വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ വൺപ്ലസ് 13R ഉടനെയെത്തും

വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ വൺപ്ലസ് 13R ഉടനെയെത്തും

OnePlus 13R ഈ വർഷം പുറത്തിറക്കിയ OnePlus 12R (ചിത്രം) പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു

ഹൈലൈറ്റ്സ്
  • വരുന്ന മാസങ്ങളിൽ തന്നെ വൺപ്ലസ് 13R വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ
  • വൺപ്ലസ് 12R മോഡലിൻ്റെ പിൻഗാമിയായാണ് വൺപ്ലസ് 13R എത്തുന്നത്
  • 12GB RAM വരെ വൺപ്ലസ് 13R ഫോണിൽ തീർച്ചയായും പ്രതീക്ഷിക്കാം
പരസ്യം

ഈ വർഷം ആദ്യം പുറത്തിറങ്ങിയ വൺപ്ലസ് 12R എന്ന സ്മാർട്ട്ഫോണിൻ്റെ പിൻഗാമിയായി വരുന്ന വൺപ്ലസ് 13R ഉടൻ വിപണിയിൽ എത്തിയേക്കും. സ്മാർട്ട്‌ഫോൺ അടുത്തിടെ ഒരു ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ഫോൺ ഉടനെ പുറത്തു വരുമെന്ന സൂചനയാണു നൽകുന്നത്. വൺപ്ലസ് നേരത്തെ തന്നെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ഫോണായ വൺപ്ലസ് 13 ചൈനയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോൺ വരും മാസങ്ങളിൽ ആഗോള വിപണികളിലും പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഈ പ്രീമിയം ഹാൻഡ്‌സെറ്റിനൊപ്പം വൺപ്ലസ് 13R ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 13 എന്ന ഹൈ എൻഡ് ഫോണിനൊപ്പമാണ് എത്തുന്നത് എന്നതിനാൽ തന്നെ വൺപ്ലസ് 13R മോഡലിലും മികച്ച സവിശേഷതകൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ലോഞ്ചിങ്ങ് അടുക്കുമ്പോൾ ഫോണിനെ കുറിച്ചുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് 13R സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, "OnePlus CPH2645" എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഗീക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഡിവൈസ് പുറത്തു വരാനിരിക്കുന്ന വൺപ്ലസ് 13R ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ഏതാനും വർഷങ്ങളായി വൺപ്ലസ് ഒരേസമയം രണ്ട് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന ഒരു രീതി പിന്തുടർന്നു വരുന്നുണ്ട്. ഒരു ഫ്ലാഗ്ഷിപ്പ് മോഡലും അതിനെ അപേക്ഷിച്ചു കുറഞ്ഞ നൂതന സവിശേഷതകളുള്ള, താങ്ങാനാവുന്ന വിലയുള്ള മറ്റൊരു മോഡലുമാണ് വൺപ്ലസ് പുറത്തിറക്കാറുള്ളത്.

ഇപ്പോൾ അഭ്യൂഹങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഫോണിൻ്റെ ഗീക്ക്ബെഞ്ച് ലിസ്‌റ്റിംഗിൽ കാണിക്കുന്നത് ഇതിന് "പൈനാപ്പിൾ" എന്ന് പേരുള്ള ഒരു മദർബോർഡ് കോഡ് ഉണ്ടാകുമെന്നാണ്. ഈ വർഷം പുറത്തിറങ്ങിയ വൺപ്ലസ് 12 മോഡലിൽ ഉപയോഗിക്കുന്നതിനു സമാനമായ, ശക്തമായ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് വൺപ്ലസ് 13R എന്ന മോഡലിൽ ഉണ്ടായിരിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.

വൺപ്ലസ് 13R സ്മാർട്ട്ഫോണിൻ്റെ മറ്റു സവിശേഷതകൾ:

വൺപ്ലസ് 13R ഏറ്റവും കുറഞ്ഞത് 12GB റാമുമായി വരുമെന്ന് ഗീക്ബെഞ്ച് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. വൺപ്ലസ് 13 മോഡലിനു സമാനമായി, ആൻഡ്രോയ്‌ഡ് 15 അധിഷ്ഠിതമാക്കിയുള്ള കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ OxygenOS 15 ഇൻ്റർഫേസുമായി ഈ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെഞ്ച്മാർക്ക് റിസൾട്ടിൽ കാണിക്കുന്നത് ഈ ഫോണിൽ ആൻഡ്രോയ്ഡിൻ്റെ അതേ വേർഷൻ തന്നെയാണെന്നാണ്.

ബെഞ്ച്മാർക്ക് സ്കോറുകൾ ഫോണിൻ്റെ പെർഫോമൻസിനെക്കുറിച്ചുള്ള ധാരണ നൽകാൻ സഹായിക്കുന്നതാണ്. സിംഗിൾ കോർ ടെസ്റ്റിൽ, വൺപ്ലസ് 13R 2,238 പോയിൻ്റുകൾ നേടിയപ്പോൾ, മൾട്ടി-കോർ ടെസ്റ്റിൽ അത് 6,761 പോയിൻ്റുകൾ നേടി. ഈ സ്‌കോറുകൾ ഗീക്ക്ബെഞ്ചിലെ വൺപ്ലസ് 12 മോഡലിനേക്കാൾ അൽപ്പം മികച്ചതാണ്. പുതിയ മോഡലിൽ മെച്ചപ്പെട്ട പെർഫോമൻസ് ഉണ്ടാകുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Comments
കൂടുതൽ വായനയ്ക്ക്: OnePlus 13R, OnePlus 13R Specifications, OnePlus
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »