൻ്റിൽ മൂന്ന് തണ്ടർബോൾട്ട് 5 പോർട്ടുകൾ ഉൾപ്പെടുന്നു. രണ്ട് മോഡലുകളിലും ഗിഗാബിറ്റ് ഇഥർനെറ്റും HDMI പോർട്ടും ഉണ്ട്.
50% റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച, തങ്ങളുടെ ആദ്യത്തെ കാർബൺ ന്യൂട്രൽ മാക് മിനി ആണിതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. കേസിംഗിൽ 100% റീസൈക്കിൾ ചെയ്ത അലുമിനിയം, ആപ്പിൾ രൂപകൽപ്പന ചെയ്‌ത പ്രിൻ്റഡ് സർക്യൂട്ട് ബോർഡുകളിൽ 100% റീസൈക്കിൾ ചെയ്‌ത ഗോൾഡ് പ്ലേറ്റിംഗ്, എല്ലാ മാഗ്നറ്റുകളിലും 100% റീസൈക്കിൾ ചെയ്‌ത ഭൂമിയിലെ അപൂർവമായ മൂലകങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം