അതിരടി മാസ് പെർഫോമൻസുമായി വൺപ്ലസ് 13 വരുന്നു

അതിരടി മാസ് പെർഫോമൻസുമായി വൺപ്ലസ് 13 വരുന്നു

Photo Credit: OnePlus

The OnePlus 13 is the purported successor to the OnePlus 12

ഹൈലൈറ്റ്സ്
  • സ്നാപ്ഡ്രാഗൺ 8 Gen 4 ചിപ്പ്സെറ്റാണ് ഈ ഫോണിനു കരുത്തു നൽകുന്നത്
  • 50 മെഗാപിക്സൽ LYT-808 മെയിൻ ക്യാമറയാണ് വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ ഉണ്ടാവുക
  • 120Hz BOE X2 ഡിസ്പ്ലേയാണ് ഈ ഫോണിനു നൽകിയിരിക്കുന്നത്
പരസ്യം

സ്മാർട്ട്ഫോൺ വിപണിയിൽ ഓരോ ദിവസം കഴിയുന്തോറും മത്സരം വർദ്ധിച്ചു വരികയാണ്. പല തരത്തിലുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി മികച്ച ഫീച്ചറുള്ള ഫോണുകൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ സ്മാർട്ട്ഫോണുകളുടെ പെർഫോർമൻസ് ലെവൽ ആളുകൾ ശ്രദ്ധയോടെ വിലയിരുത്തുന്ന കാര്യമാണ്. മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചതോടെ കമ്പനികൾ അത്തരത്തിലുള്ള നിരവധി ഫോണുകൾ പുറത്തിറക്കുന്നു. അക്കൂട്ടത്തിലെ പുതിയ എൻട്രിയായ വൺപ്ലസ് 13 ഒക്ടോബറിൽ ലോഞ്ച് ചെയ്യുമെന്നാണ് അഭ്യൂഹങ്ങൾ. ഈ മാസം അവസാനം ഫോൺ പുറത്തിറക്കുമെന്ന് ഒരു കമ്പനി എക്സിക്യൂട്ടീവ് ബുധനാഴ്ച സൂചന നൽകുകയും ചെയ്തിരുന്നു. ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യുന്ന ഫോൺ ഈ വർഷം അവസാനത്തോടെ ആഗോളതലത്തിലും ലോഞ്ച് ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഫോൺ എപ്പോഴാണു പുറത്തിറങ്ങുകയെന്നു സ്ഥിരീകരിച്ചതിനൊപ്പം, വൺപ്ലസ് 13 പെർഫോമൻസിൻ്റെ കാര്യത്തിൽ “വലിയ കുതിച്ചുചാട്ടം” നടത്തുമെന്നും കമ്പനി എക്സിക്യൂട്ടീവ് പറഞ്ഞു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റായിരിക്കും ഈ ഫോണിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൺപ്ലസ് 13 ലോഞ്ചിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ:

വൺപ്ലസ് 13 സ്മാർട്ട്‌ഫോൺ ഈ മാസം തന്നെ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് ചൈന പ്രസിഡൻ്റ് ലൂയിസ് ലീ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. ColorOS 15 ആദ്യമായി ഉപയോഗിക്കുന്ന ഫോണായിരിക്കുമിത്. ചൈനയ്ക്ക് പുറത്ത് ഉപയോഗിക്കുന്ന Oxygen OS നു പകരം ചൈനയിലെ വൺപ്ലസ് ഫോണുകൾ ഓപ്പോയുടെ ആൻഡ്രോയിഡ് അധിഷ്ഠിത സോഫ്‌റ്റ്‌വെയറുമായി വരുന്നതിൽ അതിശയിക്കാൻ യാതൊന്നുമില്ല.

പുതിയ ഫോൺ പെർഫോമൻസിൻ്റെ കാര്യത്തിൽ ഒരു പ്രധാന ചുവടുവയ്പ്പു നടത്തുമെന്നും ലീ വ്യക്തമാക്കി. "സ്‌നാപ്ഡ്രാഗണിൻ്റെ ഏറ്റവും പുതിയ മുൻനിര ചിപ്പ് ഉപയോഗിച്ച്, വൺപ്ലസ് 13 പെർഫോമൻസിലും ഫ്ലുവൻസിയിലും ഒരു വലിയ കുതിച്ചുചാട്ടം നടത്തി, ആൻഡ്രോയ്ഡിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിലയിലേക്ക് എത്തിയിട്ടുണ്ട്." അദ്ദേഹം പറഞ്ഞു.

സ്‌നാപ്ഡ്രാഗൺ 8 Gen 4 ചിപ്‌സെറ്റാണ് ഈ മെച്ചപ്പെടലിനു പ്രധാന കാരണം. അതും ഈ മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ചിപ്പിൽ കമ്പനിയുടെ നെക്സ്റ്റ് ജെനറേഷൻ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ് (NPU) ഉൾപ്പെടുമെന്ന് കരുതുന്നു. ഇത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Al), മറ്റ് പ്രക്രിയകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെ വേഗത്തിലുള്ള പ്രകടനം ഉറപ്പു നൽകുന്നു.

ഇന്ത്യയിലേക്കു വരുമ്പോൾ വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ ColorOS 15 ഉണ്ടാകാനുള്ള സാധ്യതയില്ല. എങ്കിലും വേഗത മെച്ചപ്പെടുത്തുന്നതിനും ആനിമേഷനുകൾ സുഗമമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടൈഡൽ എഞ്ചിൻ, അറോറ എഞ്ചിൻ തുടങ്ങിയ പുതിയ സവിശേഷതകളോടെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം വരുന്നതെന്ന് ലീ ചൂണ്ടിക്കാട്ടി.

വൺപ്ലസ് 13 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

120Hz റീഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K 10-bit LTPO BOE X2 മൈക്രോ ക്വാഡ് കർവ്ഡ് OLED ഡിസ്‌പ്ലേ ആയിരിക്കും വൺപ്ലസ് 13 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. OnePlus 12 എന്ന മോഡലിൽ ഉപയോഗിക്കുന്ന BOE X1 ഡിസ്‌പ്ലേയേക്കാൾ മികച്ചതാണ് പുതിയ BOE X2 ഡിസ്‌പ്ലേ എന്നാണ് പറയപ്പെടുന്നത്.

ഫോണിൻ്റെ ഡിസ്‌പ്ലേയിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ടായിരിക്കുമെന്ന് മറ്റൊരു റിപ്പോർട്ട് പരാമർശിക്കുന്നു. ഡിസ്പ്ലേയിൽ നേത്ര സംരക്ഷണത്തിനു വേണ്ടിയുള്ള പ്രത്യേക ഫീച്ചറുകളും ഉൾപ്പെട്ടേക്കാം. കൂടാതെ ഫോർ ലെവൽ ഡെപ്ത് ഉള്ള സോഫ്റ്റ് എഡ്ജ് കൺട്രോളുകൾ ഇതു വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫോണിൻ്റെ പിൻഭാഗം ഉയർന്ന നിലവാരമുള്ള സൂപ്പർ സെറാമിക് ഗ്ലാസ് കൊണ്ടു നിർമിച്ചതാകുമെന്നും പ്രതീക്ഷിക്കുന്നു.

Comments
കൂടുതൽ വായനയ്ക്ക്: OnePlus 13, China, Smartphones
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »