Photo Credit: BSNL
ബിഎസ്എൻഎൽ ഐപിഎൽ 251 പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി, 251 ജിബി ഡാറ്റ, 60 ദിവസത്തെ വാലിഡിറ്റി
ഇന്ത്യയിൽ ഗവൺമെൻ്റ് ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ഇന്ത്യയിലുടനീളമുള്ള മൊബൈൽ ഉപയോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചു. പുതിയ പ്ലാൻ 251 രൂപ വിലയുള്ളതാണ്. ഇത് ഒരു സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) ആയിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. എസ്ടിവി ആയതിനാൽ തന്നെ ഈ പ്ലാൻ നിങ്ങളുടെ നിലവിലുള്ള മൊബൈൽ സർവീസ് വാലിഡിറ്റി വർദ്ധിപ്പിക്കുന്നില്ല. പകരം, ഇത് പ്രധാനമായും ഡാറ്റ അടക്കമുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 കാണുന്ന ആളുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ പ്ലാൻ എന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകർ അവരുടെ സ്മാർട്ട്‌ഫോണുകളിൽ മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്നതിനാൽ, ഈ പുതിയ ഓഫർ ഉപയോഗിച്ച് അവരുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. 251 രൂപ റീചാർജ് വൗച്ചർ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നൽകുന്നു.
ഐപിഎൽ 251 എന്ന പേരിൽ ബിഎസ്‌എൻഎൽ ഒരു പുതിയ സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്‌ടിവി) അവതരിപ്പിച്ചു. 251 രൂപയാണ് ഈ പ്ലാനിനു വില വരുന്നത്. ഈ പ്ലാൻ 60 ദിവസത്തേക്ക് ഉപയോഗിക്കാൻ കഴിയുന്ന 251 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) അനുസരിച്ച്, മൊത്തം 251 ജിബി ഉപയോഗിക്കുന്നതുവരെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആക്‌സസ് ആസ്വദിക്കാൻ കഴിയും. ഈ പരിധി എത്തിക്കഴിഞ്ഞാൽ, ശേഷിക്കുന്ന വാലിഡിറ്റി കാലയളവിൽ ഇന്റർനെറ്റ് വേഗത 40kbps ആയി കുറയും.
ഈ 251 രൂപയുടെ വൗച്ചറിന് സർവീസ് വാലിഡിറ്റി ഇല്ലെന്ന് അറിയേണ്ടത് പ്രധാനമാണ്. ഈ എസ്‌ടിവി ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഇതിനകം തന്നെ ഒരു ആക്റ്റീവ് ബേസ് പ്ലാൻ ഉണ്ടായിരിക്കണം എന്നാണ് ഇതിനർത്ഥം.
ഇന്ത്യയിലെ ടെലികോം കമ്പനികൾ ഇപ്പോൾ നടക്കുന്ന ഐപിഎൽ സീസണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പുറത്തിറക്കുന്നുണ്ട്. ബിഎസ്എൻഎല്ലിനു പുറമെ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (Vi) തുടങ്ങിയ എതിരാളികളും സമാനമായ ഐപിഎൽ അധിഷ്ഠിത ഡാറ്റ പായ്ക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ജിയോയുടെ 100 രൂപ പ്രീപെയ്ഡ് പ്ലാനിൽ ജിയോഹോട്ട്സ്റ്റാറിൽ 90 ദിവസത്തെക്കു പരസ്യത്തോടു കൂടിയ ഫ്രീ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് മത്സരങ്ങളും മറ്റ് കണ്ടൻ്റുകളും ആക്സസ് ചെയ്യാൻ കഴിയുന്നു.
മറുവശത്ത്, എയർടെൽ രണ്ട് പുതിയ ക്രിക്കറ്റ് പായ്ക്കുകൾ അവതരിപ്പിച്ചു, അവ ജിയോഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷനോടൊപ്പം വരുന്നു. 100 രൂപ പായ്ക്ക് 5GB ഡാറ്റയും 30 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ ആക്സസും നൽകുന്നു. 195 രൂപ പായ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമിലേക്കുള്ള 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും 15 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
അതേസമയം, ബിഎസ്എൻഎൽ 5G രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ടെലികോം ഓപ്പറേറ്റർ നിലവിൽ ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ജയ്പൂർ, ലഖ്‌നൗ, പട്‌ന തുടങ്ങിയ നഗരങ്ങളിൽ അതിന്റെ 5G ഇൻഫ്രാസ്ട്രക്ചർ പരീക്ഷിച്ചുവരികയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിൽ നിന്ന് ആരംഭിച്ച് 5G സേവനങ്ങൾ രാജ്യത്തുടനീളം ആരംഭിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഉപയോക്താക്കൾക്ക് ആവശ്യാനുസരണം നെറ്റ്‌വർക്ക് സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഒരു നെറ്റ്‌വർക്ക്-ആസ്-എ-സർവീസ് (NaaS) മോഡലാണ് ഈ റോൾഔട്ട് പിന്തുടരുന്നത്.
പരസ്യം
പരസ്യം