Photo Credit: OnePlus
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിൻ്റെ വരാനിരിക്കുന്ന മോഡലുകളായ ഏയ്സ് 5, ഏയ്സ് 5 പ്രോ എന്നിവ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നിരുന്നാലും ഇതുവരെ അവയെക്കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ വൺപ്ലസ് പങ്കുവെച്ചിട്ടില്ല. കഴിഞ്ഞ ദിവസം ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം സാധാരണ വൺപ്ലസ് ഏയ്‌സ് 5 അടുത്ത മാസം ചൈനയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന നിലവാരമുള്ള 1.5K റെസല്യൂഷൻ ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോൺ ഗെയിമിംഗ് മൾട്ടിടാസ്കിംഗ് എന്നിവയിൽ ശക്തമായ പ്രകടനം നൽകും. മറ്റൊരു കാര്യം, വൺപ്ലസ് ഏയ്സ് 5 ചൈനയിൽ മാത്രമായിരിക്കില്ല ലഭ്യമാവുക. വൺപ്ലസ് 13R എന്ന പേരിൽ ഇത് മറ്റ് വിപണികളിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
ഈ ഡിസംബറിൽ ചൈനയിൽ വൺപ്ലസ് ഏയ്സ് 5 ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള വ്യക്തി അടുത്തിടെ ഇട്ട / വീബോ പോസ്റ്റ് വെളിപ്പെടുത്തുന്നു. അതേ മൊബെൽ വൺപ്ലസ് 13R എന്ന പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ജനുവരിയോടെ പുറത്തിറങ്ങുമെന്നും അവർ സൂചിപ്പിക്കുന്നു.
മുമ്പ്, ജനുവരിയിൽ വൺപ്ലസ് ചൈനയിൽ വൺപ്ലസ് ഏയ്സ് 3 എന്ന മോഡൽ അവതരിപ്പിച്ചു. ഇതേ മോഡൽ പിന്നീട് വൺപ്ലസ് 12R എന്ന പേരിൽ ആഗോള വിപണിയിലും പുറത്തിറങ്ങി.
വരാനിരിക്കുന്ന വൺപ്ലസ് ഏയ്സ് 5 സ്മാർട്ട്ഫോണിൽ 1.5K റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് BOE X2 8T LTPO ഡിസ്‌പ്ലേ ആയിരിക്കുമെന്നാണ് അഭ്യൂഹം. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ഇതിനു കരുത്തു നൽകുമെന്നു പ്രതീക്ഷിക്കുന്നു. ക്യാമറകളുടെ കാര്യത്തിൽ, ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാവും ഉണ്ടാവുക. പ്രധാന ക്യാമറ 50 മെഗാപിക്സലും സെൽഫികൾക്കു വേണ്ടിയുള്ള ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലും ആയിരിക്കാനാണ് സാധ്യത.
ചില വൺപ്ലസ് മോഡലുകളിലെ സിഗ്നേച്ചർ ഫീച്ചറായ അലേർട്ട് സ്ലൈഡറും ഈ ഫോണിൽ ഉൾപ്പെട്ടേക്കാം. 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,300mAh ബാറ്ററിയാണ് ഇതിലുണ്ടാവുകയെന്നത് പ്രധാന സവിശേഷതയാണ്.
പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുമെന്ന പ്രതീക്ഷിക്കുന്ന വൺപ്ലസ് ഏയ്സ് 5 പ്രോ എന്ന മോഡലിനെ കുറിച്ചും ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. പ്രോ മോഡലിന് ഇതിനേക്കാൾ വലിയ 6,500mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിംഗും ഉണ്ടായിരിക്കും. എന്നാൽ വൺപ്ലസ് ഏയ്സ് 5 പ്രോ മോഡൽ ചൈനയിൽ മാത്രമേ ലഭ്യമാകൂ.
പരസ്യം
പരസ്യം