Photo Credit: Vivo
ഒക്ടോബറിൽ പുതിയ സ്മാർട്ട്ഫോണായ വിവോ Y19s അവതരിപ്പിച്ചിരുന്നെങ്കിലും ആ സമയത്ത് അതിൻ്റെ വില വിവോ പങ്കിട്ടിരുന്നില്ല. ഇപ്പോൾ റാം, സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പം വിലവിവരങ്ങളും വിവോ പ്രഖ്യാപിച്ചു. വിവോ Y19s ബ്രാൻഡിൻ്റെ പ്രാദേശിക വെബ്‌സൈറ്റുകളിലൊന്നിൽ ലിസ്‌റ്റ് ചെയ്‌തിട്ടുമുണ്ട്. 90Hz റീഫ്രഷ് റേറ്റുള്ള 6.68 ഇഞ്ച് LCD സ്‌ക്രീനുമായാണ് വിവോ Y19s വരുന്നത്. യൂണിസോക് T612 ചിപ്‌സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് വിവോ Y19s ഹാൻഡ്സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. 5,500mAh ബാറ്ററിയാണ് ഈ ഫോണിൽ ഉണ്ടാവുക. അത് ഇത് 15W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. അതേസമയം വിവോ Y19s ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബജറ്റ് നിരക്കിലുള്ള മികച്ചൊരു സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ നിരവധിയാളുകൾ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനായി കാത്തിരിക്കുന്നുണ്ട്.
തായ്‌ലൻഡിൽ വിവോ Y19s ഫോണിൻ്റെ വില 4 ജിബി RAM + 64 ജിബി സ്റ്റോറേജ് പതിപ്പിന് 3,999 THB (ഏകദേശം 9,800 രൂപ) മുതൽ ആരംഭിക്കുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 4,399 THB (ഏകദേശം 10,800 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 4,999 THB (ഏകദേശം 12,300 രൂപ) എന്നിങ്ങനെയാണ് വില. ഈ മോഡലുകൾ വിവോ തായ്‌ലൻഡ് ഇ-സ്റ്റോർ വഴി വാങ്ങാൻ ലഭ്യമാണ്.
വിവോ Y19s ഗ്ലേസിയർ ബ്ലൂ, ഗ്ലോസി ബ്ലാക്ക്, പേൾ സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും.
90Hz റീഫ്രഷ് റേറ്റും 264ppi പിക്സൽ ഡെൻസിറ്റിയുമുള്ള 720 x 1,608 പിക്സൽ റെസല്യൂഷനോട് കൂടിയ 6.68 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് വിവോ Y19s ഫോണിനുള്ളത്. 12nm ഒക്ട കോർ യൂണിസോക് T612 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്, കൂടാതെ 6GB വരെ റാമും 128GB ഇൻ്റേണൽ സ്റ്റോറേജും (eMMC 5.1) ഉണ്ട്. ഇത് ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ FuntouchOS 14 ഇൻ്റർഫേസുമായി പ്രവർത്തിക്കുന്നു.
ക്യാമറകൾക്കായി, വിവോ Y19s ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് അവതരിപ്പിക്കുന്നത്. ഇതിൽ f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും f/3.0 അപ്പേർച്ചറുള്ള 0.08 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറയിൽ 5 മെഗാപിക്സൽ സെൻസറാണുള്ളത്.
15W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി ഒരു വശത്ത് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗാണ് വിവോ Y19s ഫോണിനുള്ളത്. കൂടാതെ ഇതിന് 5 സ്റ്റാർ SGS ഡ്രോപ്പ് റെസിസ്റ്റൻസും MIL-STD 810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുകളും ഉണ്ട്. കണക്റ്റിവിറ്റിക്കായി, ഇത് 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു. ഫോണിൻ്റെ വലിപ്പം 165.75 x 76.10 x 8.10 മില്ലിമീറ്ററും ഭാരം 198 ഗ്രാമും ആണ്.
പരസ്യം
പരസ്യം