ഓപ്പോ ഫൈൻഡ് N5 ഫെബ്രുവരി മൂന്നാം വാരത്തിൽ ലോഞ്ച് ചെയ്യും
Photo Credit: Oppo
ഓപ്പോ ഫൈൻഡ് N3 (ചിത്രം) തുറക്കുമ്പോൾ 5.8mm കനം അളക്കുന്നു
തങ്ങളുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഫൈൻഡ് N5, 2025 ഫെബ്രുവരിയിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ സ്ഥിരീകരിച്ചു. ലോഞ്ച് ഇവൻ്റ് ഫെബ്രുവരി മൂന്നാം വാരത്തിൽ നടക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൃത്യമായ തീയതി അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓപ്പോ ഫൈൻഡ് N5 ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണാണ്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ്സെറ്റുമായി ഈ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് N3-യുടെ പിൻഗാമിയായ ഈ പുതിയ ഫോൺ, കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ ഓപ്പോ വാച്ച് X2-നൊപ്പമാണ് പുറത്തിറക്കുന്നത്. ഫൈൻഡ് N5-ൻ്റെ സവിശേഷതകൾ, ഡിസൈൻ, വില എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ച് ഇവൻ്റിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഫൈൻഡ് N5 ചൈനയിൽ അവതരിപ്പിക്കുമെന്ന് ഓപ്പോ ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലൂടെ പ്രഖ്യാപിച്ചു. ഇതിനർത്ഥം ഫെബ്രുവരി മൂന്നാം വാരത്തിൽ ഫോൺ പുറത്തിറങ്ങുമെന്നാണ്. ഫെബ്രുവരി 19-നോ അതിനു ശേഷമോ ഫോൺ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി ഉടൻ തന്നെ കൃത്യമായ തീയതി സ്ഥിരീകരിക്കും.
ഫൈൻഡ് N5 ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണായിരിക്കുമെന്ന് ഓപ്പോ അവകാശപ്പെട്ടു. ഫോൺ വെള്ള നിറത്തിലാകും വരികയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണിന് IPX9 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ടാകുമെന്നും 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഫോൺ മടക്കിവെക്കുമ്പോൾ അതിൻ്റെ കനം 9.2 മില്ലിമീറ്റർ ആയിരിക്കും. 5.1 മില്ലിമീറ്റർ കട്ടിയുള്ള ഐപാഡ് പ്രോ M4-നേക്കാൾ കനംകുറഞ്ഞതാണ് ഫൈൻഡ് N5 എന്ന് അടുത്തിടെയുള്ള ഒരു ടീസറിൽ കാണിച്ചിരുന്നു. തുറക്കുമ്പോൾ, ഇതിൻ്റെ കനം വെറും 4 മില്ലിമീറ്റർ ആയിരിക്കും. വൺപ്ലസ് ഓപ്പൺ 2 എന്ന പേരിൽ ചില അന്താരാഷ്ട്ര വിപണികളിലും ഫോൺ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2K റെസല്യൂഷനോട് കൂടിയ 6.85 ഇഞ്ച് LTPO ഡിസ്‌പ്ലേയാണ് ഫൈൻഡ് N5-ൻ്റെ സവിശേഷത. ഇത് ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റിൽ പ്രവർത്തിക്കുകയും 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6,000mAh ബാറ്ററിയുമായി വരികയും ചെയ്‌തേക്കാം. സാറ്റലൈറ്റ് കണക്റ്റിവിറ്റിയെ ഈ ഫോൺ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
ക്യാമറകൾക്കായി, ഹാസൽബ്ലാഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഫൈൻഡ് N5-ന് ഉണ്ടായിരിക്കും.
പരസ്യം
പരസ്യം
Samsung Galaxy Z Fold 8 Said to Feature Larger Battery, Reintroduce S-Pen Support
Battlefield Redsec, Battlefield 6's Free-to-Play Battle Royale Mode, Arrives October 28