ഓപ്പോ എൻകോ X3 ഇയർബഡ്സ് ലോഞ്ച് ചെയ്തു
Photo Credit: Oppo
Oppo Enco X3 are offered in beige and black colourways
ഓപ്പോ ഫൈൻഡ് X8 സീരീസ് സ്മാർട്ട്‌ഫോണുകൾ, ഓപ്പോ പാഡ് 3 പ്രോ ടാബ്‌ലെറ്റ് എന്നിവക്കൊപ്പം ഓപ്പോ അവരുടെ ഏറ്റവും പുതിയ ഇയർഫോണായ എൻകോ X3 ഇയർഫോണുകൾ കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് ബഡ്‌സ് പ്രോ 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഇയർഫോണെന്നാണു കരുതപ്പെടുന്നത്. വൺപ്ലസ് പോലെത്തന്നെ, ഓപ്പോ എൻകോ X3 ട്യൂൺ ചെയ്തിരിക്കുന്നത് പ്രശസ്ത ഓഡിയോ കമ്പനിയായ ഡൈനോഡിയോ ആണ്. 11mm ബാസ് ഡ്രൈവറുകളും 6mm ട്വീറ്ററുകളും ഉൾപ്പെടുന്ന ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. കൂടാതെ, ഓഡിയോയുടെ വ്യക്തതയും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഡ്യുവൽ DAC (ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ) യൂണിറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ബാറ്ററി ലൈഫാണ് എൻകോ എക്‌സ്3യുടെ മറ്റൊരു ഹൈലൈറ്റ്. 43 മണിക്കൂർ പ്ലേടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഓപ്പോ എൻകോ X3 ഇയർഫോണിൻ്റെ വില ചൈനയിൽ CNY 999 (11,800 ഇന്ത്യൻ രൂപയോളം) ആണ്. എന്നാലിപ്പോൾ, ഓപ്പോയുടെ ചൈന ഓൺലൈൻ സ്റ്റോറിൽ CNY 949 (11,200 ഇന്ത്യൻ രൂപയോളം) എന്ന പ്രത്യേക പ്രീ-സെയിൽ വിലയ്ക്ക് അവ പ്രീ-ഓർഡർ ചെയ്യുന്നതിനു ലഭ്യമാണ്. ചൈനയിൽ ഇയർഫോണുകളുടെ ഷിപ്പിംഗ് ഒക്ടോബർ 30-ന് ആരംഭിക്കും. ഇവ ബ്ലാക്ക്, ഓഫ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.
ഓപ്പോ എൻകോ X3 ഇയർബഡ്സ് പരമ്പരാഗതമായ ഇൻ-ഇയർ ശൈലിയിൽ സോഫ്റ്റായ സിലിക്കൺ ഇയർ ടിപ്പുകളും വൃത്താകൃതിയിലുള്ള തണ്ടുകളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നു. ഫിംഗർ പിഞ്ചിങ്ങ്, സ്ലൈഡിംഗ് എന്നിവ വഴി വോള്യം ക്രമീകരിക്കാൻ കഴിയുമെന്നതുൾപ്പെടെ, ടച്ച് ഗെസ്ച്വർ വഴിയുള്ള കൺട്രോളുകൾ ഈ ഇയർബഡ്‌സ് നൽകുന്നു. വ്യക്തമായ ഓഡിയോയ്‌ക്കായി 11mm ബാസ് ഡ്രൈവറുകളും 6mm ട്വീറ്ററുകളും ഉണ്ട്. കൂടാതെ ശബ്‌ദ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഓരോ ഇയർബഡിനും ഡ്യുവൽ ഡിഎസി (ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ) നൽകിയിരിക്കുന്നു. കൂടാതെ, നിങ്ങളുടെ ശബ്‌ദം മികച്ച രീതിയിൽ ക്യാപ്‌ചർ ചെയ്യുന്നതിന് മൂന്ന് മൈക്രോഫോണുകളും ബോൺ കണ്ടക്ഷൻ സെൻസറുകളും ഉള്ള AI പവേർഡ് നോയ്‌സ് ക്യാൻസലിംഗ് സാങ്കേതികവിദ്യയുമുണ്ട്.
എൻകോ X3 ഇയർബഡ്‌സ് 50dB വരെയുള്ള ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ (ANC) പിന്തുണയ്‌ക്കുന്നു, കൂടാതെ നിങ്ങളുടെ ചുറ്റുപാടുകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് നോയ്സ് ക്യാൻസലേഷൻ്റെ ലെവൽ ക്രമീകരിക്കാനും കഴിയും. ഇതു ശബ്‌ദത്തെ കൂടുതൽ ആഴമേറിയ അനുഭവം നൽകുന്ന സ്പേഷ്യൽ ഓഡിയോയെ പിന്തുണയ്ക്കുന്നുണ്ട്. ഈ ഇയർബഡുകൾ ട്യൂൺ ചെയ്യാൻ ഡാനിഷ് ഓഡിയോ കമ്പനിയായ Dynaudio സഹായിച്ചതിനാൽ ഉയർന്ന നിലവാരമുള്ള ശബ്ദം ഉറപ്പാണ്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഈ ഇയർബഡ്സിന് IP55 റേറ്റിംഗാണുള്ളത്.
ഓപ്പോ പറയുന്നതനുസരിച്ച്, എൻകോ X3 ഇയർബഡ്സുകൾക്ക് ചാർജിംഗ് കെയ്‌സ് കൂടി കണക്കാക്കി ഉപയോഗിക്കുമ്പോൾ 43 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയും. അതേസമയം ഇയർബഡുകളെ മാത്രം എടുത്തു നോക്കുകയാണെങ്കിൽ ഒറ്റ ചാർജിൽ 10 മണിക്കൂർ വരെയാണു ബാറ്ററി ലൈഫ് ഉണ്ടാവുക. ഈ ഇയർബഡുകൾ ബ്ലൂടൂത്ത് 5.4, LHDC 5.0 ഓഡിയോ കോഡെക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ പിന്തുണയ്ക്കുന്നു. വെറും 54ms ലോ-ലേറ്റൻസി ഗെയിമിംഗ് മോഡാണ് ഇതിനുള്ളത്. ഓരോ ഇയർബഡും 5.3 ഗ്രാം മാത്രം ഭാരമുള്ളതുമാണ്.
പരസ്യം
പരസ്യം
The Offering Is Streaming Now: Know Where to Watch the Supernatural Horror Online
Lazarus Is Now Streaming on Prime Video: Know All About Harlan Coben's Horror Thriller Series