Xiaomi

Xiaomi - ख़बरें

  • ഷവോമിയുടെ പുതിയ അവതാരം ആഗോള വിപണിയിലേക്കെത്തി
    : രണ്ട് നാനോ സിമ്മുകളെ പിന്തുണക്കുന്ന ഷവോമി 15 അൾട്രാ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ HyperOS 2-ൽ പ്രവർത്തിക്കുന്നു. നാല് പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഷവോമി ഇതിനു വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 16GB വരെ LPDDR5x റാമുമായും 512GB വരെ സ്റ്റോറേജുമായും വരുന്നു. 5G, 4G LTE, Wi-Fi 7, Bluetooth 6, GPS, NFC, USB 3.2 Gen 2 Type-C പോർട്ട് എന്നിവയെ ഫോൺ പിന്തുണയ്‌ക്കുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, ബാരോമീറ്റർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്‌കാനർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.
  • സ്മാർട്ട് ടിവി വാങ്ങി സ്മാർട്ടാവാൻ ഇതാണ് പറ്റിയ സമയം
    ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന വിലക്കുറവിനു പുറമേ, ഉൽപ്പന്നങ്ങളിൽ നിന്നും പണം ലാഭിക്കാൻ വാങ്ങുന്നവർക്ക് മറ്റു ചില വഴികളുമുണ്ട്. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 14,000 രൂപ വരെ ഇത്തരത്തിൽ കിഴിവു നേടാൻ കഴിയും. അന്തിമ വിലയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിന് വാങ്ങുന്നയാൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനും കഴിയും. ഇതു ചെയ്യുമ്പോൾ ഉപകരണത്തിൻ്റെ പഴക്കം, അവസ്ഥ, മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആമസോൺ വിനിമയ മൂല്യം തീരുമാനിക്കുക
  • ഇരട്ടി കരുത്തുമായി റെഡ്മി ടർബോ 4 ലോഞ്ച് ചെയ്തു
    റെഡ്മി ടർബോ 4 ഫോൺ 120Hz റീഫ്രഷ് റേറ്റും 1.5K (1,220 x 2,712 പിക്സലുകൾ) റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. സ്‌ക്രീനിൽ 1,920Hz PWM ഡിമ്മിംഗ്, 2,560Hz വരെയുള്ള ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റ്, 3,200 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയും ഉൾപ്പെടുന്നു. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷണമുള്ള ഈ ഫോൺ HDR10+, ഡോൾബി വിഷൻ സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുന്നു. 4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. ഇതിൽ Mali-G720 MC6 GPU ഉൾപ്പെടുന്നു, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഡിവൈസാണിത്.
  • സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഷവോമിയുടെ കാലം
    7,000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ ഷവോമി വികസിപ്പിക്കുന്നുണ്ടെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ ഫോൺ ഒരു പുതിയ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത SM8735 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് അഭ്യൂഹമുണ്ട്. ഈ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 8s ജെൻ 3-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 എന്ന് പേരിടാനാണു സാധ്യത
  • റെഡ്മിയുടെ പുതിയ കില്ലാഡി കളിക്കളത്തിലേക്ക്
    റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഷവോമി ഇന്ത്യ അടുത്തിടെയാണ് സൂചന നൽകിയത്. ഈ അറിയിപ്പ് ആദ്യം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ (മുമ്പ് ട്വിറ്റർ) വന്നതിനു ശേഷം കമ്പനിയുടെ ഇൻസ്റ്റാഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ സ്മാർട്ട്ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സീരീസിലെ ഫോണുകളെ കുറിച്ച് ഷവോമി ഇന്ത്യ പ്രത്യേക വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും(എഐ) നൂതന ക്യാമറ സാങ്കേതികവിദ്യയും അടക്കമുള്ള ഫീച്ചറുകളിലാവും ഈ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അവർ സൂചന നൽകി.
  • സ്മാർട്ട്ഫോൺ വിൽപ്പനയിൽ ആപ്പിൾ തന്നെ വമ്പന്മാർ
    കൗണ്ടർപോയിൻ്റ് റിസർച്ചിൻ്റെ ഗ്ലോബൽ ഹാൻഡ്‌സെറ്റ് മോഡൽ സെയിൽസ് ട്രാക്കർ പറയുന്നതനുസരിച്ച്, 2024-ൻ്റെ മൂന്നാം പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോൺ ആപ്പിളിൻ്റെ ഐഫോൺ 15 ആണ്. ആപ്പിളിൻ്റെ തന്നെ ഐഫോൺ 15 പ്രോ മാക്സ് രണ്ടാം സ്ഥാനത്തും ഐഫോൺ 15 പ്രോ മൂന്നാം സ്ഥാനത്തും എത്തി. ഐഫോൺ 14 ഏഴാംസ്ഥാനത്തും വന്നതിനാൽ പട്ടികയിൽ നാല് സ്ഥാനങ്ങൾ നേടാൻ ആപ്പിളിന് കഴിഞ്ഞു.
  • വമ്പന്മാരുമായി മുട്ടി നിൽക്കാൻ ഷവോമി HyperOS 2
    ഷവോമി അവരുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ HyperOS 2-വിൻ്റെ പ്രഖ്യാപനം നടത്തി. ഷവോമി പുറത്തിറക്കുന്ന സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയ്‌ക്കായുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്. 2023 ഒക്ടോബറിൽ ആദ്യമായി അവതരിപ്പിച്ച ഒറിജിനൽ ഹൈപ്പർ ഒഎസിലാണ് ഈ പുതിയ പതിപ്പ് നിർമ്മിക്കുന്നത്. പെർഫോമൻസ്, ഗ്രാഫിക്‌സ്, നെറ്റ്‌വർക്ക് വേഗത, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഷവോമിയുടെ ഹൈപ്പർകോർ സാങ്കേതികവിദ്യ HyperOS 2-വിൽ ഉൾപ്പെടുന്നു
  • ഷവോമി 15 സീരീസിൻ്റെത് വെറുമൊരു വരവല്ല
    ഷവോമി അവരുടെ ഏറ്റവും പുതിയ 15 സീരീസിലെ സ്മാർട്ട്ഫോണുകൾ നാളെ (ചൊവ്വാഴ്ച) ചൈനയിൽ അവതരിപ്പിക്കും. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഈ ലൈനപ്പിൽ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഷവോമി 15, ഷവോമി 15 പ്രോ എന്നിവയാണത്. മികച്ച വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫോണുകളിൽ ഒന്നായിരിക്കുമിത്
  • വേറെ ലെവലിൽ ഷവോമി 15 അൾട്രാ വരുന്നു
    ഷവോമി 15 അൾട്രായുടെ റിലീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഷവോമി 13 അൾട്രാ, ഷവോമി 14 അൾട്രാ എന്നിവ പുറത്തിറങ്ങിയതിനു സമാനമായ രീതിയിൽ ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ഷവോമി 15 അൾട്രാ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് ലെൻസുകൾ അടങ്ങുന്ന വൃത്താകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ ഡിസൈൻ മുമ്പത്തെ മോഡലിന് സമാനമാണെങ്കിലും ക്യാമറകളുടെ ലേഔട്ട് വളരെ വ്യത്യസ്തമാണ്. ക്യാമറ മൊഡ്യൂളിൻ്റെ മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ലെയ്ക ബ്രാൻഡിംഗിന് അടുത്തായാണ് ഒരു ക്യാമറ സെൻസർ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് മൂന്ന് ക്യാമറ സെൻസറുകളും അതിനു താഴെയായി നിരത്തി വെച്ചിരിക്കുന്നു
  • വിപണി കീഴടക്കാൻ തയ്യാറെടുത്ത് റെഡ്മി A4 5G
    റെഡ്മി A4 5G 2024 ഒക്ടോബർ 16 നു നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ (IMC) സമയത്താണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ ബഡ്ജറ്റ് സ്മാർട്ട്‌ഫോണാണിത്. സ്മാർട്ട്പ്രിക്സ് പുറത്തു വിടുന്ന റിപ്പോർട്ട് അനുസരിച്ച്, റെഡ്മി A4 5G സ്മാർട്ട്ഫോണിനു പ്രതീക്ഷിക്കുന്ന വില 8499 രൂപയാണ്. 4GB RAM + 128GB ഓൺ ബോർഡ് സ്റ്റോറേജുള്ള വേരിയൻ്റിനാണ് ഈ വില. ഈ വിലയിൽ ബാങ്ക് ഓഫറുകളും ലോഞ്ച് ഡിസ്കൗണ്ടുകളും മറ്റ് ഡീലുകളും ഉൾപ്പെടുന്നുണ്ട്. അതിനർത്ഥം യഥാർത്ഥത്തിൽ ലിസ്റ്റ് ചെയ്യാൻ പോകുന്ന വില ഇതിനേക്കാൾ അൽപ്പം കൂടുതലായിരിക്കും എന്നാണ്
  • റെഡ്മി സ്മാർട്ട് ഫയർ ടിവി 4K ഇനി മുതൽ ഇന്ത്യയിലും
    റെഡ്മി സ്മാർട്ട് ഫയർ ടിവി 4K 2024 സീരീസ് തിങ്കളാഴ്ചയാണു ലോഞ്ച് ചെയ്തത്. 43 ഇഞ്ചിൻ്റെയും 55 ഇഞ്ചിൻ്റെയും രണ്ടു വേരിയൻ്റുകളിൽ ആണ് റെഡ്മി സ്മാർട്ട് ഫയർ ടിവി 4K പുറത്തു വന്നിരിക്കുന്നത്. ഈ രണ്ടു മോഡലുകൾക്കും ബാങ്ക് ഓഫറുകൾ ലഭ്യമാണ്.
  • ഈ വരവു രണ്ടും കൽപ്പിച്ചാണ്, ഷവോമി 15 അൾട്രാക്കു വേണ്ടി കാത്തിരിക്കാം
    2025 ൽ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഷവോമി 15 അൾട്രായുടെ വിശേഷങ്ങൾ
  • ഷവോമി മിക്സ് ഫ്ലിപ് ഫോണിൻ്റെ വ്യത്യസ്തമായ ഡിസൈനിക്കുറിച്ചറിയാൻ ആഗ്രഹമില്ലേ
    ഇപ്പോഴത്തെ ജനറേഷൻ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റായ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റാണ് ഇതിലുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്

Xiaomi - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »