Photo Credit: Oppo
ഓപ്പോ, വൺപ്ലസ് എന്നീ ബ്രാൻഡുകൾ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾക്കു വേണ്ടിയുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ColorOS 15 വ്യാഴാഴ്ച അനാവരണം ചെയ്തു. ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. മികച്ച ടെക്‌സ്‌ചറുകൾ, കൂടുതൽ വിശദമായ ആനിമേഷനുകൾ, പുതിയ തീമുകൾ എന്നിവയ്‌ക്കൊപ്പം മെച്ചപ്പെട്ട ദൃശ്യങ്ങളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്നു. ഇതിൻ്റെ ഭാഗമായി വരുന്ന O+ ഇൻ്റർകണക്ഷൻ ആപ്പ് വഴി ഓപ്പോ, ഐഫോൺ മോഡലുകൾക്കിടയിൽ ഫയലുകൾ കൈമാറുന്നത് വളരെ എളുപ്പമാകും. ColorOS 15 അതിൻ്റെ Xiaobu അസിസ്റ്റൻ്റിലൂടെ നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സവിശേഷതകളും നൽകുന്നുണ്ട്. ഇത് ഉപയോക്താക്കളെ സ്വാഭാവികമായ ഭാഷാ സംഭാഷണങ്ങൾ നടത്താൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് വളരെയധികം പ്രയോജനപ്പെടുത്താൻ കഴിയുന്ന ഓൺ-സ്‌ക്രീൻ അവബോധ സവിശേഷതകളും കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൂട്ടിച്ചേർക്കുന്നു.
ഓപ്പോ പറയുന്നതു പ്രകാരം ColorOS 15 അതിൻ്റെ യൂസർ ഇൻ്റർഫേസിന് (UI) സ്മൂത്ത് ഡൈനാമിക് ഇഫക്‌റ്റുകൾ, നാച്ചുറൽ ലൈറ്റിംഗ്, അപ്‌ഡേറ്റ് ചെയ്‌ത ഐക്കണുകൾ എന്നിവയുൾപ്പെടെയുള്ള പുതുക്കിയ ഡിസൈനുകളുമായി ഒരു പുതിയ രൂപം നൽകും. ആപ്പ് ആനിമേഷനുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനായി അറോറ, ടൈഡൽ എഞ്ചിനുകൾ എന്നീ രണ്ട് സംവിധാനങ്ങൾ ഇതുപയോഗിക്കുന്നു, അതു മൾട്ടിടാസ്‌കിംഗ് സുഗമമാക്കുന്നു. ഈ ഒപ്റ്റിമൈസേഷനുകൾ ഉപയോഗിച്ച്, ആപ്പുകൾ 18% കൂടുതൽ വേഗത്തിൽ പ്രതികരിക്കുകയും 26% വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യുമെന്നും ഓപ്പോ അവകാശപ്പെടുന്നു.
ഓപ്പോ ഉപകരണങ്ങൾക്കും ഐഫോണുകൾക്കുമിടയിൽ ഫയലുകൾ കൈമാറുന്നത് എളുപ്പമാക്കുന്ന O+ ഇൻ്റർകണക്ഷൻ ആപ്പാണ് മറ്റൊരു സവിശേഷത. വളരെ കുറച്ച് സമയത്തിനുള്ളിൽ ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെൻ്റുകളും പങ്കിടാനാകും.
ColorOS 15 കൂടുതൽ AI ഫീച്ചറുകളും അവതരിപ്പിക്കുന്നു. സ്വാഭാവിക ഭാഷ മനസ്സിലാക്കാനും സംഭാഷണങ്ങൾ നടത്താനുമുള്ള കഴിവുള്ള പുതിയ Xiaobu അസിസ്റ്റൻ്റ് അതിലൊന്നാണ്. നിങ്ങളുടെ സ്‌ക്രീനിൽ എന്താണുള്ളതെന്ന് തിരിച്ചറിയാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും യാത്രാ പ്ലാനുകൾ പോലുള്ള നിർദ്ദേശങ്ങൾ നൽകാനും ഇതിന് കഴിയും. നോട്ട്സ് ആപ്പ് ടെക്‌സ്‌റ്റ് ഫോർമാറ്റ് ചെയ്യുകയും സംഗ്രഹിക്കുകയും ചെയ്യുക, ഡോക്യുമെൻ്റ് സ്‌കാനർ സ്‌കാൻ ചെയ്‌ത ഡോക്യുമെൻ്റുകൾ സംഗ്രഹിക്കുകയും വിവർത്തനം നടത്തുകയും ചെയ്യുക എന്നിവ പുതിയ സവിശേഷതകളാണ്. വോയ്‌സ് റെക്കോർഡറിലും AI ഉണ്ട്, റെക്കോർഡിംഗുകൾ ട്രാൻസ്‌ക്രൈബ് ചെയ്യാനും സംഗ്രഹിക്കാനും അതിനു കഴിയും.
ഫോട്ടോസ് ആപ്പ് AI ടൂളുകൾ ഉപയോഗിച്ച് അപ്‌ഗ്രേഡു ചെയ്യുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഒരു ടച്ചിലൂടെ ഫോട്ടോകളിൽ നിന്ന് ആളുകളെയോ പ്രതിഫലനങ്ങളെയോ നീക്കം ചെയ്യാനും മങ്ങിയ പോർട്രെയ്‌റ്റുകൾ പരിഹരിക്കാനും മികച്ച നിലവാരമുള്ള ചിത്രങ്ങളെടുക്കാനും കഴിയും. കൂടാതെ, ലൈവ് ഫോട്ടോസ് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനെ (EIS) പിന്തുണയ്ക്കുന്നു.
സ്‌മാർട്ട് ഫ്ലോട്ടിംഗ് വിൻഡോയ്‌ക്കുള്ള പുതിയ ഗെസ്ചറുകൾ, ഫോട്ടോ ആൽബത്തിലെ എഡിറ്റുകൾ റിവേഴ്‌സ് ചെയ്യാനുള്ള കഴിവ്, നോട്ടിഫിക്കേഷനും കാൺട്രോളുകൾക്കുമായി പ്രത്യേക വിഭാഗങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (OTPകൾ) ഉപയോഗിച്ചതിന് ശേഷം സ്വയമേവ ഇല്ലാതാക്കൽ എന്നിവയും ColorOS 15 ലെ പുതിയ സവിശേഷതകളിൽ ഉൾപ്പെടുന്നു.
ചൈനയിൽ പുറത്തിറങ്ങാനിരിക്കുന്ന ഫൈൻഡ് X8 സീരീസിലും വൺപ്ലസ് 13 ലും ColorOS 15 ലഭ്യമാകുമെന്ന് ഓപ്പോ പറയുന്നു. നവംബർ മുതൽ ചൈനയിൽ ഇത് അവതരിപ്പിക്കും. മുഴുവൻ റിലീസ് ടൈംലൈനും അപ്‌ഡേറ്റുമായി പൊരുത്തപ്പെടുന്ന മോഡലുകളുടെ ലിസ്റ്റും ഇപ്രകാരമാണ്:
ഓപ്പോ ഫൈൻഡ് X7
ഓപ്പോ ഫൈൻഡ് X7 അൾട്രാ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ എഡിഷൻ
ഓപ്പോ ഫൈൻഡ് X7 അൾട്രാ
ഓപ്പോ ഫൈൻഡ് N3
ഓപ്പോ ഫൈൻഡ് N3 കളക്ടേഴ്സ് എഡിഷൻ
ഓപ്പോ N3 ഫ്ലിപ്
വൺപ്ലസ് 12
വൺപ്ലസ് ടാബ്‌ലറ്റ് പ്രോ
വൺപ്ലസ് ഏയ്സ് 3
വൺപ്ലസ് ഏയ്സ് 3 Genshin Impact Keqing Customization
ഓപ്പോ ഫൈൻഡ് N2
ഓപ്പോ ഫൈൻഡ് X6
ഓപ്പോ ഫൈൻഡ് X6 പ്രോ
ഓപ്പോ റെനോ 12 പ്രോ 5G
ഓപ്പോ പാഡ് 2
ഓപ്പോ K12 5G
വൺപ്ലസ് 11
വൺപ്ലസ് 11 5G ജുപീറ്റർ റോക്ക് കസ്റ്റം എഡിഷൻ
വൺപ്ലസ് ഏയ്സ് 2
വൺപ്ലസ് ഏയ്സ് 2 ജെൻഷിൻ ഇമ്പാക്റ്റ് കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ബോക്സ്
വൺപ്ലസ് ഏയ്സ് 2 പ്രോ ജെൻഷാൻ ഇമ്പാക്റ്റ് പെയ്മോൺ തീം ഗിഫ്റ്റ് ബോക്സ്
വൺപ്ലസ് ഏയ്സ് 2 പ്രോ
ഓപ്പോ ഫൈൻഡ് N2 ഫ്ലിപ്
ഓപ്പോ ഫൈൻഡ് X5
ഓപ്പോ ഫൈൻഡ് X5 പ്രോ
ഓപ്പോ റെനോ 10 5G
ഓപ്പോ റെനോ 10 പ്രോ 5G
ഓപ്പോ റെനോ 10 പ്രോ സ്റ്റാർ എഡിഷൻ 5G
വൺപ്ലസ് 10 പ്രോ
വൺപ്ലസ് ഏയ്സ് 2V
വൺപ്ലസ് ഏയ്സ് പ്രോ
വൺപ്ലസ് ഏയ്സ് പ്രോ ജെൻഷിൻ ഇമ്പാക്റ്റ് ലിമിറ്റഡ് എഡിഷൻ
February 2025:
ഓപ്പോ ഫൈൻഡ് X5 പ്രോ ഡൈമൻസിറ്റി എഡിഷൻ
ഓപ്പോ റെനോ 9 പ്രോ പ്ലസ് 5G
ഓപ്പോ റെനോ 9 പ്രോ 5G
ഓപ്പോ K12 പ്ലസ്
ഓപ്പോ K12 5G
വൺപ്ലസ് ഏയ്സ്
വൺപ്ലസ് ഏയ്സ് റേസിംഗ് എഡിഷൻ 5G
ഓപ്പോ റെനോ 9 പ്രോ 5G
ഓപ്പോ റെനോ 9 5G
ഓപ്പോ റെനോ 8 Pro+
പരസ്യം
പരസ്യം