Photo Credit: Oppo
ഫൈൻഡ് X8, ഫൈൻഡ് X8 പ്രോ എന്നീ ഫോണുകൾ ഉൾപ്പെടുന്ന ഓപ്പോ ഫൈൻഡ് X8 സീരീസ് കഴിഞ്ഞ മാസമാണ് ഇന്ത്യയിലും ആഗോളതലത്തിലും കമ്പനി ലോഞ്ച് ചെയ്തത്. ഇപ്പോൾ, ഓപ്പോ ഫൈൻഡ് X8 അൾട്രാ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ഫോൺ കൂടി ഈ സീരീസിൻ്റെ ഭാഗമായി അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. ലോഞ്ചിംഗിന് മുന്നോടിയായി ഒരു ടിപ്‌സ്റ്റർ അതിൻ്റെ സവിശേഷതകൾ സംബന്ധിച്ച വിശദാംശങ്ങൾ പങ്കിടുകയുണ്ടായി. ഓപ്പോ ഫൈൻഡ് X8 അൾട്രാ 2K റെസല്യൂഷനോടു കൂടിയ വലിയ 6.82 ഇഞ്ച് ഡിസ്പ്ലേയുമായാകും അവതരിപ്പിക്കുക. വൈബ്രേഷൻ ഫീഡ്‌ബാക്ക് നൽകുന്ന ഒരു എക്സ്-ആക്സിസ് ഹാപ്‌റ്റിക് മോട്ടോറുമായി ഫോൺ വരുമെന്നും പറയപ്പെടുന്നു. കൂടാതെ, ഈ ഫോണിന് IP69 റേറ്റിംഗും പ്രതീക്ഷിക്കുന്നു. ഒരു അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും ഇതിൽ ഉൾപ്പെട്ടേക്കാം. ഈ വർഷം ജനുവരിയിൽ പുറത്തിറക്കിയ ഓപ്പോ ഫൈൻഡ് X7 അൾട്രായുടെ പിൻഗാമി ആയിരിക്കും പുതിയ ഫോൺ.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള ടിപ്സ്റ്റർ വരാനിരിക്കുന്ന ഒപ്പോ ഫൈൻഡ് X8 അൾട്രായെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ പങ്കിട്ടത്. ഈ ലീക്ക് അനുസരിച്ച്, 2K റെസല്യൂഷനോടു കൂടിയ 6.82 ഇഞ്ച് ക്വാഡ്-കർവ് സ്‌ക്രീൻ ഫോണിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേയ്ക്ക് കീഴിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും ഇതിന് ഉണ്ടായിരിക്കാം.
കൂടാതെ, ഫൈൻഡ് X8 പ്രോയ്ക്ക് പൊടിയിലും വെള്ളത്തിലും നിന്നുള്ള സംരക്ഷണത്തിനായി ഉയർന്ന തലത്തിലുള്ള IP68, IP69 റേറ്റിംഗ് ഉണ്ടെന്ന് പറയപ്പെടുന്നു. വെള്ളത്തെ നല്ല രീതിയിൽ ഇതിനു പ്രതിരോധിക്കാൻ കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
6,000mAh ബാറ്ററിയാണ് ഫോണിന് ഊർജം പകരുന്നതെന്നും ടിപ്‌സ്റ്റർ സൂചിപ്പിച്ചു. ഈ ബാറ്ററി 80W അല്ലെങ്കിൽ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.
ഓപ്പോ ഫൈൻഡ് X8 അൾട്രായിൽ പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകളിൽ മികച്ചത് ഹാപ്‌റ്റിക് ഫീഡ്‌ബാക്കിനായി ഒരു X- ആക്‌സിസ് വൈബ്രേഷൻ മോട്ടോറും ഫോട്ടോഗ്രാഫി പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ഓപ്പോ ഇമേജിംഗ് സാങ്കേതികവിദ്യയുമാണ്.
സ്പെക്ട്രൽ റെഡ് മേപ്പിൾ പ്രൈമറി കളർ സെൻസറോട് കൂടിയ, വാവേയ് മേറ്റ് 70 സീരീസിന് സമാനമായ ഒരു നൂതന ക്യാമറ സംവിധാനം വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X8 അൾട്രാ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 6x ഒപ്റ്റിക്കൽ സൂം ഉള്ള മറ്റൊരു 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെട്ടേക്കാം.
ഫോണിന് 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് നൽകുകയെന്നും പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് X8 അൾട്രാ 2025 ആദ്യ പാദത്തിൽ ഓപ്പോ ഫൈൻഡ് N5-നൊപ്പം ലോഞ്ച് ചെയ്യും എന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം