Photo Credit: Oppo
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ അവരുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ K12 പ്ലസ് ശനിയാഴ്ച ചൈനയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറാണ് ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണിനു കരുത്തു നൽകുന്നത്. 12GB RAM + 512 GB വരെ സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്. ഓപ്പോ K12 മോഡലിൽ നിന്നും വ്യത്യാസങ്ങൾ വരുത്തി പുറത്തിറക്കുന്ന ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ൽ പ്രവർത്തിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗിനെ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന 6400mAh ബാറ്ററിയാണ് ഇതിൻ്റെ വലിയൊരു പ്രത്യേകത. ഓപ്പോ സ്മാർട്ട്ഫോണുകളിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. ഓപ്പോ K12 പ്ലസ് സ്മാർട്ട്ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണുള്ളത്. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗാണ് ഈ ഫോണിനുള്ളത്.
8GB RAM + 256GB സ്റ്റോറേജുള്ള ഓപ്പോ K12 പ്ലസിൻ്റെ അടിസ്ഥാന മോഡൽ ചൈനയിൽ CNY 1899 (ഏകദേശം 22600 രൂപ) വിലയിൽ ആരംഭിക്കുന്നു. 12GB RAM + 256GB അല്ലെങ്കിൽ 512GB സ്റ്റോറേജുള്ള വേരിയൻ്റുകൾക്ക് യഥാക്രമം CNY 2099 (ഏകദേശം 25000 രൂപ), CNY 2499 (ഏകദേശം 29800 രൂപ) എന്നിങ്ങനെയാണ്. ബസാൾട്ട് ബ്ലാക്ക്, സ്നോ പീക്ക് വൈറ്റ് എന്നീ രണ്ടു നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക.
ഒക്‌ടോബർ 15 മുതൽ K12 പ്ലസ് ചൈനയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാകുമെന്ന് ഓപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ ഫോൺ പ്രീ ഓർഡർ ചെയ്യാൻ കഴിയും. രണ്ട് 256GB സ്റ്റോറേജ് മോഡലുകൾ വാങ്ങുമ്പോൾ CNY 100 (ഏകദേശം 1200 രൂപ) കിഴിവ് നൽകുന്ന ഒരു പ്രമോഷനും നൽകുന്നുണ്ട്.
ഓപ്പോ K12 പ്ലസ് ഡ്യുവൽ സിം ഫോണാണ്. രണ്ട് സ്ലോട്ടുകളിലും നാനോ സിം ഉപയോഗിക്കാം. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED സ്‌ക്രീനും ഫുൾ-HD+ (1,080x2,412 pixels) റെസല്യൂഷനുമാണുള്ളത്. സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ കാര്യക്ഷമമായ പ്രകടനത്തിന് 8GB LPDDR4X RAM ഉണ്ട്.
ഫോട്ടോകൾക്കും വീഡിയോകൾക്കും, ഫോണിന് 50 മെഗാപിക്സൽ മെയിൻ ക്യാമറയുണ്ട്. f/1.8 അപ്പേർച്ചറുള്ള സോണി IMX882 സെൻസറാണ് ക്യാമറയിൽ ഉപയോഗിക്കുന്നത്. f/2.2 അപ്പേർച്ചറും IMX355 സെൻസറുമുള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ വൈഡ് ആംഗിൾ ഫോട്ടോകൾക്കായും ഇതിൽ നൽകിയിരിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കായി f/2.4 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറയാണുള്ളത്.
ഓപ്പോ K12 പ്ലസ് 512GB വരെയുള്ള ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ മെമ്മറി വർദ്ധിപ്പിക്കാം. 5G, 4G LTE, Wi-Fi 6, Bluetooth 5.3, GPS, NFC എന്നീ കണക്റ്റിവിറ്റികളെ ഇതു പിന്തുണയ്ക്കുന്നു. പ്രോക്‌സിമിറ്റി സെൻസർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, ആക്‌സിലറോമീറ്റർ, ഇ-കോമ്പസ് തുടങ്ങി വിവിധ സെൻസറുകളും ഫോണിലുണ്ട്.
80W SuperVOOC ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന 6400mAh ബാറ്ററിയാണ് ഇതിന് ഉള്ളത്, ഇത് അതിവേഗ ചാർജിംഗ് ഉറപ്പാക്കുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറുള്ള ഫോണിൽ ഇൻഫ്രാറെഡ് (IR) ട്രാൻസ്മിറ്ററും ഉണ്ട്. അതിലൂടെ ടിവികൾ, എയർ കണ്ടീഷണറുകൾ എന്നിവ പോലുള്ള ഉപകരണങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. പൊടിയിൽ നിന്നും വെള്ളത്തുള്ളികളിൽ നിന്നുമുള്ള സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഓപ്പോ K12 പ്ലസിന് IP54 റേറ്റിംഗാണുള്ളത്. 162.5×75.3×8.37mm വലിപ്പമുള്ള ഫോണിന് 192 ഗ്രാം ഭാരമുണ്ട്.
പരസ്യം
പരസ്യം