Photo Credit: OnePlus
വൺപ്ലസ് ബ്രാൻഡിൻ്റെ നിരവധി ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കുന്ന വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ ഇന്ത്യയിൽ ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ഡിസംബർ 6 മുതൽ ഡിസംബർ 17 വരെയാണ് വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ നടക്കുക. ഈ കാലയളവിൽ, സ്മാർട്ട്‌ഫോണുകൾ, ഇയർബഡുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾസ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ഓഫർ പ്രൈസിലൂടെ സ്വന്തമാക്കാം. പൊതുവായ കിഴിവുകൾക്ക് പുറമേ, ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്താം. നിങ്ങൾ ICICI ബാങ്ക്, OneCard അല്ലെങ്കിൽ RBL ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ അധിക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, വൺപ്ലസ് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ 12 മാസം വരെ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളും നൽകുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വൺപ്ലസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ കമ്മ്യൂണിറ്റി സെയിൽ ഒരു മികച്ച അവസരമാണ് തുറന്നു നൽകുന്നത്.
വൺപ്ലസ് 12 ഫോണിൻ്റെ 12GB RAM, 256GB സ്റ്റോറേജ് വേരിയൻ്റ് 64,999 എന്ന പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമാകും. ഓഫർ സെയിലിൽ ഈ ഫോണിന് 6,000 രൂപ വരെ കുറവായിരിക്കും. കൂടാതെ, ICICI ബാങ്ക്, OneCard, RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7,000 രൂപയുടെ അധിക കിഴിവും ആസ്വദിക്കാം. അതായത് പ്രാരംഭ വില 59,999 രൂപയായി കുറയും.
വൺപ്ലസ് 12R-ന് സെയിൽ സമയത്ത് 6000 രൂപയുടെ കിഴിവും ബാങ്ക് ഓഫറായി 3000 രൂപ വരെ കിഴിവും ലഭിക്കും. ഇതു ഫോണിൻ്റെ പ്രാരംഭ വില 35,999 രൂപയിൽ എത്തിക്കും.
വൺപ്ലസ് നോർദ് 4 ലൈനപ്പിലെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 3,000 രൂപ വരെ വിലക്കുറവ് ലഭിക്കും. കൂടാതെ, പ്രത്യേക ബാങ്ക് ഓഫറുകൾ ഉപയോഗിക്കുകയാണെങ്കിൽ വാങ്ങുന്നവർക്ക് 2,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും.
വൺപ്ലസ് നോർദ് CE 4 ഫോണിനും കമ്മ്യൂണിറ്റി സെയിലിൽ മികച്ച ഓഫർ ലഭ്യമാണ്. 24,999 രൂപ വിലയുള്ള ഫോൺ 22,999 രൂപക്ക് സ്വന്തമാക്കാം. കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ തൽക്ഷണം 1,000 രൂപ കിഴിവും ലഭിക്കും. ഇതിനു പുറമെ ഫോണിനൊപ്പം വൺപ്ലസ് നോർഡ് ബഡ്‌സ് 2R സ്വന്തമാക്കാൻ കഴിയുന്ന ഒരു പ്രത്യേക ബണ്ടിൽ ഡീലും ഉണ്ട്.
വൺപ്ലസ് അവരുടെ വിൽപ്പന സമയത്ത് നിരവധി ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൻ്റെ വിവരങ്ങൾ:
വൺപ്ലസ് ഓപ്പൺ: യഥാർത്ഥ വില 1,49,999 രൂപയുള്ളത് 1,34,999 രൂപയ്ക്ക് ലഭിക്കും.
വൺപ്ലസ് പാഡ് ഗോ: 37,999 രൂപ വിലയുള്ളത് 27,999 രൂപക്ക് ലഭിക്കും
വൺപ്ലസ് പാഡ് 2, വൺപ്ലസ് നോർദ് CE 4 ലൈറ്റ്: രണ്ടിനും 2,000 രൂപയോളം കിഴിവ് ലഭിക്കും.
വൺപ്ലസ് നോർദ് CE 4 ലൈറ്റ് എക്‌സ്‌ട്രാ ഓഫറുകൾ: വാങ്ങുന്നവർക്ക് ആയിരം രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും ഒരു ജോടി വൺപ്ലസ് ബുള്ളറ്റ് വയർലെസ് Z2 ഉം ലഭിക്കും.
വൺപ്ലസ് വാച്ച് 2, വാച്ച് 2R: വൺപ്ലസ് വാച്ച് 2-ൻ്റെ വിലയിൽ 24,999 രൂപയിൽ നിന്നും 20,999 രൂപയായി കുറഞ്ഞു. ഇതിനു പുറമെ വൺപ്ലസ് വാച്ച് 2-വിന് 3,000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതേസമയം വൺപ്ലസ് വാച്ച് 2R-ന് 3,000 രൂപ സെയിലിലെ കിഴിവും 2,000 രൂപ ഇൻസ്റ്റൻ്റ് ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.
വൺപ്ലസ് ബഡ്‌സ് പ്രോ 3: 1,000 സെയിൽ കിഴിവും ബാങ്ക് ഓഫറുകളിലൂടെ 1,000 രൂപ കിഴിവും ലഭിക്കും. ഡിവൈസിന് 11,999 രൂപ വരെയായി വില കുറയും
വൺപ്ലസ് ബഡ്‌സ് പ്രോ 2: വില 11,999 രൂപയിൽ നിന്നും 7,999 ആയി കുറച്ചു.
വൺപ്ലസ് ഔദ്യോഗിക വെബ്‌സൈറ്റ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാങ്ങുമ്പോൾ ഈ ഡിസ്കൗണ്ട് ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഈ ഓഫറുകൾ ഉണ്ടാകും
പരസ്യം
പരസ്യം