Photo Credit: Oppo
കഴിഞ്ഞ നവംബറിൽ ചൈനയിൽ അവതരിപ്പിച്ച ഓപ്പോ റെനോ 13 സീരീസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സ്റ്റാൻഡേർഡ് റെനോ 13, റെനോ 13 പ്രോ എന്നീ രണ്ടു വേരിയൻ്റുകളാണ് ഈ സീരീസിൽ ഉണ്ടാവുക. ഈ സ്മാർട്ട്‌ഫോണുകളുടെ ഡിസൈനും കളർ ഓപ്ഷനുകളും കഴിഞ്ഞ ദിവസം ഓപ്പോ വെളിപ്പെടുത്തുകയുണ്ടായി. ഫോണുകൾ എങ്ങിനെ സ്വന്തമാക്കാൻ കഴിയുമെന്ന കാര്യവും അവർ സ്ഥിരീകരിച്ചു. റിനോ 13 സീരീസിൻ്റെ ഇന്ത്യൻ പതിപ്പുകളിൽ ചൈനയിൽ പുറത്തിറക്കിയ മോഡലുകൾക്ക് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഓപ്പോ റെനോ 12 പ്രോ 5G, ഓപ്പോ റെനോ 12 5G എന്നിവയുടെ പിൻഗാമികളായാണ് ഈ സീരീസ് വരുന്നത്. പ്രീമിയം വിഭാഗത്തിലുള്ള ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനായി ഈ സീരീസ് ഫോണുകൾ മാറാനുള്ള സാധ്യതയുണ്ട്.
ഓപ്പോ റെനോ 13 5G സീരീസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എക്സിലെ ഒരു പോസ്റ്റിലൂടെ ഓപ്പോ സ്ഥിരീകരിച്ചു. എന്നാൽ കൃത്യമായ ലോഞ്ചിങ്ങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്ലിപ്കാർട്ടിലൂടെയും ഓപ്പോ ഇന്ത്യയുടെ ഔദ്യോഗിക ഇ-സ്റ്റോർ വഴിയും ഫോണുകൾ ലഭ്യമാകുമെന്ന് ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റ് സൂചന നൽകുന്നു.
ഓപ്പോ റെനോ 13 സീരീസ് രണ്ട് റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലും വരും. സ്റ്റാൻഡേർഡ് പതിപ്പ് ഐവറി വൈറ്റിലും ഇന്ത്യൻ വിപണിയിലേക്കു മാത്രമുള്ള ലൂമിനസ് ബ്ലൂ നിറത്തിലും ലഭ്യമാകും. ഗ്രാഫൈറ്റ് ഗ്രേ, മിസ്റ്റ് ലാവെൻഡർ ഷേഡുകളിലാണ് പ്രോ മോഡൽ എത്തുന്നത്.
ഓപ്പോ പറയുന്നതനുസരിച്ച്, റെനോ 13 ഫോണിൻ്റെ ഐവറി വൈറ്റ് പതിപ്പിന് 7.24 മില്ലിമീറ്റർ കനം ഉണ്ടായിരിക്കും, അതേസമയം ലുമിനസ് ബ്ലൂ വേരിയൻ്റിന് 7.29 മില്ലിമീറ്റർ ആയിരിക്കും. രണ്ടിനും 181 ഗ്രാം ഭാരമുണ്ടാകും. പ്രോ പതിപ്പിന് 7.55 മില്ലിമീറ്റർ കനവും 195 ഗ്രാം ഭാരവുമുള്ളതായിരിക്കും. രണ്ട് മോഡലുകളിലും എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ഉണ്ടായിരിക്കും.
റെനോ 13, റെനോ 13 പ്രോ ഫോണുകളിൽ വൺ-പീസ് സ്‌കൾപ്‌റ്റഡ് ഗ്ലാസ് ബാക്ക് പാനലുകൾ, OLED സ്‌ക്രീനുകൾ, ഡിസ്‌പ്ലേ സംരക്ഷണത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i എന്നിവ ഉണ്ടായിരിക്കും. സ്റ്റാൻഡേർഡ് മോഡലിന് അൾട്രാ-തിൻ 1.81 മില്ലിമീറ്റർ ബെസലുകളും 93.4% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഉണ്ടായിരിക്കും. അതേസമയം, പ്രോ പതിപ്പ് അതിലും കനം കുറഞ്ഞ 1.62 മില്ലിമീറ്റർ ബെസലുകളും 93.8% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും വാഗ്ദാനം ചെയ്യും.
ഓപ്പോ റെനോ 13 5G സീരീസ് ഫോണുകളുടെ ഇന്ത്യൻ ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയിൽ, ഈ ഫോണുകളിൽ മീഡിയാടെക് ഡൈമൻസിറ്റി 8350 ചിപ്‌സെറ്റുകളാണുള്ളത്. കൂടാതെ ആൻഡ്രോയ്ഡ് 15 അധിഷ്‌ഠിതമായ ColorOS 15-നൊപ്പം വരുന്നു. രണ്ട് മോഡലുകൾക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP69 റേറ്റിംഗ് ഉണ്ട്.
രണ്ട് മോഡലുകളിലും 50 മെഗാപിക്സൽ സെൽഫി ക്യാമറകൾ ഉണ്ട്. അടിസ്ഥാന മോഡലായ ഓപ്പോ റെനോ 13 ഫോണിന് 50 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. അതേസമയം, ഓപ്പോ റെനോ 13 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഉൾപ്പെടുന്നു, 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറാണ് കൂടുതലായി ചേർക്കുന്നത്.
ഓപ്പോ റെനോ 13 ഫോണിൽ 6.59 ഇഞ്ച് ഫുൾ HD+ സ്‌ക്രീൻ ഉണ്ട്, കൂടാതെ 5,600mAh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ഇത് 80W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഓപ്പോ റെനോ 13 പ്രോയിൽ അല്പം വലിയ 6.83 ഇഞ്ച് സ്‌ക്രീനും 5,800mAh ബാറ്ററിയുമാണ് ഉണ്ടാവുക. ഇതും 80W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം