Photo Credit: Redmi
മീഡിയടെക് ഡൈമെൻസിറ്റി 8400-അൾട്രാ ചിപ്‌സെറ്റ് ആദ്യമായി ഉപയോഗിക്കുന്ന ഫോണായ റെഡ്മി ടർബോ 4 വ്യാഴാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന വലിയ 6,550mAh ബാറ്ററിയുമായാണ് ഈ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66, IP68, IP69 എന്നീ റേറ്റിംഗുകൾ ഇതിനുള്ളതിനാൽ വെള്ളത്തിൽ മുങ്ങിയാൽ പോലും വലിയ കേടുപാടുകൾ ഇതിനുണ്ടാകാൻ സാധ്യതയില്ല. ഫോട്ടോഗ്രാഫിക്കായി, 50 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം റെഡ്മി ടർബോ 4 ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. വ്യക്തമായ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 1.5K OLED പാനലാണ് ഇതിൻ്റെ ഡിസ്‌പ്ലേ. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഹൈപ്പർ ഒഎസ് 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് കൂടുതൽ ഫീച്ചറുകളും സുഗമമായ ഉപയോക്തൃ അനുഭവവും നൽകുന്നു.
റെഡ്മി ടർബോ 4 ഫോണിൻ്റെ 12GB + 256GB മോഡലിന് ചൈനയിൽ CNY 1,999 (ഏകദേശം 23,500 രൂപ) മുതൽ വില ആരംഭിക്കുന്നു. 16GB + 256GB പതിപ്പിന് CNY 2,199 (ഏകദേശം 25,800 രൂപ) ആണ് വില. 12GB + 512GB, 16GB + 512GB വേരിയൻ്റുകൾക്ക് യഥാക്രമം CNY 2,299 (ഏകദേശം 27,000 രൂപ), CNY 2,499 (ഏകദേശം 29,400 രൂപ) എന്നിങ്ങനെയാണ്.
ചൈനയിലെ ഷവോമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ഫോൺ വാങ്ങാൻ ലഭ്യമാണ്, കൂടാതെ ലക്കി ക്ലൗഡ് വൈറ്റ്, ഷാഡോ ബ്ലാക്ക്, ഷാലോ സീ ബ്ലൂ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്നീ മൂന്നു നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
റെഡ്മി ടർബോ 4 ഫോൺ 120Hz റീഫ്രഷ് റേറ്റും 1.5K (1,220 x 2,712 പിക്സലുകൾ) റെസല്യൂഷനുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. സ്‌ക്രീനിൽ 1,920Hz PWM ഡിമ്മിംഗ്, 2,560Hz വരെയുള്ള ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റ്, 3,200 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയും ഉൾപ്പെടുന്നു. കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i പരിരക്ഷണമുള്ള ഈ ഫോൺ HDR10+, ഡോൾബി വിഷൻ സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുന്നു.
4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയാടെക് ഡൈമൻസിറ്റി 8400 അൾട്രാ ചിപ്‌സെറ്റാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ കരുത്ത്. ഇതിൽ Mali-G720 MC6 GPU ഉൾപ്പെടുന്നു, ഈ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഡിവൈസാണിത്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 ഇൻ്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2.0-ലാണ് ഇതു പ്രവർത്തിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, റെഡ്മി ടർബോ 4 ഫോണിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൻ്റെ പ്രധാന ക്യാമറ 1/1.95 ഇഞ്ച് വലിപ്പമുള്ള 50 മെഗാപിക്സൽ സോണി LYT-600 സെൻസറാണ്, ഒപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 1/4-ഇഞ്ച് വലുപ്പമുള്ള 20 മെഗാപിക്സൽ OV20B സെൻസറാണുള്ളത്. സ്റ്റീരിയോ സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്ന ഫോണിന് IP66, IP68, IP69 എന്നീ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്.
90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,550mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. സുരക്ഷയ്ക്കായി, ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ട്. 5G, ഡ്യുവൽ 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 6.0, GPS, ഗലീലിയോ, GLONASS, QZSS, NavIC, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു. 160.95 x 75.24 x 8.06mm വലിപ്പമുള്ള ഫോണിന് 203.5 ഗ്രാം ഭാരമു
ces_story_below_text
പരസ്യം
പരസ്യം