Oneplus

Oneplus - ख़बरें

  • രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിച്ച് വൺപ്ലസ്
    ഡ്യുവൽ സിം (നാനോ) ഫോണായ വൺപ്ലസ് 13 ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 15.0 ലാണ് പ്രവർത്തിക്കുന്നത്. 6.82 ഇഞ്ച് ക്വാഡ് HD+ (1,440x3,168 പിക്സലുകൾ) എൽടിപിഒ 4.1 പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേക്ക് 510ppi പിക്‌സൽ ഡെൻസിറ്റി, 120Hz റീഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്. ഡിസ്പ്ലേ ഡോൾബി വിഷനെ പിന്തുണയ്ക്കുന്നതു കൂടാതെ സെറാമിക് ഗാർഡ് സംരക്ഷണവുമുണ്ട്. അഡ്രിനോ 830 GPU ഉള്ള സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റാണ് ഫോൺ നൽകുന്നത് കൂടാതെ 24GB വരെ LPDDR5X റാം വാഗ്ദാനം ചെയ്യുന്നു. ഇത് UFS 4.0 സാങ്കേതികവിദ്യ ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് ഓപ്ഷനും നൽകുന്നു
  • കിടിലൻ ബാറ്ററിയുമായി വൺപ്ലസ് ഏയ്സ് 5V എത്തുന്നു
    ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ്റെ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) വെയ്‌ബോയിലെ പോസ്റ്റ് അനുസരിച്ച് വൺപ്ലസ് ഏയ്സ് 5V ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9350 പ്രോസസർ ആയിരിക്കും. മീഡിയാടെകിൽ നിന്ന് വരാനിരിക്കുന്ന ചിപ്‌സെറ്റിന് "ഡൈമൻസിറ്റി 9300++" എന്ന് പേരിടാനുള്ള സാധ്യതയുണ്ടെന്നും ടിപ്സ്റ്റർ പറയുന്നു. നിലവിലുള്ള ഡൈമെൻസിറ്റി 9300 ചിപ്പിനെ അപേക്ഷിച്ച് ഈ പ്രോസസർ മികച്ച പ്രകടനവും ഊർജ്ജ കാര്യക്ഷമതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 9350 അല്ലെങ്കിൽ ഡൈമൻസിറ്റി 9300++ ചിപ്‌സെറ്റ് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8s എലൈറ്റ് പ്രോസസറുമായി നേരിട്ട് മത്സരിക്കാൻ സാധ്യതയുണ്ടെന്നും ടിപ്‌സ്റ്റർ സൂചിപ്പിച്ചു.
  • അടിപൊളി ലുക്കിൽ വൺപ്ലസിൻ്റെ രണ്ടു ഫോണുകളെത്തി
    വൺപ്ലസ് ഏയ്സ് 5 പ്രോ, ഏയ്സ് 5 എന്നിവ ആൻഡ്രോയ്ഡ് 15 അധിഷ്ഠിതമാക്കിയുള്ള ColorOS 15.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണുകളാണ്. 93.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 450ppi പിക്‌സൽ ഡെൻസിറ്റി, 1,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, 120Hz വരെ അഡാപ്റ്റീവ് റീഫ്രഷ് റേറ്റ് എന്നിവയുള്ള 6.78-ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ (1,264x2,780 പിക്‌സൽ) ഇവയ്‌ക്കുണ്ട്. രണ്ട് മോഡലുകളിലും മെറ്റൽ മിഡിൽ ഫ്രെയിം, ഗ്ലാസ് ബാക്ക്, ത്രീ സ്റ്റേജ് അലേർട്ട് സ്ലൈഡർ എന്നിവ ഉൾപ്പെടുന്നു. വൺപ്ലസ് ഏയ്സ് 5 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എക്‌സ്ട്രീം എഡിഷൻ ചിപ്‌സെറ്റാണുള്ളത്. അതേസമയം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് വൺപ്ലസ് ഏയ്സ് 5 ഉപയോഗിക്കുന്നത്
  • വൺപ്ലസ് ഓപ്പൺ 2 സ്വന്തമാക്കാനുള്ള കാത്തിരിപ്പേറും
    സാമൂഹ്യമാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഉപയോക്താവായ സഞ്ജു ചൗധരി പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് ഓപ്പൺ 2 അടുത്ത വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്‌തേക്കാം. മുൻ മോഡലിന് സമാനമായി, ഫോൺ ഓപ്പോ ഫൈൻഡ് N5 റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് N5 2025-ൻ്റെ തുടക്കത്തിൽ ചൈനയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഈ വിവരം ശരിയാണെങ്കിൽ, വൺപ്ലസ് ഓപ്പൺ 2 ഫോണിലും ഓപ്പോ ഫൈൻഡ് N5 മോഡലിൽ ഉണ്ടായിരുന്ന സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ ആയിരിക്കാം. എന്നിരുന്നാലും, 2025 അവസാന പകുതിയിൽ വൺപ്ലസ് ഓപ്പൺ 2 അവതരിപ്പിക്കുകയാണെങ്കിൽ, സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എന്ന ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റ് ചുരുങ്ങിയ സമയത്തേക്ക് മാത്രമേയുണ്ടാകൂ
  • വൺപ്ലസ് 13, വൺപ്ലസ് 13R എത്താൻ സമയമായി മക്കളേ
    വൺപ്ലസ് 13 സീരീസ് ഇന്ത്യയിലും ആഗോള വിപണികളിലും 2025 ജനുവരി ഏഴാം തീയ്യതി ഇന്ത്യൻ സമയം 9 PM-ന് ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കമ്പനിയുടെ വിൻ്റർ ലോഞ്ച് ഇവൻ്റിനിടെയാണ് ലോഞ്ച് ഇവൻ്റ് നടക്കുക. ടിപ്സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) സാമൂഹ്യമാധ്യമമായ എക്സിലെ ഒരു പോസ്റ്റിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ബാനറിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. മുൻനിര വൺപ്ലസ് 13 ഫോണിനു പുറമേ, വൺപ്ലസ് 13R എന്ന മറ്റൊരു മോഡലും സീരീസിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ജനുവരിയിൽ സ്മാർട്ട്ഫോൺ വിപണി വൺപ്ലസ് 13-നു സ്വന്തം
    ആമസോണിലൂടെയും വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വൺപ്ലസ് 13 ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും. ആമസോണിലെ ഒരു ലൈവ് പേജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ OxygenOS 15-ലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് പേജിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. ഫോട്ടോകൾ മെച്ചപ്പെടുത്തുന്നതിനും നോട്ട്സ് തയ്യാറാക്കുന്നതിനും സഹായിക്കുന്ന AI ഫീച്ചറുകളും ഫോണിലുണ്ടാകും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന മോഡൽ ചൈനയിൽ പുറത്തിറങ്ങിയ പതിപ്പിന് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
  • വൺപ്ലസ് ഡിവൈസുകൾ വാങ്ങാൻ ഇതിലും മികച്ചൊരു അവസരം വേറെയില്ല
    വൺപ്ലസ് 12 ഫോണിൻ്റെ 12GB RAM, 256GB സ്റ്റോറേജ് വേരിയൻ്റ് 64,999 എന്ന പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമാകും. ഓഫർ സെയിലിൽ ഈ ഫോണിന് 6,000 രൂപ വരെ കുറവായിരിക്കും. കൂടാതെ, ICICI ബാങ്ക്, OneCard, RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7,000 രൂപയുടെ അധിക കിഴിവും ആസ്വദിക്കാം. അതായത് പ്രാരംഭ വില 59,999 രൂപയായി കുറയും
  • വൺപ്ലസ് 13 വരാൻ ഇനി അധികസമയം ബാക്കിയില്ല
    വൺപ്ലസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വൺപ്ലസ് 13, ഇന്ത്യയിലും ആഗോളതലത്തിലും 2025 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ഒരു പത്രക്കുറിപ്പിലൂടെയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ്, മിഡ്‌നൈറ്റ് ഓഷ്യൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മിഡ്‌നൈറ്റ് ഓഷ്യൻ വേരിയൻ്റിൽ മികച്ച ഗ്രിപ്പിനായി മൈക്രോ-ഫൈബർ വീഗൻ ലെതർ ബാക്ക് നൽകുമെന്നും ഇതു പോറലുകൾ ഉണ്ടാകാതെ സംരക്ഷണം നൽകുമെന്നും കമ്പനി അറിയിച്ചു. വൺപ്ലസ് 13 ഏറ്റവും പുതിയ IP68 + 69 സർട്ടിഫിക്കേഷൻ ലഭിച്ച ഹാൻഡ്സെറ്റ് ആയതിനാൽ തന്നെ പൊടിക്കും വെള്ളത്തിനുമെതിരെ ശക്തമായ പ്രതിരോധം ഉറപ്പു നൽകുന്നു
  • വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ വൺപ്ലസ് 13R ഉടനെയെത്തും
    മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, "OnePlus CPH2645" എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഗീക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഡിവൈസ് പുറത്തു വരാനിരിക്കുന്ന വൺപ്ലസ് 13R ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതാനും വർഷങ്ങളായി വൺപ്ലസ് ഒരേസമയം രണ്ട് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന ഒരു രീതി പിന്തുടർന്നു വരുന്നുണ്ട്. ഒരു ഫ്ലാഗ്ഷിപ്പ് മോഡലും അതിനെ അപേക്ഷിച്ചു കുറഞ്ഞ നൂതന സവിശേഷതകളുള്ള, താങ്ങാനാവുന്ന വിലയുള്ള മറ്റൊരു മോഡലുമാണ് വൺപ്ലസ് പുറത്തിറക്കാറുള്ളത്
  • കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് ഏയ്സ് 5 വരുന്നൂ
    ഈ ഡിസംബറിൽ ചൈനയിൽ വൺപ്ലസ് ഏയ്സ് 5 ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള വ്യക്തി അടുത്തിടെ ഇട്ട / വീബോ പോസ്റ്റ് വെളിപ്പെടുത്തുന്നു. അതേ മൊബെൽ വൺപ്ലസ് 13R എന്ന പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ജനുവരിയോടെ പുറത്തിറങ്ങുമെന്നും അവർ സൂചിപ്പിക്കുന്നു. മുമ്പ്, ജനുവരിയിൽ വൺപ്ലസ് ചൈനയിൽ വൺപ്ലസ് ഏയ്സ് 3 എന്ന മോഡൽ അവതരിപ്പിച്ചു. ഇതേ മോഡൽ പിന്നീട് വൺപ്ലസ് 12R എന്ന പേരിൽ ആഗോള വിപണിയിലും പുറത്തിറങ്ങി
  • ഓഫർ പ്രൈസിൽ വൺപ്ലസ് പാഡ് 2 സ്വന്തമാക്കാം
    വൺപ്ലസ് പാഡ് 2 ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത വില 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയുമാണ്. ഇപ്പോൾ, നവംബർ 6 അർദ്ധരാത്രി വരെയുള്ള പരിമിതമായ സമയത്തേക്ക് ഈ ടാബ്‌ലറ്റിനു ഡിസ്കൗണ്ട് ലഭ്യമാണ്. 8GB + 128GB വേരിയൻ്റിന് 37999 രൂപയും 12GB + 256GB വേരിയൻ്റിന് 40,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആമസോൺ വഴിയോ വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ഈ വിലയ്ക്ക് നിങ്ങൾക്ക് ടാബ്‌ലറ്റ് വാങ്ങാം
  • കാത്തിരിപ്പിന് അവസാനം കുറിച്ച് വൺപ്ലസ് 13 എത്തുന്നു
    വൺപ്ലസ് 13 ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് ശേഷം, ഫോൺ എപ്പോൾ പുറത്തിറങ്ങുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതിൻ്റെ ഡിസൈൻ അടക്കമുള്ള സവിശേഷതകൾ വ്യക്തമാക്കുകയും ചെയ്തു. 120Hz റീഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K 10-bit LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് സ്‌ക്രീനാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. റീഫ്രഷ് റേറ്റ് യാന്ത്രികമായി ക്രമീകരിക്കുന്ന പുതിയ സവിശേഷതയും ഇതിൽ ഉണ്ടായിരിക്കും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് (സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 എന്നും അറിയപ്പെടുന്നു) കരുത്തു നൽകുന്ന ഈ ഫോണിൽ 24GB വരെ റാമും 1TB വരെ ഇൻ്റേണൽ സ്‌റ്റോറേജുമുണ്ടാകും
  • കൂടുതൽ കളറാക്കാൻ ColorOS 15 അവതരിപ്പിച്ചു
    ഓപ്പോ, വൺപ്ലസ് എന്നീ ബ്രാൻഡുകൾ പുറത്തിറക്കുന്ന സ്മാർട്ട്‌ഫോണുകൾക്കു വേണ്ടിയുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ColorOS 15 വ്യാഴാഴ്ച അനാവരണം ചെയ്തു. ഇത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. മികച്ച ടെക്‌സ്‌ചറുകൾ, കൂടുതൽ വിശദമായ ആനിമേഷനുകൾ, പുതിയ തീമുകൾ എന്നിവയ്‌ക്കൊപ്പം മെച്ചപ്പെട്ട ദൃശ്യങ്ങളും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്നു.
  • അതിരടി മാസ് പെർഫോമൻസുമായി വൺപ്ലസ് 13 വരുന്നു
    വൺപ്ലസ് 13 ഒക്ടോബറിൽ ലോഞ്ച് ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ. ഈ മാസം അവസാനം ഫോൺ പുറത്തിറക്കുമെന്ന് ഒരു കമ്പനി എക്സിക്യൂട്ടീവ് ബുധനാഴ്ച സൂചന നൽകുകയും ചെയ്തിരുന്നു. പുതിയ ഫോൺ പെർഫോമൻസിൻ്റെ കാര്യത്തിൽ ഒരു പ്രധാന ചുവടുവയ്പ്പു നടത്തും. 120Hz റീഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K 10-bit LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് OLED ഡിസ്‌പ്ലേ ആയിരിക്കും വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക
  • വൺപ്ലസ് 13 ലോഞ്ചിംഗിനു തയ്യാറെടുക്കുന്നു
    സ്നാപ്ഡ്രാഗൺ 8 എലൈറ്റ് അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 എന്ന ഏറ്റവും പുതിയ ചിപ്പ്സെറ്റുമായാണ് വൺപ്ലസിൻ്റെ പുതിയ മോഡൽ ഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും പുതിയ കോപൈലറ്റ്+ പിസികൾ പവർ ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ എക്‌സ് ചിപ്പുകളിലുള്ള അതേ സാങ്കേതികവിദ്യയായ ഓറിയോൺ കോറുകൾ പുതിയ ചിപ്പിലും ഉപയോഗിക്കുമെന്ന് വീഡിയോ സ്ഥിരീകരിക്കുന്നു. ഈ ഓറിയോൺ കോറുകൾ പ്രകടനവും ഊർജ്ജ കാര്യക്ഷമതയും നല്ല രീതിയിൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

Oneplus - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »