Photo Credit: Vivo
വിവോ തങ്ങളുടെ പുതിയ Y300 5G സ്മാർട്ട്‌ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനു പുറമ വരാനിരിക്കുന്ന Y സീരീസ് ഡിവൈസിൻ്റെ ഫസ്റ്റ് ലുക്ക് കമ്പനി അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വെബ്‌സൈറ്റിലുള്ള ഒരു സമർപ്പിത പേജിലൂടെയും പങ്കിട്ടിട്ടുണ്ട്. ടീസർ അനുസരിച്ച് വിവോ Y300 5G കുറഞ്ഞത് മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. പങ്കു വെച്ച ചിത്രങ്ങളിൽ നിന്ന്, ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. വിവോ Y300 5G കഴിഞ്ഞ വർഷം ഇറങ്ങിയ വിവോ Y200 മോഡലിൻ്റെ പിൻഗാമിയായിയായിരിക്കും. സെപ്റ്റംബറിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മാത്രം ലോഞ്ച് ചെയ്ത വിവോ V40 ലൈറ്റിൻ്റെ റീബ്രാൻഡഡ് പതിപ്പാണ് വിവോ Y300 5G എന്ന് അഭ്യൂഹങ്ങളുണ്ട്. അതു ശരിയാണെങ്കിൽ, പുതിയ ഫോണിൽ V40 ലൈറ്റ് മോഡലിനു സമാനമായ സ്പെസിഫിക്കേഷനുകൾ തന്നെയാകും ഉണ്ടാവുക.
വിവോ ഇന്ത്യ അവരുടെ എക്സ് (മുമ്പ് Twitter) ഹാൻഡിലിലൂടെയാണ് വിവോ Y300 5G നവംബർ 21ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവൻ്റ് ഉച്ചക്ക് 12 മണിക്കാണ് ആരംഭിക്കുക. ബ്ലാക്ക്, ഗ്രീൻ, സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നത്.
വിവോ Y300 5G-യുടെ ഡിസൈൻ സംബന്ധിച്ച ചില വിശദാംശങ്ങൾ കാണിക്കുന്ന ഒരു പ്രത്യേക പേജും വിവോ അവരുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. പിന്നിൽ ലംബമായി സജ്ജീകരിച്ചിരിക്കുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിൻ്റെ ഒരു പ്രധാന സവിശേഷത. ക്യാമറ സെൻസറുകളുടെയും എൽഇഡി ഫ്ലാഷിൻ്റെയും സ്ഥാനം ഈ വർഷം ആദ്യം ഇന്തോനേഷ്യയിൽ പുറത്തിറക്കിയ വിവോ V40 ലൈറ്റിനോട് വളരെ സാമ്യമുള്ളതാണ്. വിവോ Y300 5G-യുടെ പുറത്തു വന്ന ചിത്രങ്ങളിലുള്ള ഷേഡുകൾ വിവോ V40 ലൈറ്റ് 5G ഫോണിൻ്റെ ഡൈനാമിക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ ഷേഡുകളുമായി പൊരുത്തപ്പെടുന്നതായി തോന്നുന്നുണ്ട്.
വിവോ V40 ലൈറ്റ് 5G ഫോണിൻ്റെ 8GB + 256GB മോഡലിന് ഇന്തോനേഷ്യയിൽ IDR 4,299,000 (ഏകദേശം 23,700 രൂപ) വിലയാണു വരുന്നത്. ഇതിൽ 120Hz വരെ റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ HD+ (1,080 x 2,400 പിക്‌സൽ) AMOLED ഡിസ്‌പ്ലേ, 12GB വരെയുള്ള LPDDR4X റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്പ്സെറ്റ്, 512 GB വരെയുള്ള UFS 2.2 ഓൺ ബോർഡ് സ്റ്റോറേജ് എന്നിവയുണ്ട്.
50 മെഗാപിക്സൽ സോണി IMX882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഉൾപ്പെടെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഹാൻഡ്‌സെറ്റിനുള്ളത്. വിവോ V40 ലൈറ്റ് 5G ഫോണിന് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്ന 5,000mAh ബാറ്ററിയും ഉണ്ട്.
വിവോ Y300 5G അടുത്തയാഴ്ച ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമ്പോൾ ഈ പറഞ്ഞ സവിശേഷതകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം