Photo Credit: Redmi
റെഡ്മി നോട്ട് 14 5G യിൽ 6.67 ഇഞ്ച് 120Hz ഡിസ്‌പ്ലേയുണ്ട്.
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ ഷവോമി ഹോളി സെയിലിൻ്റെ ഭാഗമായി തങ്ങളുടെ പല സ്മാർട്ട്ഫോണുകൾക്കും പ്രത്യേക ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു. ഈ സെയിലിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന് റെഡ്മി നോട്ട് 14 5G ആണ്. ഈ ഫോൺ ഇപ്പോൾ യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ തുക നൽകി സ്വന്തമാക്കാൻ അവസരമുണ്ട്. ഇതോടൊപ്പം, റെഡ്മി നോട്ട് 13 സീരീസ്, റെഡ്മി 13C 4G തുടങ്ങി ജനപ്രീതി പിടിച്ചു പറ്റിയ മോഡലുകൾക്കും ഷവോമി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമെ പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വില വീണ്ടും കുറയ്ക്കാൻ അവസരമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്. ഹോളി സെയിൽ നിരവധി ഷവോമി ഫോണുകൾക്ക് ആവേശകരമായ ഡീലുകൾ കൊണ്ടുവരുന്നു.
റെഡ്മി നോട്ട് 14 5G ഫോണിൻ്റെ 6 ജിബി + 128 ജിബി വേരിയൻ്റ് പുറത്തിറങ്ങുമ്പോൾ 18,999 രൂപ ആയിരുന്നു വില. ഇപ്പോൾ, ഈ ഫോൺ 1,000 രൂപ കിഴിവിനു ശേഷം, 17,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഫോണിൻ്റെ മറ്റ് വേരിയൻ്റുകൾക്കും സമാനമായ രീതിയിൽ കിഴിവുകൾ ഉണ്ട്.
റെഡ്മി നോട്ട് 13 സീരീസിനും വില കുറച്ചിട്ടുണ്ട്. 31,999 രൂപ വിലയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 13 പ്രോ+ 5G ഫോണിൻ്റെ വില ഇപ്പോൾ 28,999 രൂപ ആണ്. 17,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി നോട്ട് 13 5G ഇപ്പോൾ 16,499 രൂപയ്ക്ക് ലഭ്യമാണ്. 25,999 രൂപയുണ്ടായിരുന്ന റെഡ്മി നോട്ട് 13 പ്രോ 5G-യുടെ വില 22,999 രൂപയായി കുറഞ്ഞു.
റെഡ്മി 13C 4G ഫോണിനായും ഷവോമി ഹോളി ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി 7,999 രൂപ വിലയുള്ള 4GB + 128GB വേരിയൻ്റ് ഇപ്പോൾ സെയിൽ സമയത്ത് 7,499 രൂപയ്ക്ക് വാങ്ങാനാകും.
വിലക്കുറവുകൾക്കൊപ്പം, ഷവോമി ബണ്ടിൽ ഡീലുകളും വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് റെഡ്മി നോട്ട് 13 പ്രോ, റെഡ്മി ബഡ്സ് 5 എന്നിവ ഒരുമിച്ച് 26,798 രൂപയ്ക്ക് വാങ്ങാം. മറ്റൊരു ബണ്ടിൽ ഡീലിൽ റെഡ്മി നോട്ട് 13 5G (12GB + 256GB), റെഡ്മി ബഡ്സ് 5 എന്നിവ 23,798 രൂപയ്ക്ക് വാങ്ങാനും അവസരമുണ്ട്.
ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ വാങ്ങുന്നവർക്ക് അധിക കിഴിവുകളും ലഭിക്കും. ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ്, ഇഎംഐ ഇടപാടുകൾക്ക് 5,000 രൂപ വരെ കിഴിവാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്.
പരസ്യം
പരസ്യം