Photo Credit: Vivo
വിവോ വി50 ലൈറ്റ് 5ജി കറുപ്പ്, സ്വർണ്ണം, പർപ്പിൾ നിറങ്ങളിൽ ലഭ്യമാണ്.
വിവോയുടെ പുതിയ സ്മാർട്ട്ഫോണായ വിവോ V50 ലൈറ്റ് 5G തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറക്കി. ഈ ആഴ്ചയുടെ തുടക്കത്തിൽ ചില പ്രദേശങ്ങളിൽ അവതരിപ്പിച്ച വിവോ V50 ലൈറ്റിന്റെ 4G വേരിയന്റുമായി പുതിയ ഹാൻഡ്‌സെറ്റ് നിരവധി സവിശേഷതകൾ പങ്കിടുന്നു. എന്നിരുന്നാലും, ലൈറ്റ് വേരിയന്റുകൾ ഇന്ത്യയിൽ പുറത്തിറങ്ങുമോ എന്ന് വിവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സ്റ്റാൻഡേർഡ് വിവോ V50 ഫോണുകൾ ഫെബ്രുവരിയിൽ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. സുഗമമായ പെർഫോമൻസും മൾട്ടിടാസ്കിംഗും വാഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് വിവോ V50 ലൈറ്റ് 5G-യിൽ പ്രവർത്തിക്കുന്നത്. ദീർഘകാല ഉപയോഗം ഉറപ്പാക്കുന്ന ഒരു വലിയ 6,500mAh ബാറ്ററിയാണ് ഇതിലുള്ളത്. ഫോട്ടോഗ്രാഫിക്ക്, 50-മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. വിവോ V50 ലൈറ്റ് 5G-യുടെയോ 4G ലൈറ്റ് വേരിയന്റിന്റെയോ ഇന്ത്യൻ ലോഞ്ച് വിവോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ ലഭ്യത സംബന്ധിച്ച് കമ്പനിയിൽ നിന്നുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കയാണ്.
12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വിവോ V50 ലൈറ്റ് 5G ഫോണിനു വില 399 യൂറോ (ഏകദേശം 37,200 രൂപ) ആണ്. സ്പെയിനിലെ ഔദ്യോഗിക ഇ-സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ഇത് വാങ്ങാം.
ഫാന്റസി പർപ്പിൾ, ഫാന്റം ബ്ലാക്ക്, സിൽക്ക് ഗ്രീൻ, ടൈറ്റാനിയം ഗോൾഡ് എന്നീ നാല് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. എന്നിരുന്നാലും, ലഭ്യമായ നിറങ്ങൾ രാജ്യത്തെയോ പ്രദേശത്തെയോ ആശ്രയിച്ച് വ്യത്യാസപ്പെടാം.
തുർക്കിയിൽ TRY 18,999 (ഏകദേശം 45,000 രൂപ) വിലയുള്ള വിവോ V50 ലൈറ്റിന്റെ 4G പതിപ്പും ഉണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ മോഡൽ ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്.
വിവോ V50 ലൈറ്റ് 5G-യിൽ 120Hz റീഫ്രഷ് റേറ്റ്, 1800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.77 ഇഞ്ച് ഫുൾ എച്ച്ഡി+ സ്‌ക്രീൻ (1080x2392 പിക്‌സൽ) വിത്ത് 2.5D പിഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. ബ്ലൂ ലൈറ്റ് കുറയ്ക്കുന്നതിന് സ്‌ക്രീനിന് എസ്‌ജിഎസ് സർട്ടിഫിക്കേഷനും ഉണ്ട്. 4G പതിപ്പിന് സമാനമായ സവിശേഷതകളാണ് ഇവയെല്ലാം.
5G മോഡൽ ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ FunTouch OS 15-ൽ പ്രവർത്തിക്കുന്നു. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. 12GB എൽപിഡിഡിആർ4എക്സ് റാമും 512GB യുഎഫ്‌എസ് 2.2 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. അതേസമയം 4G പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 685 പ്രോസസർ ഉണ്ട്.
ഫോട്ടോഗ്രാഫിക്ക്, രണ്ട് പതിപ്പുകളിലും 50 മെഗാപിക്സൽ പ്രധാന ക്യാമറ (IMX882 സെൻസർ) ഉണ്ട്. 5G പതിപ്പിൽ രണ്ടാമത്തെ ലെൻസായി 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ട്, അതേസമയം 4G പതിപ്പിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസറാണുള്ളത്. രണ്ട് ഫോണുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
വിവോ V50 ലൈറ്റ് 5G-യിൽ 6,500mAh ബാറ്ററിയാണുള്ളത്. ഇത് 4G മോഡലിലേതു പോലെ 90W വയർഡ് ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇത് ഡ്യുവൽ നാനോ സിം കാർഡുകൾ, 5G, 4G, ഡ്യുവൽ-ബാൻഡ് Wi-Fi, NFC, GPS, OTG, ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C എന്നിവയെ പിന്തുണയ്ക്കുന്നു.
പൊടി, സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP65 റേറ്റിംഗും ഡ്രോപ്പ് റെസിസ്റ്റൻസിനുള്ള MIL-STD-810H സർട്ടിഫിക്കേഷനും ഫോണിനുണ്ട്. 163.77 x 76.28 x 7.79 mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം