Photo Credit: Oppo
കഴിഞ്ഞ വർഷത്തെ ഓപ്പോ കെ12 ന്റെ നേരിട്ടുള്ള പിൻഗാമിയായി ഓപ്പോ കെ13 5G പുറത്തിറങ്ങും
ഓപ്പോ K13 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഈ വാർത്ത പങ്കുവെച്ചത്. വരാനിരിക്കുന്ന ഫോൺ ഫ്ലിപ്കാർട്ട് വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാകും. ഓപ്പോ K13 5G മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്‌സെറ്റുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓപ്പോയുടെ കെ സീരീസ് നിരയിലെ പുതിയ മോഡലായിരിക്കും ഇത്. കഴിഞ്ഞ വർഷം ഇതിൻ്റെ മുൻഗാമിയായ ഓപ്പോ K12 കമ്പനി പുറത്തിറക്കിയിരുന്നു. ഓപ്പോ K12 ഫോണിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് ഉണ്ടായിരുന്നത്. 5,500mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗും ഇതിൽ ഉണ്ടായിരുന്നു. പുതിയ ഓപ്പോ K13 5G, മുൻഗാമിയായ K12 ഫോണിനെ അപേക്ഷിച്ച് പ്രകടനത്തിലും സവിശേഷതകളിലും ചില മെച്ചപ്പെടുത്തലുകൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.
പ്രശസ്ത ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ പുതിയ ഫോണായ ഓപ്പോ K13 5G ഉടനെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ പുതിയ കെ സീരീസ് ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത് ഇന്ത്യൻ വിപണിയിലായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഓപ്പോ K13 5G സുഗമമായ ഗെയിമിംഗ് അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ ബാറ്ററിയും ഇതിലുണ്ടാകും. ലോഞ്ചിങ്ങിൻ്റെ ആവേശം വർദ്ധിപ്പിച്ച്, ഓപ്പോ K13 5G-ക്കു വേണ്ടി മാത്രമായി ഫ്ലിപ്പ്കാർട്ട് അവരുടെ വെബ്‌സൈറ്റിൽ ഒരു പ്രത്യേക പേജ് സൃഷ്ടിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഫോൺ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്‌സെറ്റ് ഈ ഫോണിനു കരുത്ത് പകരുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഫോണിൻ്റെ പെർഫോമൻസ് മികച്ചതാകുമെന്ന് ഉറപ്പു നൽകുന്നു.
ഫോണിന്റെ പൂർണ്ണ സവിശേഷതകൾ, വില എന്നിവയുൾപ്പെടെ കൂടുതൽ വിവരങ്ങൾ ലോഞ്ചിങ്ങ് അടുക്കുന്നതോടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം പുറത്തിറക്കിയ തങ്ങളുടെ K12x സ്മാർട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകൾ കടന്നതായി ഓപ്പോ പ്രഖ്യാപിച്ചു. 2024-ലെ ഫ്ലിപ്കാർട്ടിന്റെ ബിഗ് ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരുന്നു ഓപ്പോ K12x എന്ന് കമ്പനി പറയുന്നു. 2024 ജൂലൈയിൽ ഔദ്യോഗികമായി പുറത്തിറക്കിയ ഈ ഫോണിൻ്റെ 6GB റാമും + 128GB സ്റ്റോറേജ് മോഡലിന് 12,999 രൂപയായിരുന്നു പ്രാരംഭ വില.
അതേസമയം, K-സീരീസിലെ മറ്റൊരു മോഡലായ ഓപ്പോ K12 2024 സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോണിൽ ഫുൾ എച്ച്ഡി+ റെസല്യൂഷനോടു കൂടിയ (2,412 x 1,080 പിക്‌സലുകൾ) 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇത് സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്, മെയിൻ ക്യാമറ 50 മെഗാപിക്സലാണ്.
ഓപ്പോ K12 ഫോണിൽ വലിയ 5,500mAh ബാറ്ററിയാണുള്ളത്. കൂടാതെ 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അധിക സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിൽ ഫോണിന് IP54 റേറ്റിംഗും ഉണ്ട്.
പരസ്യം
പരസ്യം