Photo Credit: Google
ആമസോണിൻ്റെ ഈ വർഷത്തെ ആദ്യത്തെ വമ്പൻ ഡിസ്കൗണ്ട് സെയിലായ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇത് തിങ്കളാഴ്ച മുതൽ എല്ലാവർക്കുമായി ആരംഭിച്ചു. ജനുവരി 19 വരെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ തുടരും. ഈ വിൽപ്പന സമയത്ത്, ഷോപ്പർമാർക്ക് നിരവധി ഉൽപ്പന്നങ്ങൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഇയർഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 50000 രൂപയിൽ താഴെയുള്ള സ്മാർട്ട് ടിവി കളിൽ നല്ലൊരു ഡീൽ നിങ്ങൾ നോക്കുന്നുണ്ടെങ്കിൽ ഈ സെയിൽ നിങ്ങൾക്ക് മികച്ചൊരു ഓപ്ഷനാണ്. ഹൈസെൻസ്, സാംസങ്, ഏസർ, ടിസിഎൽ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ മികച്ച വിലക്കിഴിവിൽ നിങ്ങൾക്കു സ്വന്തമാക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകളിലും ഇലക്ട്രോണിക്‌സിലും വലിയ തുക ലാഭിക്കുന്നതിനുള്ള ഈ അവസരം നഷ്‌ടപ്പെടുത്തതിരിക്കുക.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന വിലക്കുറവിനു പുറമേ, ഉൽപ്പന്നങ്ങളിൽ നിന്നും പണം ലാഭിക്കാൻ വാങ്ങുന്നവർക്ക് മറ്റു ചില വഴികളുമുണ്ട്. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 14,000 രൂപ വരെ ഇത്തരത്തിൽ കിഴിവു നേടാൻ കഴിയും. അന്തിമ വിലയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിന് വാങ്ങുന്നയാൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനും കഴിയും. ഇതു ചെയ്യുമ്പോൾ ഉപകരണത്തിൻ്റെ പഴക്കം, അവസ്ഥ, മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആമസോൺ വിനിമയ മൂല്യം തീരുമാനിക്കുക.
1. ഹൈസെൻസ് 4K അൾട്രാ എച്ച്ഡി സ്മാർട്ട് QLED TV
യഥാർത്ഥ വില: 79,999 രൂപ
സെയിൽ വില: 49,999 രൂപ
2. Samsung D സീരീസ് ക്രിസ്റ്റൽ 4K ടിവി
യഥാർത്ഥ വില: 78,900 രൂപ
സെയിൽ വില: 49,990 രൂപ
3. ഏസർ എക്സ്എൽ സീരീസ് അൾട്രാ എച്ച്ഡി എൽഇഡി ടിവി
യഥാർത്ഥ വില: 59,990 രൂപ
സെയിൽ വില: 49,499 രൂപ
4. TCL 4K അൾട്രാ HD സ്മാർട്ട് QLED ഗൂഗിൾ TV
യഥാർത്ഥ വില: 1,19,990 രൂപ
സെയിൽ വില: 49,490 രൂപ
5. എൽജി 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി
യഥാർത്ഥ വില: 71,990 രൂപ
സെയിൽ വില: 48,990 രൂപ
6. ഷവോമി X പ്രോ QLED സീരീസ് സ്മാർട്ട് ഗൂഗിൾ TV
യഥാർത്ഥ വില: 70,999 രൂപ
സെയിൽ വില: 47,999 രൂപ
പരസ്യം
പരസ്യം