Photo Credit: Vivo
വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നീ മോഡൽ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ മാസമാണ് ചൈനയിൽ പുറത്തിറങ്ങിയത്. ഈ ഫോണുകൾ ആഗോളതലത്തിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് വിവോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അടുത്ത മാസം അവ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് കഴിഞ്ഞ ദിവസം ലീക്കായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നിരുന്നാലും, Vivo X200 സീരീസിലെ എല്ലാ മോഡലുകളും ഇന്ത്യയിൽ ലഭ്യമാകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവോ X200 സീരീസിലെ ഈ പുതിയ സ്മാർട്ട്‌ഫോണുകൾ മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്പ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. വിവോയുടെ ഏറ്റവും പുതിയ ഉപയോക്തൃ ഇൻ്റർഫേസായ Origin OS 5 ആണ് ഇതിലുള്ളത്. ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫിക്കായി സീസുമായി സഹകരിച്ച് വികസിപ്പിച്ച ക്യാമറകളും ഈ ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നു.
91മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വിവോ അവരുടെ വിവോ X200, വിവോ X200 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ ഈ ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ സീരീസിലെ മൂന്നാമത്തെ ഫോണായ X200 പ്രോ മിനി മോഡൽ കമ്പനി ഇന്ത്യയിൽ പുറത്തിറക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
വിവോ X200 സീരീസ് ആദ്യമായി അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്, ഇപ്പോൾ ചൈനയിൽ മാത്രമേ ഇതു ലഭ്യമകുന്നുള്ളൂ. ആഗോള റിലീസിൽ X200 പ്രോ മിനി ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ലെങ്കിലും ഈ സീരീസ് ഉടൻ മലേഷ്യയിലും ലോഞ്ച് ചെയ്യും. നേരത്തെ, നവംബർ അവസാനമോ ഡിസംബർ ആദ്യമോ ഇന്ത്യയിൽ വിവോ X200 സീരീസ് പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു.
വിവോ X200 സീരീസ് ഇന്ത്യയിൽ എപ്പോൾ ലഭ്യമാകും എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. അതിനാൽ, ഇതുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വിശദാംശങ്ങളിൽ ജാഗ്രത പാലിക്കുന്നതു നല്ലതാണ്. എന്നാൽ, മുൻ വിവോ എക്സ് സീരീസ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു എന്നത് ഇതിനോടൊപ്പം ചേർത്തു വായിക്കാം.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ X200 സീരീസിലെ അടിസ്ഥാന മോഡൽ ചൈനയിൽ CNY 4,300 (ഇന്ത്യയിൽ ഏകദേശം 51,000 രൂപ) മുതൽ ആരംഭിക്കുന്നു.
ഈ സീരീസിൽ വിവോ X200, വിവോ X200 പ്രോ, വിവോ X200 പ്രോ മിനി എന്നീ മൂന്ന് ഫോണുകൾ ഉൾപ്പെടുന്നു. അവയെല്ലാം ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Origin OS 5-ലാണ് വരുന്നത്. ഓരോ മോഡലിനും മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസർ കരുത്തു നൽകുന്നു. കൂടാതെ സീസുമായി ചേർന്ന് രൂപകൽപ്പന ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവുമുണ്ട്. ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും വിവോ X200 പ്രോ 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമായാണ് എത്തുന്നത്.
ബാറ്ററി ലൈഫിൻ്റെ കാര്യത്തിൽ, സ്റ്റാൻഡേർഡ് വിവോ X200 മോഡലിന് 5,800mAh ബാറ്ററിയുണ്ട് കൂടാതെ 90W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. വിവോ X200 പ്രോയ്ക്ക് 6,000mAh ബാറ്ററിയയാണുള്ളത്, ഇതു 90വാട്ട് വയർഡ് ചാർജിംഗിനെ പിന്തുണക്കുന്നു. X200 പ്രോ മിനിയിൽ സ്റ്റാൻഡേർഡ് X200 മോഡലിൻ്റെ പോലെ 5,800mAh ബാറ്ററിയാണുള്ളത്, കൂടാതെ 90W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം