വൺപ്ലസ് 13 ലോഞ്ചിംഗിനു തയ്യാറെടുക്കുന്നു

സ്നാപ്ഡ്രാഗണിൻ്റെ പുതിയ ചിപ്പ്സെറ്റുമായി വൺ പ്ലസ് 13 എത്തും

വൺപ്ലസ് 13 ലോഞ്ചിംഗിനു തയ്യാറെടുക്കുന്നു

Photo Credit: Qualcomm

Snapdragon 8 Gen 4 chipset will be launched on October 22, during the Snapdragon Summit in Maui, Hawaii

ഹൈലൈറ്റ്സ്
  • ഓറിയോൺ കോറുകൾ ഫോണിൻ്റെ പെർഫോമൻസ് മെച്ചപ്പെടുത്തും
  • വൺപ്ലസിൻ്റെ സ്ഥിരം ക്യാമറ മൊഡ്യൂൾ തന്നെയാണ് ഇതിനുമുണ്ടാവുക
  • ഈ മാസം അവസാനമാണു വൺപ്ലസ് ലോഞ്ച് ചെയ്യുന്നത്
പരസ്യം

സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ ബ്രാൻഡുകളിലൊന്നാണ് വൺപ്ലസ്. ഒരു കാലത്ത് അതികായന്മാരായിരുന്നു എങ്കിലും നിരവധി ബ്രാൻഡുകളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ആധിപത്യം അതുപോലെ നിലനിർത്താൻ അവർക്കായില്ല. ഇപ്പോഴും മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന വൺപ്ലസിൻ്റെ ഏറ്റവും പുതിയ മോഡൽ ഉടനെ ലോഞ്ചിംഗിനൊരുങ്ങുകയാണ്. വൺപ്ലസ് 13 എന്ന പുതിയ മോഡൽ ഈ മാസം തന്നെ ആഗോള വിപണിയിലേക്ക് എത്തും. ലോഞ്ച് ചെയ്യുന്ന കൃത്യമായ തീയ്യതിയെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും പുതിയ മോഡലിലെ ചിപ്പ്സെറ്റ് ഏതാകുമെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 4 എന്ന ഏറ്റവും പുതിയ ചിപ്പ്സെറ്റുമായാണ് വൺപ്ലസിൻ്റെ പുതിയ മോഡൽ ഫോൺ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ഫ്ലാഗ്ഷിപ്പ് ആൻഡ്രോയ്ഡ് പ്രോസസറാകും ഷവോമി, ഓപ്പോ തുടങ്ങിയ ബ്രാൻഡുകളുടെ ഇനി വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കു കരുത്തു നൽകുന്നത്.

സ്നാപ്ഡ്രാഗൺ 8 എലീറ്റ് പുറത്തു വരുന്നു:

വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ചിപ്പിൻ്റെ റിലീസിനെ കുറിച്ച് സൂചന നൽകി ഒഫീഷ്യൽ സ്‌നാപ്ഡ്രാഗൺ സമ്മിറ്റിനെക്കുറിച്ച് ക്വാൽകോം തങ്ങളുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ഒരു പുതിയ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഏറ്റവും പുതിയ കോപൈലറ്റ്+ പിസികൾ പവർ ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ എക്‌സ് ചിപ്പുകളിലുള്ള അതേ സാങ്കേതികവിദ്യയായ ഓറിയോൺ കോറുകൾ പുതിയ ചിപ്പിലും ഉപയോഗിക്കുമെന്ന് വീഡിയോ സ്ഥിരീകരിക്കുന്നു. ഈ ഓറിയോൺ കോറുകൾ പ്രകടനവും ഊർജ്ജ കാര്യക്ഷമതയും നല്ല രീതിയിൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ള ഒരു സ്മാർട്ട്‌ഫോൺ പുതിയ ചിപ്പിനൊപ്പം കാണിക്കുന്നതാണ് വീഡിയോ. ഫോണിൻ്റെ രൂപകൽപ്പന വരാനിരിക്കുന്ന വൺപ്ലസ് 13 സ്മാർട്ട്ഫോണിനു സമാനമാണ്, വൺപ്ലസ് 12, വൺപ്ലസ് 11 എന്നിവയോട് സാമ്യമുള്ള ക്യാമറ സെറ്റപ്പ് റിയർ പാനലിനു മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്നു.

വൺപ്ലസ് ചൈനയുടെ പ്രസിഡൻ്റ് ലൂയിസ് ലീ തൻ്റെ വെയ്‌ബോ അക്കൗണ്ടിൽ ഈസ്‌നാപ്ഡ്രാഗൺ 8 ടീസർ പങ്കിട്ടിട്ടുണ്ട്. ഇത് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോൺ വൺപ്ലസ് 13 ആയിരിക്കുമെന്ന് സൂചന നൽകുന്നു. ഒക്‌ടോബർ 22 ന് ഹവായിയിലെ മൗയിയിൽ നടക്കുന്ന സ്‌നാപ്ഡ്രാഗൺ ഉച്ചകോടിയിൽ പുതിയ ചിപ്പ് അവതരിപ്പിക്കും.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ആദ്യമായി ഉപയോഗിക്കുന്നത് ഷവോമി 15 സ്മാർട്ട്ഫോണിൽ ആയിരിക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഐക്യൂ, ഹോണർ, ഓപ്പോ തുടങ്ങിയ മറ്റ് ബ്രാൻഡുകളും ഈ പുതിയ ചിപ്പ് ഉള്ള ഫോണുകൾ ചൈനയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു

വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

2K റെസലൂഷനും 120Hz റീഫ്രഷ് റേറ്റുമുള്ള 6.82 ഇഞ്ച് LTPO BOE X2 മൈക്രോ ക്വാഡ് കേർവ്ഡ് OLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 13 ഫോണിൽ പ്രതീക്ഷിക്കുന്നത്. ഫോണിന് 24GB വരെ RAM ഉണ്ടായിരിക്കാം, കൂടാതെ 1TB വരെ ഇൻ്റേണൽ സ്റ്റോറേജും ഓഫർ ചെയ്യാം.

വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. 50 മെഗാപിക്സൽ LYT-808 സെൻസറുള്ള മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുള്ള സെക്കൻഡ് ക്യാമറ, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »