കാത്തിരിപ്പിനവസാനം, ഓപ്പോ റെനോ 13 സീരീസെത്തി
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ റെനോ 13 ഫോണിൻ്റെ അടിസ്ഥാന മോഡലിന് CNY 2,699 (ഏകദേശം 31,000 രൂപ) മുതൽ വില ആരംഭിക്കുന്നു. അഞ്ച് വ്യത്യസ്ത റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്, ഏറ്റവും ഉയർന്ന പതിപ്പ് 16 ജിബി റാമും 1 ടിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. അതിൻ്റെ വില CNY 3,799 (ഏകദേശം 44,000 രൂപ) ആണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഗാലക്‌സി ബ്ലൂ, ബട്ടർഫ്ലൈ പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. അതേസമയം, ഓപ്പോ റെനോ 13 പ്രോയുടെ 12GB RAM, 256GB സ്റ്റോറേജുള്ള പതിപ്പിന് CNY 3,399 (ഏകദേശം 39,000 രൂപ) ആണ് വില വരുന്നത്