Photo Credit: Vivo
വിവോ T4x 5G മറൈൻ ബ്ലൂ, പ്രോന്റോ പർപ്പിൾ നിറങ്ങളിൽ ലഭ്യമാണ്.
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വിവോ T4x 5G ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. 2024 ഏപ്രിലിൽ അവതരിപ്പിച്ച വിവോ T3x 5G ഫോണിൻ്റെ നവീകരിച്ച പതിപ്പാണിത്. മികച്ച പെർഫോമൻസും കരുത്തുറ്റ ബാറ്ററിയും ശക്തമായ ബിൽഡ് ക്വാളിറ്റിയും ഉള്ളതാണ് പുതിയ മോഡൽ. 8 ജിബി വരെ റാമുമായി ജോഡിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറാണ് വിവോ T4x 5G നൽകുന്നത്. ഇത് ഒന്നിലധികം വേരിയൻ്റുകളിൽ ലഭ്യമാണ്. ഈ ഫോണിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ 6,500mAh ബാറ്ററിയാണ്, ഇത് സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ബാറ്ററിയാണെന്നു പറയുന്നു. വ്യക്തമായ ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്ന 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. മികച്ച ഡിസൈനിൽ വരുന്ന ഈ ഫോണിന് ഉറപ്പിൻ്റെ കാര്യത്തിൽ മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്. കൂടാതെ, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇതിന് IP64 റേറ്റിംഗും ഉണ്ട്.
വിവോ T4x 5G ഫോണിൻ്റെ 6GB റാം + 128GB സ്റ്റോറേജ് വേരിയൻ്റിന് ഇന്ത്യയിൽ 13,999 മുതൽ വില ആരംഭിക്കുന്നു. 8GB + 128GB പതിപ്പിന് 14,999 രൂപയും 8GB + 256GB മോഡലിന് 16,999 രൂപയും ആണ് വില. മറൈൻ ബ്ലൂ, പ്രോൻ്റോ പർപ്പിൾ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും മാർച്ച് 12 മുതൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെ വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ഉപയോക്താക്കൾക്ക് 1,000 രൂപയുടെ കിഴിവ് നേടാൻ അവസരമുണ്ട്.
വിവോ T4x 5G ഫോണിന് 120Hz റീഫ്രഷ് റേറ്റ് 1,050 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി സ്‌ക്രീൻ (1,080x2,408 പിക്സലുകൾ) ഉണ്ട്. കണ്ണിൻ്റെ ആയാസം കുറയ്ക്കുന്നതിന് TÜV റെയിൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും ഡിസ്‌പ്ലേക്കു ലഭിച്ചിട്ടുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറിൽ 8 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 256 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15-ലാണ് ഇത് വരുന്നത്.
ക്യാമറകൾക്കായി, വിവോ T4x 5G ഫോണിന് 50MP പ്രധാന റിയർ ക്യാമറയും 2MP ഡെപ്ത് സെൻസറും ഒപ്പം LED ഫ്ലാഷും ഡൈനാമിക് ലൈറ്റ് യൂണിറ്റും ഉണ്ട്. സെൽഫികൾക്കായുള്ള ക്യാമറ 8 എംപിയാണ്. മികച്ച ശബ്ദത്തിനായി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.
ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ മിലിട്ടറി-ഗ്രേഡ് MIL-STD-810H സാക്ഷ്യപ്പെടുത്തിയ ഈ ഉപകരണത്തിന് IP64 റേറ്റിംഗ് ഉണ്ട്, ഇത് പൊടിയും സ്പ്ലാഷും പ്രതിരോധിക്കും.
വിവോ T4x 5G ഫോണിന് 44W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററിയുണ്ട്. കണക്റ്റിവിറ്റിക്കായി, ഇത് 5G, 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, GLONASS, Beidou എന്നിവയെ പിന്തുണയ്ക്കുന്നു. ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്.
സുരക്ഷയ്ക്കായി, ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ആണ്. ഇതിൻ്റെ അളവ് 165.7x76.3x8.09mm ആണ്. പ്രോൻ്റോ പർപ്പിൾ കളർ വേരിയൻ്റിന് 204 ഗ്രാം ഭാരവും മറൈൻ ബ്ലൂ പതിപ്പിന് 208 ഗ്രാം ഭാരവുമാണ് വരുന്നത്.
പരസ്യം
പരസ്യം