Photo Credit: Oneplus
വൺപ്ലസ് അവരുടെ രണ്ടാമത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പൺ 2 അടുത്ത വർഷം ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. 2024-ൽ കമ്പനി പുറത്തിറക്കിയ അവരുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ വൺപ്ലസ് ഓപ്പണിൻ്റെ പിൻഗാമിയായി വരാൻ സാധ്യതയുള്ള ഹാൻഡ്‌സെറ്റ് ഉടൻ എത്തിയേക്കുമെന്ന് സമീപകാലത്തു ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഒരു ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഓപ്പോ ഫൈൻഡ് N5-ൻ്റെ റീബ്രാൻഡഡ് പതിപ്പായി വൺപ്ലസ് ഓപ്പൺ 2 അവതരിപ്പിച്ചേക്കാം. ഓപ്പോ ഫൈൻഡ് N5 എന്ന സ്മാർട്ട്ഫോൺ 2025-ൻ്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഉയർന്ന പെർഫോമൻസ് നൽകുന്ന പ്രോസസറായ ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റ് ഇതിൽ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇതുവരെ കൂടുതൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും, വൺപ്ലസ് ഓപ്പൺ 2 ഡിസൈൻ, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയിൽ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടു വന്നേക്കാം. ലോഞ്ച് തീയതി, സ്പെസിഫിക്കേഷനുകൾ, വില എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ റിലീസ് അടുക്കുമ്പോൾ പുറത്തു വരാൻ സാധ്യതയുണ്ട്.
സാമൂഹ്യമാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഉപയോക്താവായ സഞ്ജു ചൗധരി പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് ഓപ്പൺ 2 അടുത്ത വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്‌തേക്കാം. മുൻ മോഡലിന് സമാനമായി, ഫോൺ ഓപ്പോ ഫൈൻഡ് N5 റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് N5 2025-ൻ്റെ തുടക്കത്തിൽ ചൈനയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്.
ഈ വിവരം ശരിയാണെങ്കിൽ, വൺപ്ലസ് ഓപ്പൺ 2 ഫോണിലും ഓപ്പോ ഫൈൻഡ് N5 മോഡലിൽ ഉണ്ടായിരുന്ന സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ ആയിരിക്കാം. എന്നിരുന്നാലും, 2025 അവസാന പകുതിയിൽ വൺപ്ലസ് ഓപ്പൺ 2 അവതരിപ്പിക്കുകയാണെങ്കിൽ, സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എന്ന ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റ് ചുരുങ്ങിയ സമയത്തേക്ക് മാത്രമേയുണ്ടാകൂ. കാരണം ക്വാൽകോം അതിൻ്റെ പുതിയ സ്‌നാപ്ഡ്രാഗൺ പ്രോസസർ സാധാരണയായി ഒക്ടോബറിലെ വാർഷിക പരിപാടിയിൽ പ്രഖ്യാപിക്കാറുണ്ട്.
2023-ൽ അരങ്ങേറിയ ഫസ്റ്റ് ജനറേഷൻ വൺപ്ലസ് ഓപ്പണിൻ്റെ പിൻഗാമിയെ അവതരിപ്പിക്കുമോ എന്ന കാര്യം വൺപ്ലസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ, ഈ വിവരങ്ങളെ ജാഗ്രതയോടെ എടുക്കേണ്ടത് വളരെ പ്രധാനമാണ്.
ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്‌തത്) അടുത്തിടെ വൺപ്ലസ് ഓപ്പൺ 2 ഫോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിട്ടു. ഈ സ്‌മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ വലിയ സ്‌ക്രീനും ഫീച്ചർ ചെയ്‌തേക്കാം. ഇതിന് 5,700mAh ബാറ്ററിയാകും ഉണ്ടാവുക. ഫസ്റ്റ് ജനറേഷൻ വൺപ്ലസ് ഓപ്പൺ മോഡലിൽ 4800mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.
വൺപ്ലസ് ഓപ്പൺ 2 ഫോണിനായി കസ്റ്റമൈസ്ഡ് യുഎസ്ബി പോർട്ട് ഉണ്ടാക്കാൻ കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ, ടിപ്‌സ്റ്റർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത റിയർ ക്യാമറകളുമായാകും ഫോൺ വരുന്നത്. വൺപ്ലസ് ഓപ്പൺ 2, ഓപ്പോ ഫൈൻഡ് N5 എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം