Photo Credit: Vivo
വിവോ ബ്രാൻഡിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ വിവോ X200 Pro, വിവോ X200 എന്നിവ വ്യാഴാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോ എക്‌സ് സീരീസിൻ്റെ ഭാഗമായ ഈ പുതിയ മോഡലുകൾ ആകർഷകമായ ഫീച്ചറുകളുമായാണ് വരുന്നത്. രണ്ട് ഫോണുകൾക്കും മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ രണ്ട് മോഡലുകൾക്കും IP68, IP69 റേറ്റിംഗുകൾ ഉണ്ട്. മികച്ച ക്യാമറയാണ് വിവോ X200 സീരീസിലുള്ളത്. ഉയർന്ന നിലവാരമുള്ള ഒപ്‌റ്റിക്‌സിന് പേരുകേട്ട സീസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിലുള്ളത്. ഫോട്ടോയുടെയും വീഡിയോയുടെയും ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിവോയുടെ സ്വന്തം V3+ ഇമേജിംഗ് ചിപ്പുമായി വിവോ X200 പ്രോ വരുന്നു. വിവോ X200 ഫോണിൽ 5,800mAh ബാറ്ററിയുള്ളപ്പോൾ വിവോ X200 പ്രോ കൂടുതൽ വലിയ 6,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്നു. ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോണുകൾ ഇപ്പോഴാണ് ഇന്ത്യയിലെത്തുന്നത്.
വിവോ X200 പ്രോയുടെ 16GB റാമും 512GB സ്റ്റോറേജുമുള്ള പതിപ്പിന് 94,999 രൂപയാണു വില വരുന്നത്. ഇത് കോസ്മോസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്.
സാധാരണ വിവോ X200 രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 65,999 രൂപയാണ് വില. അതേസമയം 16GB റാമും 512GB സ്റ്റോറേജുമുള്ള വേരിയൻ്റിന് 71,999. കോസ്മോസ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്.
വിവോ X200, X200 പ്രോ എന്നിവയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 19 മുതൽ ഫോൺ എല്ലാവർക്കുമായി ലഭ്യമാകും. വിവോ 9 മാസം വരെയുള്ള നോ കോസ്റ്റ് EMI ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ഓഫറുകളിൽ 9,500 രൂപ വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട്, ഒരു വർഷത്തെ എക്സറ്റൻഡഡ് വാറൻ്റി, 9,500 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവയും ഉൾപ്പെടുന്നു.
വിവോ X200 പ്രോ, വിവോ X200 എന്നിവ ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണുകളാണ്. വിവോ X200 പ്രോയിൽ 1,260x2,800 പിക്‌സൽ റെസലൂഷൻ, 120Hz വരെ റീഫ്രഷ് റേറ്റ് 452ppi പിക്സൽ സാന്ദ്രത എന്നിവയുള്ള 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണുള്ളത്. വിവോ X200 ഫോണിൽ അതേ 1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED 8T LTPS ഡിസ്‌പ്ലേയാണ്. ഇതിൽ 120Hz റീഫ്രഷ് റേറ്റ്, 460ppi പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. രണ്ട് മോഡലുകളും 4,500 nits വരെ പീക്ക് ബ്രൈറ്റ്നസും 2,160Hz PWM ഡിമ്മിങ്ങും നൽകുന്നു.
രണ്ട് ഫോണുകളിലും മീഡിയാടെക് ഡൈമൻസിറ്റി 9400 പ്രോസസറാണുള്ളത്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 സ്റ്റോറേജും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. വിവോ X200 പ്രോയിൽ സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ Sony LYT-818 സെൻസർ, ഓട്ടോഫോക്കസോടുകൂടിയ 50 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, OIS-ഉം 3.7x ഒപ്റ്റിക്കൽ സൂമും ഉള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ ISOCELL HP9 സെൻസർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പ്രോ മോഡൽ ഇമേജ് പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനായി V3+ ഇമേജിംഗ് ചിപ്പുമുണ്ട്.
വിവോ X200 ഫോണിലും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതിൽ 50 മെഗാപിക്സൽ സോണി IMX921 സെൻസർ (1/1.56-ഇഞ്ച്) OIS, 50 മെഗാപിക്സൽ JN1 സെൻസർ, 3x സൂമുള്ള 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ സെൻസറിങ്ങ് എന്നിവ ഉൾപ്പെടുന്നു. രണ്ട് ഫോണുകൾക്കും മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
5G, Wi-Fi, Bluetooth 5.4, NFC, GPS, BeiDou, GLONASS, Galileo, QZSS, NavIC തുടങ്ങിയ വിവിധ നാവിഗേഷൻ സിസ്റ്റങ്ങൾക്കുള്ള പിന്തുണ ഉൾപ്പെടെ രണ്ട് മോഡലുകളും മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾ നൽകുന്നു. USB ടൈപ്പ് സി പോർട്ടാണ് ഇവയിലുള്ളത്. സെൻസറുകളുടെ കാര്യത്തിൽ, രണ്ട് ഉപകരണങ്ങളിലും ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫ്ലിക്കർ സെൻസർ, ഗൈറോസ്‌കോപ്പ്, ലേസർ ഫോക്കസ് സെൻസർ, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, രണ്ട് ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകളാണ് ഫോണുകൾക്കുള്ളത്.
90W വയർഡ് ഫാസ്റ്റ് ചാർജിംഗും 30W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് വിവോ X200 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 162x75.95x8.49mm വലിപ്പവും 228 ഗ്രാം ഭാരവുമുണ്ട്. വിവോ X200 മോഡലിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററിയുണ്ട്. ഇതിന് 162x74.81x7.99mm വലിപ്പവും 202 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം