Vivo

Vivo - ख़बरें

  • ഇന്ത്യൻ വിപണിയിലേക്ക് വിവോ Y300 5G എത്താൻ സമയമായി
    വിവോ ഇന്ത്യ അവരുടെ എക്സ് (മുമ്പ് Twitter) ഹാൻഡിലിലൂടെയാണ് വിവോ Y300 5G നവംബർ 21ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവൻ്റ് ഉച്ചക്ക് 12 മണിക്കാണ് ആരംഭിക്കുക. ബ്ലാക്ക്, ഗ്രീൻ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നത്. വിവോ Y300 5G-യുടെ ഡിസൈൻ സംബന്ധിച്ച ചില വിശദാംശങ്ങൾ കാണിക്കുന്ന ഒരു പ്രത്യേക പേജും വിവോ അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. പിന്നിൽ ലംബമായി സജ്ജീകരിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിൻ്റെ ഒരു പ്രധാന സവിശേഷത
  • ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വിവോ X200 സീരീസിൻ്റെ മാസ് എൻട്രി
    91മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വിവോ അവരുടെ വിവോ X200, വിവോ X200 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ ഈ ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ സീരീസിലെ മൂന്നാമത്തെ ഫോണായ X200 പ്രോ മിനി മോഡൽ കമ്പനി ഇന്ത്യയിൽ പുറത്തിറക്കില്ലെന്നാണ് റിപ്പോർട്ടുകൾ. വിവോ X200 സീരീസ് ആദ്യമായി അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്, ഇപ്പോൾ ചൈനയിൽ മാത്രമേ ഇതു ലഭ്യമകുന്നുള്ളൂ.
  • നവംബർ അവസാനത്തോടെ വിവോ Y300 ഇന്ത്യയിലെത്തും
    ഇൻഡസ്ട്രിക്കുള്ളിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി MySmartPrice പറയുന്നതനുസരിച്ച് വിവോ Y300 നവംബർ അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ ഫോണിന് ടൈറ്റാനിയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഡിസൈനായിരിക്കും ഉണ്ടാവുക. കൂടാതെ എമറാൾഡ് ഗ്രീൻ, ഫാൻ്റം പർപ്പിൾ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. വിവോ Y300-ൽ സോണി IMX882 പോർട്രെയ്റ്റ് ക്യാമറ, AI ഓറ ലൈറ്റ്, 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവ പ്രതീക്ഷിക്കുന്നു
  • കണ്ണും പൂട്ടി വാങ്ങാം വിവോ Y19s
    90Hz റീഫ്രഷ് റേറ്റും 264ppi പിക്സൽ ഡെൻസിറ്റിയുമുള്ള 720 x 1,608 പിക്സൽ റെസല്യൂഷനോട് കൂടിയ 6.68 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് വിവോ Y19s ഫോണിനുള്ളത്. 12nm ഒക്ട കോർ യൂണിസോക് T612 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്, കൂടാതെ 6GB വരെ റാമും 128GB ഇൻ്റേണൽ സ്റ്റോറേജും (eMMC 5.1) ഉണ്ട്. ഇത് ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ FuntouchOS 14 ഇൻ്റർഫേസുമായി പ്രവർത്തിക്കുന്നു
  • വിപണി കീഴടക്കാൻ വിവോ Y19s അവതരിച്ചു
    വിവോ അവരുടെ Y സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വിവോ Y19s കഴിഞ്ഞ ദിവസം പുറത്തിറക്കി. 6GB RAM + 128GB ഇൻ്റേണൽ സ്റ്റോറേജുമുള്ള വിവോ Y19s ഹാൻഡ്സെറ്റിൽ ഒക്ടാ കോർ യൂണിസോക്ക് പ്രോസസറാണ് നൽകിയിരിക്കുന്നത്. മികച്ച ദൃശ്യഭംഗി നൽകുന്ന 90Hz റീഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ റിയർ ക്യാമറയും 5500mAh ബാറ്ററിയും ഫോണിനുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വിവോയുടെ തന്നെ Funtouch OS 14 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്
  • വിവോ X200 സീരീസിലെ മൂന്നു ഫോണുകൾ ഇന്ത്യയിലേക്ക്
    വിവോ തങ്ങളുടെ പുതിയ X200 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. Vivo X200 സീരീസിൽ വിവോ X200, വിവോ X200 പ്രോ, X200 പ്രോ മിനി എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഈ ഫോണുകൾ ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം വിവോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ അവ എത്തുമെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവോ X200 സീരീസിലെ മൂന്ന് ഫോണുകളും മീഡിയടെക്കിൻ്റെ പുതിയ Dimensity 9400 പ്രോസസറുമായാണ് എത്തുന്നത്. പ്രമുഖ ജർമ്മൻ ഒപ്‌റ്റിക്‌സ് കമ്പനിയായ സീസുമായി സഹകരിച്ച് വികസിപ്പിച്ച നൂതന ക്യാമറ സംവിധാനങ്ങളും ഈ ഫോണിലുണ്ടാകും. 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സീരീസിലെ ഫോണുകൾക്ക് നൽകിയിരിക്കുന്നു. ഈ ഫോണുകളിലെ ക്യാമറകൾ സീസുമായി ചേർന്നു രൂപകൽപ്പന ചെയ്‌തിരിക്കുന്നു
  • സ്മാർട്ട്ഫോൺ വിപണി പിടച്ചടക്കാൻ വിവോ X200 സീരീസ്
    വിവോ X200, X200 പ്രോ, X200 പ്രോ മിനി എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ്, OriginOS 5 എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളുമായാണ് വിവോ X200 സീരീസ് വരുന്നത്
  • പുതിയ ചിപ്പ്സെറ്റിൽ വിവോ X200 സീരീസ് പുറത്തിറങ്ങും
    തങ്ങളുടെ വരാനിരിക്കുന്ന X200 സീരീസ് സ്മാർട്ട്‌ഫോണുകൾ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറോട് കൂടി ചൈനയിൽ അവതരിപ്പിക്കുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മീഡിയടെക്ക് പുതിയ ചിപ്പ്സെറ്റ് പുറത്തിറക്കിയതിനു പിന്നാലെയാണ് ഈ വാർത്ത വന്നിരിക്കുന്നത്. ഏറ്റവും നൂതനമായ 3nm സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡൈമെൻസിറ്റി 9400 നിർമ്മിച്ചിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 40% കൂടുതൽ ഊർജ്ജക്ഷമത ഇതിനുണ്ടാകും
  • വിവോ Y28s 5G നിങ്ങൾക്കു വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം
    കഴിഞ്ഞ ദിവസം, വിവോ Y28s 5G ഹാൻഡ്സെറ്റിൻ്റെ വില 500 രൂപ കുറച്ചതായി കമ്പനി പ്രഖ്യാപിച്ചു. മൂന്ന് വ്യത്യസ്ത RAM + സ്റ്റോറേജ് ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. വിവോ Y28s 5G ഫോണിന് ഇന്ത്യയിൽ ഇപ്പോൾ വില ആരംഭിക്കുന്നത് 4GB മോഡലിന് 13499 രൂപ, 6GB വേരിയൻ്റിന്. 14999 രൂപ, 8GB വേരിയൻ്റിന് 16499 രൂപ എന്നിങ്ങനെയാണ്. എല്ലാ വേരിയൻ്റുകളും 128GB ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്
  • കാത്തിരിപ്പിനവസാനം, വിവോ T3 അൾട്രാ ഇന്ത്യയിലെത്തുന്നു
    കമ്പനി സ്ഥിരീകരിച്ചതു പ്രകാരം സെപ്തംബർ 12ന് വിവോ T3 അൾട്രാ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഫ്ലിപ്കാർട്ടിൽ ഈ ഫോൺ ലഭ്യമാകുമെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ വിവോ ഇന്ത്യയുടെ ഇ സ്റ്റോർ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. 5500mAh ബാറ്ററിയാണ് വിവോ T3 അൾട്രാ സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 80W വയേർഡ് ഫ്ലാഷ് ചാർജിനെ പിന്തുണക്കുന്ന ബാറ്ററിയാണിത്. 5500mAh ബാറ്ററിയുള്ള ഏറ്റവും കനം കുറഞ്ഞ കേർവ്ഡ് ഡിസ്പ്ലേ ഫോൺ ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു
  • എല്ലാവരും കാത്തിരിക്കും, വിവോ T3 അൾട്രാ പുറത്തിറങ്ങാൻ
    സെപ്തംബർ പകുതിയോടെ ലോഞ്ചിംങ്ങ് പ്രതീക്ഷിക്കുന്ന വിവോ T3 അൾട്രായുടെ പ്രധാന സവിശേഷതകൾ അറിയണ്ടേ. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനെ പിന്തുണക്കുന്ന 50 മെഗാപിക്സൽ സോണി IMX921 പ്രൈമറി സെൻസറും 8 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറുമാണ് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലുള്ളത്. 16 മെഗാപിക്സൽ സെൻസർ ഫ്രണ്ട് ക്യാമറക്കു നൽകിയിരിക്കുന്നു. 80W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5500mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിലുണ്ടാവുക. വളരെ സ്ലിമ്മായ ഡിസൈനിലുള്ള ഈ ഫോണിന് പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 റേറ്റിംഗാണുള്ളത്. ഫ്രോസ്റ്റ് ഗ്രീൻ, ലൂണ ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും
  • വിവോ T3 പ്രോ 5G സ്മാർട്ട്ഫോണിനു വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനം
    ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OlS) പിന്തുണയുള്ള 50 മെഗാപിക്സലിൻ്റെ സോണി IMX882 പ്രൈമറി സെൻസറും 8 മെഗാപിക്സലുള്ള അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നു
  • ഡിസ്കൗണ്ട് വിലക്ക് വിവോ Y58 5G സ്വന്തമാക്കാൻ മികച്ച അവസരം
    കുറഞ്ഞ വിലക്ക് വിവോ Y58 5G സ്വന്തമാക്കാനുള്ള മുഴുവൻ വിവരങ്ങളും
  • ബഹളങ്ങളൊന്നുമില്ലാതെ എത്തിയ വിവോ Y18i സ്മാർട്ട്ഫോണിൻ്റെ വിശേഷങ്ങൾ
    നിശബ്ദമായി ഇന്ത്യയിലെത്തിയ വിവോ Y18i സ്മാർട്ട്ഫോണിൻ്റെ വിവരങ്ങൾ

Vivo - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »