Photo Credit: OnePlus
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ് ചൈനയിൽ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു. വൺപ്ലസ് ഏയ്സ് 5 പ്രോ, വൺപ്ലസ് ഏയ്സ് 5 എന്നീ ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. രണ്ട് ഫോണുകളിലും 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എക്‌സ്ട്രീം എഡിഷൻ വൺപ്ലസ് എയ്‌സ് 5 പ്രോക്കു കരുത്തു നൽകുമ്പോൾ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് എയ്‌സ് 5 ഫോണിലുണ്ടാവുക. 16 ജിബി വരെ റാമും 1 ടിബി വരെ ഇൻ്റേണൽ സ്റ്റോറേജും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം. 50 മെഗാപിക്‌സൽ പ്രധാന സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് ഏയ്സ് 5 പ്രോ, വൺപ്ലസ് ഏയ്സ് 5 എന്നിവയിലുള്ളത്. നിലവിൽ, ഈ ഫോണുകൾ ചൈനയിൽ വാങ്ങാൻ ലഭ്യമാണ്. മറ്റ് വിപണികളിൽ അവരുടെ റിലീസിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
വൺപ്ലസ് ഏയ്സ് 5 പ്രോയുടെ 12GB RAM + 256GB സ്റ്റോറേജ് വേരിയൻ്റിന് CNY 3,399 (ഏകദേശം 39,000 രൂപ) ആണ് വില. 16GB + 256GB, 12GB + 512GB, 16GB + 512GB, 16GB + 1TB മോഡലുകളുടെ വില യഥാക്രമം CNY 3,699 (ഏകദേശം 42,000 രൂപ), CNY 3,999 (ഏകദേശം 46,000 രൂപ), CNY 4199 (ഏകദേശം 49000 രൂപ) യഥാക്രമം CNY 4,699 (ഏകദേശം 54,000 രൂപ) എന്നിങ്ങനെയാണ്.
ഇത് സ്റ്റാറി പർപ്പിൾ, സബ്മറൈൻ ബ്ലാക്ക്, വൈറ്റ് മൂൺ പോർസലൈൻ-സെറാമിക് നിറങ്ങളിൽ വരുന്നു. വൈറ്റ് മൂൺ പോർസലൈൻ-സെറാമിക് സ്പെഷ്യൽ എഡിഷനുമുണ്ട്. ഈ എഡിഷനിലെ 16GB + 512GB മോഡലിന് CNY 4,299 (ഏകദേശം 50,000 രൂപ), 16GB + 1TB മോഡലിന് CNY 4,799 (ഏകദേശം 56,000 രൂപ) വില വരും.
വൺപ്ലസ് ഏയ്സ് 5 ഫോണിൻ്റെ 12GB + 256GB വേരിയൻ്റിന് CNY 2,299 (ഏകദേശം 26,000 രൂപ) ആണ് വില. 16GB + 256GB വേരിയൻ്റിന് CNY 2,499 (ഏകദേശം 29,000 രൂപ), 12GB + 512GB വേരിയൻ്റിന് CNY 2,799 (ഏകദേശം 32,000 രൂപ) എന്നിങ്ങനെയാണ് വില. 16GB + 512GB, 16GB + 1TB മോഡലുകൾക്ക് യഥാക്രമം CNY 3,099 (ഏകദേശം 38,000 രൂപ), CNY 3,499 (ഏകദേശം 40,000 രൂപ) എന്നിങ്ങനെ വില വരുന്നു.
ഫുൾ ബ്ലാക്ക്, സെലാഡൺ-സെറാമിക് സ്പെഷ്യൽ എഡിഷൻ, ഗ്രാവിറ്റേഷണൽ ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. സെലാഡൺ-സെറാമിക് സ്‌പെഷ്യൽ എഡിഷൻ്റെ വില 16GB + 512GB മോഡലിന് CNY 3,099, 16GB + 1TB മോഡലിന് CNY 3,599 എന്നിങ്ങനെയാണ്.
വൺപ്ലസ് ഏയ്സ് 5 പ്രോ, ഏയ്സ് 5 എന്നിവ ആൻഡ്രോയ്ഡ് 15 അധിഷ്ഠിതമാക്കിയുള്ള ColorOS 15.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണുകളാണ്. 93.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 450ppi പിക്‌സൽ ഡെൻസിറ്റി, 1,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ, 120Hz വരെ അഡാപ്റ്റീവ് റീഫ്രഷ് റേറ്റ് എന്നിവയുള്ള 6.78-ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ (1,264x2,780 പിക്‌സൽ) ഇവയ്‌ക്കുണ്ട്. രണ്ട് മോഡലുകളിലും മെറ്റൽ മിഡിൽ ഫ്രെയിം, ഗ്ലാസ് ബാക്ക്, ത്രീ സ്റ്റേജ് അലേർട്ട് സ്ലൈഡർ എന്നിവ ഉൾപ്പെടുന്നു.
വൺപ്ലസ് ഏയ്സ് 5 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എക്‌സ്ട്രീം എഡിഷൻ ചിപ്‌സെറ്റാണുള്ളത്. അതേസമയം സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് വൺപ്ലസ് ഏയ്സ് 5 ഉപയോഗിക്കുന്നത്. രണ്ട് ഫോണുകളും 16 ജിബി വരെ റാമും 1 ടിബി വരെ ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്.
രണ്ട് ഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ട്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ സെൻസർ, ഓട്ടോഫോക്കസോടുകൂടിയ 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുണ്ട്.
കണക്റ്റിവിറ്റി ഫീച്ചറുകളിൽ 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, GPS, Beidou, GLONASS, Galileo, NFC എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഇ-കോമ്പസ്, ഗ്രാവിറ്റി സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഐആർ കൺട്രോൾ, ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, എക്‌സ്-ആക്‌സിസ് ലീനിയർ മോട്ടോർ എന്നിങ്ങനെ വിവിധ സെൻസറുകൾ ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നു. മൂന്ന് മൈക്രോഫോണുകളും OReality ഓഡിയോ ഉള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും അവയിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുണ്ട്. രണ്ട് മോഡലുകൾക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP65 റേറ്റിങ്ങാണുള്ളത്.
വൺപ്ലസ് 5 പ്രോയിൽ 100W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,100mAh ബാറ്ററിയാണ്. 35 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുമെന്ന് കമ്പനി പറയുന്നു. അനുവദിക്കുന്നു. 161.72x75.77x8.14mm വലിപ്പമുള്ള ഫോണിന് 203 ഗ്രാം ഭാരമുണ്ട്.
അതേസമയം വൺപ്ലസ് ഏയ്സ് 5 ഫോണിൽ വലിയ 6,400mAh ബാറ്ററിയാണുള്ളത്. ഇത് 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ തുടർച്ചയായി 14 മണിക്കൂർ ടിക് ടോക്ക് വീഡിയോ കാണുന്നതിന് ബാറ്ററിക്ക് കഴിയും. ഈ മോഡലിന് 161.72x75.77x8.02mm വലിപ്പവും 207 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം