Photo Credit: Vivo
Vivo X200 series was launched in China earlier this week with a starting price tag of CNY 4,300
അടുത്തിടെയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ തങ്ങളുടെ പുതിയ X200 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. Vivo X200 സീരീസിൽ വിവോ X200, വിവോ X200 പ്രോ, X200 പ്രോ മിനി എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഈ ഫോണുകൾ ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം വിവോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ അവ എത്തുമെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവോ X200 സീരീസിലെ മൂന്ന് ഫോണുകളും മീഡിയടെക്കിൻ്റെ പുതിയ Dimensity 9400 പ്രോസസറുമായാണ് എത്തുന്നത്. പ്രമുഖ ജർമ്മൻ ഒപ്‌റ്റിക്‌സ് കമ്പനിയായ സീസുമായി സഹകരിച്ച് വികസിപ്പിച്ച നൂതന ക്യാമറ സംവിധാനങ്ങളും ഈ ഫോണിലുണ്ടാകും. ഈ സീരീസിലെ ഫോണുകൾ പെർഫോമൻസിലും ഫോട്ടോഗ്രാഫിയിലും കാര്യമായ അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ വിവോ ആരാധകർ ഈ സീരീസിലെ ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇൻഡസ്ട്രി സോഴ്സുകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി 91മൊബൈൽസ് പറയുന്നതനുസരിച്ച്, നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ വിവോ X200 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ മുൻഗാമിയായ വിവോ X100, വിവോ X100 പ്രോ എന്നിവ 2023 നവംബറിൽ ചൈനയിൽ ആദ്യമായി ലോഞ്ച് ചെയ്തതിനു ശേഷം ഇന്ത്യയിൽ ഈ വർഷം ആദ്യം, 2024 ജനുവരിയിൽ അവതരിപ്പിച്ചിരുന്നു.
ചൈനയിൽ വിവോ X200 ഫോണിൻ്റെ വില ആരംഭിക്കുന്നത് CNY 4300 (ഏകദേശം 51000 ഇന്ത്യൻ രൂപ) ആണ്. 12GB RAM+256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിനാണ് ഈ വില. ലഭ്യമായ മറ്റ് സ്റ്റോറേജ് ഓപ്ഷനുകളിൽ 12GB+512GB, 16GB+512GB, 16GB+1TB എന്നിവ ഉൾപ്പെടുന്നു.
വിവോ X200 പ്രോയുടെ 12GB RAM+256GB സ്റ്റോറേജ് മോഡലിന് വില CNY 5999 (ഏകദേശം 63000 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, അതേ കോൺഫിഗറേഷനുള്ള വിവോ X200 പ്രോ മിനിയുടെ വില CNY 4699 (ഏകദേശം 56000 രൂപ) ആണ്.
വിവോയുടെ X200 സീരീസിലെ മൂന്ന് ഫോണുകളും മീഡിയാടെക് ഡൈമൻസിറ്റി 9400 പ്രോസസറുമായാണ് വരുന്നത്. ഏറ്റവും പുതിയ മീഡിയടെക് ചിപ്‌സെറ്റ് ഉള്ള ആദ്യ സീരീസാണിത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സീരീസിലെ ഫോണുകൾക്ക് നൽകിയിരിക്കുന്നു. ഈ ഫോണുകളിലെ ക്യാമറകൾ സീസുമായി ചേർന്നു രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അവയെല്ലാം Origin OS 5 ലാണ് പ്രവർത്തിക്കുന്നത്.
സ്റ്റാൻഡേർഡ് വിവോ X200 സ്മാർട്ട്ഫോണിന് 90W വയേർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5800mAh ബാറ്ററിയാണ്. വിവോ X200 പ്രോ, X200 പ്രോ മിനി എന്നിവ യഥാക്രമം 6000mAh, 5800mAh എന്നീ ബാറ്ററികളുമായാണ് വരുന്നത്, ഈ രണ്ടു മോഡലുകളും 90W വയേർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്.
പരസ്യം
പരസ്യം