Photo Credit: Honor
മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ SoC, 5,230mAh ബാറ്ററി സഹിതം ഹോണർ 400 ലൈറ്റ് പുറത്തിറങ്ങി: വില, സവിശേഷതകൾ
ഹോണർ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ഹോണർ 400 ലൈറ്റ് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ പുറത്തിറക്കി. ഹോണറിന്റെ നമ്പർ സീരീസ് ലൈനപ്പിൽ വരുന്ന ഏറ്റവും പുതിയ മോഡലാണിത്. കഴിഞ്ഞ വർഷം ഇറങ്ങിയ ഹോണർ 200 ലൈറ്റ് 5G ഫോണിൻ്റെ പിൻഗാമിയാണിത്. അതിനു ശേഷം ഹോണർ 300 സീരീസ് ഫോണുകൾ പുറത്തു വന്നെങ്കിലും അതിൽ ലൈറ്റ് വേരിയൻ്റ് ഇല്ലായിരുന്നു. 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഹോണർ 400 ലൈറ്റ് നൽകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രോസസർ ഈ ഉപകരണത്തിന് കരുത്ത് പകരുന്നു. 108 മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിന്റെ ഒരു പ്രത്യേകത, 5,230mAh ബാറ്ററിയും ഇതിലുണ്ട്. കൂടാതെ, ഹോണർ 400 ലൈറ്റിന് വെള്ളം, പൊടി എന്നിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP65 റേറ്റിംഗ് ഉണ്ട്.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹോണർ 400 ലൈറ്റിൻ്റെ അടിസ്ഥാന മോഡലിന് ഹംഗറിയിൽ 1,09,999 FT (ഏകദേശം 25,000 രൂപ) ആണ് വില. ഇതേ സ്റ്റോറേജുള്ള 12 ജിബി റാം വേരിയൻ്റിന്റെ വില ഇതുവരെ പങ്കുവച്ചിട്ടില്ല. മാർസ് ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക്, വെൽവെറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ഹോണർ 400 ലൈറ്റ് നാനോ സിം കാർഡുകളെ പിന്തുണയ്ക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കൂടാതെ, ഹോണറിന്റെ സ്വന്തം മാജിക് ഒഎസ് 9.0-ഉം ഇതിൽ ഉപയോഗിക്കുന്നു.
ഈ ഫോണിന് 1,080x2,412 പിക്‌സൽ ഫുൾ HD+ റെസല്യൂഷനോടു കൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റും 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്നു. ഡിസ്‌പ്ലേ 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗിനെയും സപ്പോർട്ട് ചെയ്യുന്നു, ഇത് ഉപയോഗ സമയത്ത് കണ്ണിന്റെ ആയാസം കുറയ്ക്കും.
ഹോണർ 400 ലൈറ്റ് ഒരു ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റാണ് നൽകുന്നത്. ഇത് രണ്ട് മെമ്മറി ഓപ്ഷനുകളിൽ ലഭ്യമാണ് - 8GB RAM, 12GB RAM.
ഫോട്ടോഗ്രാഫിക്ക്, ഫോണിന് പിന്നിൽ രണ്ട് ക്യാമറകളുണ്ട്. പ്രധാന പിൻ ക്യാമറ 108 മെഗാപിക്സലാണ്, f/1.75 അപ്പേർച്ചറുള്ള ഇത് കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകൾ പകർത്താൻ സഹായിക്കും. 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. മുൻവശത്ത്, f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
5GNR, Wi-Fi (802.11 a/b/g/n/ac), ബ്ലൂടൂത്ത് 5.3, GPS, AGPS, GLONASS, BeiDou, Galileo, OTG, USB Type-C തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളെ ഹോണർ 400 ലൈറ്റ് പിന്തുണയ്ക്കുന്നു. ആംബിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു. വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് ഫോണിന് IP65 റേറ്റിംഗ് നൽകിയിട്ടുണ്ട്, കൂടാതെ ഡ്രോപ്പ് പ്രൊട്ടക്ഷനാ
യി SGS ഫൈവ്-സ്റ്റാർ റേറ്റിംഗും ലഭിച്ചു. ഫോൺ അൺലോക്ക് ചെയ്യുന്നതിനുള്ള ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
ഉപയോക്താക്കളെ സഹായിക്കുന്നതിനായി നിരവധി AI സവിശേഷതകളോടെയാണ് ഫോൺ വരുന്നത്. AI Erase (ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ളത്), AI പെയിന്റിംഗ്, AI Translate (ടെക്‌സ്റ്റ് വിവർത്തനം ചെയ്യുന്നതിനുള്ളത്) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഒരു കൈകൊണ്ട് ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നത് എളുപ്പമാക്കുന്ന AI ക്യാമറ ബട്ടണും ഇതിലുണ്ട്.
35W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,230mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 161mm ഉയരവും 74.55mm വീതിയും 7.29mm കനവും ഫോണിനുണ്ട്. ഇതിന്റെ ഭാരം 171 ഗ്രാം ആണ്.
പരസ്യം
പരസ്യം