7000mAh ബാറ്ററിയുള്ള ഫോണുകൾ പുറത്തിറക്കാൻ ഓപ്പോ
Photo Credit: Oppo
Oppo Find X8 Pro (വലത്) ഒരു വലിയ 5,910mAh ബാറ്ററിയാണ്
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിലുള്ള പ്രൊഡക്റ്റുകൾ വിപണിയിൽ ഇറക്കുന്നതിൻ്റെ ഭാഗമായി ബാറ്ററി കപ്പാസിറ്റി കൂടിയ മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാൻ പ്രമുഖ ബ്രാൻഡായ ഓപ്പോ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സിലിക്കൺ-കാർബൺ സാങ്കേതികവിദ്യ പോലെയുള്ള മുന്നേറ്റങ്ങൾ സ്മാർട്ട്ഫോൺ നിർമാണത്തിൽ സ്വാധീനം ചെലുത്തിയതിനാൽ 2024-ൽ 6,000mAh ബാറ്ററികളുള്ള ഫോണുകൾ കൂടുതൽ സാധാരണമാകുന്നുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് 7,000mAh ബാറ്ററികളുള്ള രണ്ട് സ്മാർട്ട്ഫോണുകളാണ് ഓപ്പോ വികസിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു ടിപ്സ്റ്റർ വെളിപ്പെടുത്തുകയുണ്ടായി. ഗെയിമിംഗ്, സ്ട്രീമിംഗ് അല്ലെങ്കിൽ ഹെവി മൾട്ടിടാസ്‌കിംഗ് എന്നിവ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഈ ഫോൺ വലിയ രീതിയിൽ ഗുണം ചെയ്യും. ബാറ്ററി കപ്പാസിറ്റി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരേയൊരു ബ്രാൻഡ് ഓപ്പോ മാത്രമല്ല എന്നതാണ് ശ്രദ്ധേയം. അടുത്ത മാസം ആദ്യം തന്നെ 7,000 എംഎഎച്ച് ബാറ്ററിയുള്ള ഫോൺ പുറത്തിറക്കാൻ മറ്റൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ പദ്ധതിയിടുന്നതായി സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള ഓപ്പോയുടെ സ്മാർട്ട്‌ഫോണിനെ കറിച്ചുള്ള വിശദാംശങ്ങൾ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് പങ്കിട്ടത്. ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം ഓപ്പോ മൂന്ന് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഓപ്പോയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുളേക്കാൾ വലിയ ബാറ്ററികൾ ഉൾക്കൊള്ളുന്നു.
റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണിന് 6,285mAh ബാറ്ററി (അല്ലെങ്കിൽ 6,400mAh ശരാശരി ശേഷി) ഉണ്ടായിരിക്കാം. ഓപ്പോ വികസിപ്പിക്കുന്ന രണ്ടാമത്തെ ഫോണിന് ഇതിനേക്കാൾ വലിയ 6,850mAh ബാറ്ററിയാണ് (ശരാശരി 7,000mAh) പ്രതീക്ഷിക്കുന്നത്. രണ്ട് മോഡലുകളും 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹമുണ്ട്.
മൂന്നാമത്തെ സ്മാർട്ട്‌ഫോണിന്, 6,140mAh (ശരാശരി 6,300mAh) ബാറ്ററി ശേഷിയാകും ഉണ്ടാവുക. ബാറ്ററി കപ്പാസിറ്റി അല്പം കുറവാണെങ്കിലും, വേഗത്തിലുള്ള 100W ചാർജിംഗ് ഈ ഫോൺ നൽകിയേക്കാം. ഈ മോഡൽ ഒരു ഡ്യുവൽ സെൽ ബാറ്ററി സെറ്റപ്പും ഉപയോഗിക്കുന്നു.
7,000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ ഡിസംബറിൽ തന്നെ ലോഞ്ച് ചെയ്തേക്കുമെന്ന് സമീപകാല റിപ്പോർട്ട് പറയുന്നു. റിയൽമി തങ്ങളുടെ പുതിയ റിയൽമി നിയോ 7 ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുന്ന തീയതി ഡിസംബർ 11 ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഈ ഫോൺ ശക്തമായ മീഡിയടെക് ഡൈമൻസിറ്റി 9300+ ചിപ്പും 7,000mAh ബാറ്ററിയുമായാണ് വരുന്നത്.
മറുവശത്ത്, വലിയ ബാറ്ററികളുള്ള സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഓപ്പോ ഔദ്യോഗികമായി ഒന്നും പരാമർശിച്ചിട്ടില്ല. അതിനാൽ ഈ റിപ്പോർട്ടുകൾ കുറച്ച് സംശയത്തോടെയാണ് എടുക്കേണ്ടത്. എന്നിരുന്നാലും, ഈ വിവരങ്ങൾ പങ്കിട്ട ടിപ്‌സ്റ്ററിന് റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ സ്‌മാർട്ട്‌ഫോണുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലീക്ക് ചെയ്യുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. അതിനാൽ, വരും മാസങ്ങളിൽ ഈ പ്രൊഡക്റ്റുകളെ കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം.
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters