Photo Credit: Oppo
Oppo Find N5-ൽ വലിയ 6.62 ഇഞ്ച് AMOLED കവർ സ്‌ക്രീൻ സജ്ജീകരിച്ചിരിക്കുന്നു.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഓപ്പോ ഫൈൻഡ് N5 വ്യാഴാഴ്ച ആഗോളതലത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈൻഡ് N3-യുടെ പിൻഗാമിയാണ് ഈ ഫോൺ. കൂടാതെ ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറുമായാണ് ഇത് വരുന്നത്. ഫോണിലൂടെയും ക്ലൗഡിലൂടെയും നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സവിശേഷതകൾ ഓപ്പോ ഫൈൻഡ് N5 വാഗ്ദാനം ചെയ്യുന്നു. ഫൈൻഡ് N5 ൻ്റെ മികച്ച സവിശേഷതകളിലൊന്ന് അതിൻ്റെ ഫ്ലെക്സിഷൻ ഹിഞ്ച് ഡിസൈനാണ്. വിങ്ങ്സിൻ്റെ പ്ലേറ്റിനായി ഗ്രേഡ് 5 ടൈറ്റാനിയം അലോയ് ഉപയോഗിച്ചതിനാൽ ഹിഞ്ച് മുൻ മോഡലിനേക്കാൾ 36 ശതമാനം ശക്തമാണെന്ന് ഓപ്പോ പറയുന്നു. "ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ" ഫോണാണ് ഫൈൻഡ് N5 എന്നും കമ്പനി അവകാശപ്പെടുന്നു. മടക്കിക്കഴിയുമ്പോൾ 8.93 മില്ലിമീറ്റർ കനവും 229 ഗ്രാം ഭാരവും ഉള്ള ഈ ഫോൺ കൈവശം കൊണ്ടു നടക്കാൻ എളുപ്പമാണെന്നും കമ്പനി പറയുന്നു.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഓപ്പോ ഫൈൻഡ് N5 ഫോണിൻ്റെ ഒരേയൊരു മോഡലിന് SGD 2,499 ആണ് (1,62,000 ഇന്ത്യൻ രൂപയോളം) വില. മിസ്റ്റി വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഫെബ്രുവരി 28 മുതൽ ഇത് സിംഗപ്പൂരിൽ വിൽപ്പനയ്‌ക്കെത്തും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് ഓപ്പോ ഫൈൻഡ് N5. 412ppi പിക്‌സൽ ഡെൻസിറ്റിയും ഡൈനാമിക് 120Hz റീഫ്രഷ് റേറ്റുമുള്ള വലിയ 8.12-ഇഞ്ച് 2K (2,480 x 2,248 പിക്‌സൽ) LTPO AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഉള്ളിലെ സ്‌ക്രീൻ 240Hz വരെ ടച്ച് റെസ്പോൺസ് റേറ്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 2,100 nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുണ്ട്. മിനിമൽ സ്‌ക്രീൻ ക്രീസുകൾക്ക് TÜV റൈൻലാൻഡ്-സർട്ടിഫിക്കേഷൻ കിട്ടിയ ഡിസ്പ്ലേ അൾട്രാ-തിൻ ഗ്ലാസ് (UTG) വഴി സംരക്ഷിച്ചിരിക്കുന്നു. 6.62 ഇഞ്ച് 2K (2,616 x 1,140 പിക്‌സൽ) AMOLED ഡിസ്‌പ്ലേയുള്ള ഒരു കവർ സ്‌ക്രീനും ഫോണിനുണ്ട്, ഇത് 120Hz വരെ റീഫ്രഷ് റേറ്റും 431ppi പിക്‌സൽ ഡെൻസിറ്റിയും വാഗ്ദാനം ചെയ്യുന്നു.
ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഓപ്പോ ഫൈൻഡ് N5 നൽകുന്നത്. ഇത് 16GB LPDDR5X റാമും 512GB UFS 4.0 ഇൻ്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ചിപ്‌സെറ്റ് സെക്കൻഡ് ജനറേഷൻ 3nm ആർക്കിടെക്ചറും ഹെക്സഗണൽ എൻപിയുവും ഉപയോഗിക്കുന്നു, ഇത് AI പെർഫോമൻസിൽ 45 ശതമാനം ബൂസ്റ്റ് നൽകുന്നു. ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത് അഡ്രിനോ 830 ജിപിയു ആണ്.
ഹാൻഡ്‌സെറ്റിൽ നിരവധി AI ഫീച്ചറുകൾ ഉൾപ്പെടുന്നു. AI സെർച്ച് ഫംഗ്‌ഷനിലൂടെ ഉപയോക്താക്കൾക്ക് ഹോം സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പ് ചെയ്‌ത് എന്തും വേഗത്തിൽ തിരയാം. AI കോൾ സമ്മറി ഫീച്ചറിന് കോളുകൾ ട്രാൻസ്‌ക്രൈബുചെയ്യാനും സമ്മറി സൃഷ്‌ടിക്കാനും കോൾ ട്രാൻസ്‌ക്രിപ്റ്റുകളെ അടിസ്ഥാനമാക്കി ആക്ഷൻ പോയിൻ്റുകൾ സൃഷ്‌ടിക്കാനും കഴിയും. ഇത് ഡ്യുവൽ സ്‌ക്രീൻ ട്രാൻസ്‌ലേഷനും ഇൻ്റർപ്രറ്റ് ചെയ്യാനുള്ള കഴിവുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഓപ്പോ AI ടൂൾബോക്‌സിൽ AI സമ്മറി, AI സ്പീക്ക്, AI റൈറ്റർ എന്നിവ ഉൾപ്പെടുന്നു, അവ AI ഉപയോഗിച്ച് വായനയുടെയും എഴുത്തിൻ്റെയും അനുഭവങ്ങൾ വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. AI ക്ലാരിറ്റി എൻഹാൻസ്, AI ഇറേസ്, AI അൺബ്ലർ എന്നിവ പോലുള്ള ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ലഭ്യമാണ്.
ക്യാമറകളുടെ കാര്യം വരുമ്പോൾ, ഓപ്പോ ഫൈൻഡ് N5-ൽ ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) ഉള്ള 50 മെഗാപിക്സൽ f/1.8 പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂമും OIS-മുള്ള 50 മെഗാപിക്സൽ f/2.7 പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ, 116 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ആൻഡ് OlS ഉള്ള 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവ ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, അകത്തെയും പുറത്തെയും ഡിസ്‌പ്ലേകളിൽ 8 മെഗാപിക്‌സൽ ക്യാമറയുമുണ്ട്.
5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS/A-GPS, NFC, Beidou, GPS, GLONASS, Galileo, QZSS, USB Type-C പോർട്ട് എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകൾ സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഇതിലുണ്ട്. ഓപ്പോ N5-ൽ 5,600mAh ഡ്യുവൽ-സെൽ ബാറ്ററിയാണുള്ളത്. ഇതു 80W SUPERVOOC വയർഡ് ചാർജിംഗിനെയും 50W AIRVOOC വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം