Photo Credit: Oppo
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ അവരുടെ റെനോ 13, റെനോ 13 പ്രോ എന്നീ സ്മാർട്ട്‌ഫോണുകൾ ആഗോളതലത്തിൽ അവതരിപ്പിച്ചു. 2024 നവംബറിൽ ചൈനയിലാണ് ഈ മോഡലുകൾ ആദ്യമായി അവതരിപ്പിച്ചത്. ഇവയ്‌ക്കൊപ്പം, ആഗോള റിലീസിൻ്റെ ഭാഗമായി റെനോ 13F 5G, റെനോ 13F 4G എന്നീ രണ്ട് പുതിയ ഫോണുകളും ഓപ്പോ അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉൾപ്പെടെ വിപുലമായ സവിശേഷതകളുമായാണ് റെനോ 13F മോഡലുകൾ വരുന്നത്. 45W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,800mAh ബാറ്ററികളാണ് ഈ ഫോണുകളിലുള്ളത്. കൂടാതെ, പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69 റേറ്റിംഗാണ് ഈ ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മികച്ച സുരക്ഷ ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു.
ഓപ്പോ റെനോ 13F 5G നാല് സ്റ്റോറേജ് വേരിയൻ്റുകളിൽ ലഭ്യമാകും: 8GB + 128GB, 8GB + 256GB, 12GB + 256GB, 12GB + 512GB എന്നിവയാണത്. മറുവശത്ത്, ഓപ്പോ റെനോ 13F 4G 8GB + 256GB, 8GB + 512GB എന്നീ രണ്ട് ഓപ്ഷനുകളിലാണ് വരുന്നത്.
റെനോ 13 സീരീസിൻ്റെ ആഗോള വിപണിയിലെ വില വിവരങ്ങൾ ഓപ്പോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, APAC (ഏഷ്യ-പസഫിക്) മേഖലയിൽ ഫോണുകൾ ക്രമേണ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഓപ്പോ റെനോ 13F-ൻ്റെ രണ്ട് മോഡലുകളും ഗ്രാഫൈറ്റ് ഗ്രേ, പ്ലം പർപ്പിൾ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 5G വേരിയൻ്റിൽ ലൂമിനസ് ബ്ലൂ എന്ന മൂന്നാമത്തെ കളർ ഓപ്ഷൻ ഉൾപ്പെടുന്നു, അതേസമയം 4G പതിപ്പ് സ്കൈലൈൻ ബ്ലൂ നിറത്തിലും ലഭ്യമാണ്.
ഓപ്പോ റെനോ 13, റെനോ 13 പ്രോ എന്നിവ ജനുവരി 9-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ റെനോ 13F മോഡലുകളുടെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഓപ്പോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓപ്പോ റെനോ 13F 5G, ഓപ്പോ റെനോ 13F 4G എന്നിവയുടെ സവിശേഷതകൾ:
ഓപ്പോ 13F 5G, റെനോ 13F 4G എന്നിവയിൽ 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. ഫുൾ HD+ റെസല്യൂഷനുള്ള (1,080 x 2,400 പിക്സലുകൾ) ഈ ഡിസ്പ്ലേയിൽ 120Hz റീഫ്രഷ് റേറ്റ്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്. AGC DT Star2 ഗ്ലാസ്സാണ് സ്‌ക്രീനുകൾ സംരക്ഷിക്കുന്നത്.
5G പതിപ്പിന് സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസറാണ് കരുത്തു നൽകുന്നത്, കൂടാതെ 12GB വരെ LPDDR4X റാമും 512GB UFS 3.1 ഇൻ്റേണൽ സ്റ്റോറേജും ഉണ്ട്. മറുവശത്ത്, 4G മോഡൽ മീഡിയാടെക് ഹീലിയോ G100 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. 8GB LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജുമായി ഇതു ജോടിയാക്കിയിരിക്കുന്നു. രണ്ട് ഫോണുകളും ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ പ്രവർത്തിക്കുന്നു.
ഫോട്ടോഗ്രാഫിക്കായി, രണ്ട് മോഡലുകൾക്കും പിന്നിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. ഇതിനു പുറമെ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയുണ്ട്. IP66, IP68, IP69 റേറ്റിംഗാണ് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിലുള്ളത്.
ഓപ്പോ റെനോ 13F 5G, റെനോ 13F 4G എന്നിവയിൽ 5,800mAh ബാറ്ററിയുണ്ട്, ഇവ 45W വയർഡ് SuperVOOC ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. സുരക്ഷയ്ക്കായി, അവയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുകൾ ഉൾപ്പെടുന്നു. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ രണ്ട് ഉപകരണങ്ങളിലെയും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
ces_story_below_text
പരസ്യം
പരസ്യം