വൺപ്ലസ് ഏയ്സ് 5V ഫോണിൻ്റെ സവിശേഷതകൾ പുറത്ത്
Photo Credit: OnePlus
OnePlus Ace 5V, OnePlus Ace 3V-ൻ്റെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു (ചിത്രം)
2024 മാർച്ചിൽ ചൈനയിൽ പുറത്തിറക്കിയ വൺപ്ലസ് ഏയ്സ് 3V ഫോണിൻ്റെ ഫോളോ-അപ്പ് ആയി വൺപ്ലസ് ഏയ്സ് 5V ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിവൈസിൻ്റെ പേരോ വിശദാംശങ്ങളോ വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അതിൻ്റെ സവിശേഷതകളെക്കുറിച്ചു ലീക്കായി പുറത്തു വന്ന വിവരങ്ങൾ ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ടിപ്‌സ്റ്റർ ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ പങ്കിടുകയുണ്ടായി. വൺപ്ലസ് ഈ സീരീസിലെ മറ്റ് രണ്ട് മോഡലുകൾ അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ വാർത്ത വരുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറുകളിൽ പ്രവർത്തിക്കുന്ന വൺപ്ലസ് ഏയ്സ് 5 പ്രോ, വൺപ്ലസ് ഏയ്സ് 5 എന്നിവ കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്‌തിരുന്നു. കൂടുതൽ ലീക്കുകളും ഔദ്യോഗിക പ്രഖ്യാപനങ്ങളും പുറത്തുവരുമ്പോൾ, വൺപ്ലസിൻ്റെ ആരാധകർക്ക് വൺപ്ലസ് ഏയ്സ് 5V ഫോണിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ്റെ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) വെയ്‌ബോയിലെ പോസ്റ്റ് അനുസരിച്ച് വൺപ്ലസ് ഏയ്സ് 5V ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9350 പ്രോസസർ ആയിരിക്കും. മീഡിയാടെകിൽ നിന്ന് വരാനിരിക്കുന്ന ചിപ്‌സെറ്റിന് "ഡൈമൻസിറ്റി 9300++" എന്ന് പേരിടാനുള്ള സാധ്യതയുണ്ടെന്നും ടിപ്സ്റ്റർ പറയുന്നു. നിലവിലുള്ള ഡൈമെൻസിറ്റി 9300 ചിപ്പിനെ അപേക്ഷിച്ച് ഈ പ്രോസസർ മികച്ച പ്രകടനവും ഊർജ്ജ കാര്യക്ഷമതയും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
മീഡിയാടെക് ഡൈമൻസിറ്റി 9350 അല്ലെങ്കിൽ ഡൈമൻസിറ്റി 9300++ ചിപ്‌സെറ്റ് ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8s എലൈറ്റ് പ്രോസസറുമായി നേരിട്ട് മത്സരിക്കാൻ സാധ്യതയുണ്ടെന്നും ടിപ്‌സ്റ്റർ സൂചിപ്പിച്ചു.
വൺപ്ലസ് ഏയ്സ് 5V ഫോണിൽ മെലിഞ്ഞതും ഏകീകൃതവുമായ ബെസലുകളുള്ള 1.5K ഫ്ലാറ്റ് ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്. 7,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ഒരു വലിയ ബാറ്ററി ഇതിലുണ്ടാകാം. അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ, വൺപ്ലസ് ഏയ്സ് 3V-യിലുള്ള 5,500mAh ബാറ്ററിയെ അപേക്ഷിച്ച് ഇതൊരു അപ്ഗ്രേഡ് ആയിരിക്കും. ഏയ്സ് 3V സ്നാപ്ഡ്രാഗൺ 7+ ജെൻ 3 പ്രൊസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ ഇതൊരു ഫുൾ HD+ AMOLED ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നു.
വൺപ്ലസ് ഏയ്സ് 5V-യെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്ചകളിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിൻ്റെ മുൻഗാമിയായ വൺപ്ലസ് ഏയ്സ് 3V ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ൽ വരുന്നു. ഇതിൻ്റെ 12GB RAM + 256GB സ്റ്റോറേജ് വേരിയൻ്റിന് CNY 1,999 (ഏകദേശം 23,000 രൂപ) മുതൽ വില ആരംഭിക്കുന്നു. 50 മെഗാപിക്സൽ പ്രധാന സെൻസറും 16 മെഗാപിക്സൽ മുൻ ക്യാമറയും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇതിൻ്റെ സവിശേഷത. ഇത് 100W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും ഉൾപ്പെടുന്നു.
കൗതുകകരമെന്നു പറയട്ടെ, വൺപ്ലസ് നോർദ് 4 എന്ന പേരിൽ ചില മാറ്റങ്ങളോടെയാണ് വൺപ്ലസ് ഏയ്സ് 3V ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചത്. അതിനാൽ, വൺപ്ലസ് ഏയ്സ് 5V ചൈനയ്ക്ക് പുറത്ത് വൺപ്ലസ് നോർദ് 5 എന്ന പേരിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
ISS Astronauts Celebrate Christmas in Orbit, Send Messages to Earth
Arctic Report Card Flags Fast Warming, Record Heat and New Risks
Battery Breakthrough Uses New Carbon Material to Boost Stability and Charging Speeds
Ek Deewane Ki Deewaniyat Is Streaming Now: Know Where to Watch the Romance Drama Online