7

7 - ख़बरें

  • ഇന്ത്യൻ വിപണി കീഴടക്കാൻ റിയൽമി GT 7 പ്രോ എത്തി
    റിയൽമി GT 7 പ്രോ ഇപ്പോൾ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. 12GB റാം + 256GB സ്റ്റോറേജ് വേരിയൻ്റിന് പ്രാരംഭ വില 59,999 രൂപയാണ്. അതേസമയം 16GB റാം + 512GB സ്റ്റോറേജ് മോഡലിന് 65,999 രൂപയാണ് വില. റിയൽമി ഇന്ത്യയുടെ വെബ്‌സൈറ്റിൽ നിന്നും ആമസോണിൽ നിന്നും നിങ്ങൾക്ക് ഓൺലൈനായി ഫോൺ വാങ്ങാം. അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാനാകും. ബാങ്ക് ഓഫറുകളിലൂടെ റിയൽമി GT 7 പ്രോ 56,999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്
  • സാധാരണക്കാർക്കായി ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ
    ലാവ യുവ 4 ഹാൻഡ്സെറ്റിൻ്റെ 4GB + 64GB വേരിയൻ്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. 4GB + 128GB ഓപ്ഷനും ലഭ്യമാണ്. അതിൻ്റെ വില 7,499 രൂപ വരും. ഒരു കമ്പനി എക്‌സിക്യൂട്ടീവ് തന്നെയാണ് ഗാഡ്ജറ്റ് 360-യോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി പർപ്പിൾ, ഗ്ലോസി വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിലെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം
  • റിയൽമിയുടെ പുതിയ അവതാരം ഇന്ത്യയിലേക്ക്
    റിയൽമി നിയോ 7-ന് ചൈനയിൽ CNY 2,499 (ഇന്ത്യൻ കറൻസിയിൽ ഏകദേശം 29,100 രൂപ) ആയിരിക്കും പ്രാരംഭ വില. വെയ്‌ബോയിലെ ഒരു പോസ്റ്റിലാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. ഫോണിന് 2 ദശലക്ഷത്തിലധികം പോയിൻ്റുകളുടെ AnTuTu സ്കോർ ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, 6,500mAh-ൽ കൂടുതൽ ബാറ്ററി കപ്പാസിറ്റിയും IP68 അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന തലത്തിൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിലുള്ള റേറ്റിംഗും ഉണ്ടാകുമെന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു
  • മികച്ച പെർഫോമൻസ് ഉറപ്പ്, റിയൽമി GT 7 പ്രോ ഇന്ത്യയിലെത്തി
    റിയൽമി ജിടി 7 പ്രോയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 59,999 രൂപയാണു വില വരുന്നത്. 16 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള വേരിയൻ്റും ഈ ഫോണിനുണ്ട്. അതിൻ്റെ വില 65,999 രൂപയാണ്. നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വാങ്ങാൻ ലഭ്യമാകും. റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ആമസോണിൽ നിന്നോ നിങ്ങൾക്ക് ഇത് വാങ്ങാം. മാർ സ് ഓറഞ്ച്, ഗാലക്സി ഗ്രേ എന്നീ രണ്ടു കളർ ഓപ്ഷനുകളിലാണ് GT 7 പ്രോ ലഭ്യമാവുക
  • സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഷവോമിയുടെ കാലം
    7,000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ ഷവോമി വികസിപ്പിക്കുന്നുണ്ടെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ ഫോൺ ഒരു പുതിയ, ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത SM8735 ചിപ്‌സെറ്റാണ് നൽകുന്നതെന്ന് അഭ്യൂഹമുണ്ട്. ഈ ചിപ്‌സെറ്റ് സ്‌നാപ്ഡ്രാഗൺ 8s ജെൻ 3-യുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 എന്ന് പേരിടാനാണു സാധ്യത
  • സാംസങ്ങ് പ്രൊഡക്റ്റുകൾ വാങ്ങാൻ ഇതാണ് ഏറ്റവും മികച്ച അവസരം
    സാംസങ്ങ് ബ്ലാക്ക് ഫ്രൈഡേ സെയിലിൽ 59,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് അൾട്രാക്ക് ക്യാഷ്ബാക്കിലൂടെ 12,000 രൂപ, അല്ലെങ്കിൽ അപ്‌ഗ്രേഡ് ബോണസായി 10,000 രൂപ എന്നീ ഓഫറുകളുണ്ട്. ഗാലക്‌സി വാച്ച് 7-നും ആകർഷകമായ ഡീൽ നൽകുന്നു. ഉപഭോക്താക്കൾക്ക് 8,000 രൂപ ക്യാഷ്ബാക്ക് ആയോ അല്ലെങ്കിൽ അപ്‌ഗ്രേഡ് ബോണസായോ ലഭിക്കും. സ്മാർട്ട് വാച്ച് രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. ബ്ലൂടൂത്ത് വേരിയൻ്റിൻ്റെ വില 29,999 രൂപയും സെല്ലുലാർ വേരിയൻ്റിൻ്റെ വില 33,999 രൂപയുമാണ്
  • വിവോയുടെ മൂന്നു പുതിയ കില്ലാഡികൾ കളിക്കളത്തിലേക്ക്
    വിവോയുടെ മൂന്ന് ഡിവൈസുകളാണ് ഒരു സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടത്. ഇത് അവയുടെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിലെ രണ്ടു ഫോണുകൾ വിവോ V50 സീരീസിൻ്റെ ഭാഗമായിരിക്കും. ഈ വർഷം സെപ്തംബർ 25നു ലോഞ്ച് ചെയ്ത വിവോ V40 സീരീസിൻ്റെ പിൻഗാമികളായാണ് പുതിയ സീരീസ് ഫോണുകൾ എത്തുന്നത്. കൂടാതെ, വിവോ Y29 4G എന്ന ഫോണും ഇതേ സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയിട്ടുണ്ട്
  • ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ ഓപ്പോ റെനോ 13 സീരീസ്
    ഓപ്പോ റെനോ 13 സീരീസ് ചൈനയിൽ നവംബർ 25ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം 4:30 PM) ലോഞ്ച് ചെയ്യുമെന്ന് വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് കമ്പനി അറിയിച്ചത്. ബട്ടർഫ്ലൈ പർപ്പിൾ നിറത്തിൽ ഫോണുകൾ ലഭ്യമാകുമെന്നാണ് വിവരമെങ്കിലും ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ റെനോ 13 സീരീസിനൊപ്പം ഓപ്പോ പാഡ് 3, ഓപ്പോ എൻകോ R3 പ്രോ TWS എന്നിവയും ഇവൻ്റിൽ അവതരിപ്പിക്കും
  • സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഹോണർ 300 പ്രോ വരുന്നു
    ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഈ പുതിയ സീരീസിന് 1.5K OLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. ഇത് മുൻ മോഡലുകളിലെ ഫുൾ HD+ സ്‌ക്രീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ അപ്‌ഗ്രേഡാണ്. പുതിയ സീരീസിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏത് മോഡലിലാകും ഈ പ്രോസസർ ഉണ്ടാവുകയെന്ന് ടിപ്‌സ്റ്റർ കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും പ്രോ മോഡലിലാകും ഇത് അവതരിപ്പിക്കാൻ സാധ്യതയുള്ളത്. ഇതിനു മുൻപു പുറത്തു വന്ന ഹോണർ 200 സീരീസിലെ ഹോണർ 200 അടിസ്ഥാന മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ആയിരുന്നു. അതേസമയം ഹോണർ 200 പ്രോയിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ ആയിരുന്നു.
  • ഓപ്പോയുടെ പുതിയ കില്ലാഡി കളിക്കളത്തിൽ, K12 പ്ലസ് എത്തി
    ഏറ്റവും പുതിയ മോഡലായ ഓപ്പോ K12 പ്ലസ് ശനിയാഴ്ച ചൈനയിൽ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറാണ് ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണിനു കരുത്തു നൽകുന്നത്. 12GB RAM + 512 GB വരെ സ്റ്റോറേജുമായാണ് ഈ ഫോൺ വരുന്നത്. ഓപ്പോ K12 മോഡലിൽ നിന്നും വ്യത്യാസങ്ങൾ വരുത്തി പുറത്തിറക്കുന്ന ഹാൻഡ്സെറ്റ് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14 ൽ പ്രവർത്തിക്കുന്നു. 80W ഫാസ്റ്റ് ചാർജിംഗിനെ ചെയ്യുന്നതിനെ പിന്തുണയ്ക്കുന്ന 6400mAh ബാറ്ററിയാണ് ഇതിൻ്റെ വലിയൊരു പ്രത്യേകത
  • മികച്ച ISD റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ
    പുതിയ ഇൻ്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയലിംഗ് (ISD) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 21 രാജ്യങ്ങൾക്കായാണ് പുതിയതായി അവതരിപ്പിച്ച പ്ലാനുകൾ ലഭ്യമാവുക. ജിയോയുടെ പുതിയ റീചാർജ് പായ്ക്കിലെ ഓരോ പ്ലാനും റീചാർജ് ചെയ്യുന്നതിന് അനുസരിച്ച് വ്യത്യസ്തമായ കോളിംഗ് ടൈം നമുക്കു ലഭിക്കും. ISD റീചാർജ് പ്ലാനുകൾ ആരംഭിക്കുന്നത് 39 രൂപ മുതലാണ്, 99 രൂപ വരെയുള്ള പ്ലാനുകളുണ്ട്
  • വൺ UI 7 അപ്ഡേറ്റ് ഉടനെ പുറത്തിറക്കാൻ സാംസങ്ങ്
    വ്യാഴാഴ്ച സാൻ ജോസിൽ നടന്ന സാംസങ് ഡെവലപ്പർ കോൺഫറൻസ് 2024 ൽ വെച്ച് സാംസങ്ങ് അവരുടെ സ്‌മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി വൺ Ul 7 അപ്‌ഡേറ്റ് അവതരിപ്പിച്ചു. പുതിയ ഇൻ്റർഫേസ് ഡിസൈൻ, പുതിയ വിഷ്വൽ എലമെൻ്റ്സ്, മറ്റ് നിരവധി മികച്ച സവിശേഷതകൾ എന്നിവയുള്ള പുതിയ അപ്‌ഡേറ്റിൻ്റെ പ്രിവ്യൂ കമ്പനി പങ്കുവെച്ചിരുന്നു. സാംസങ് തങ്ങളുടെ പുതിയ വൺ UI 7 അപ്‌ഡേറ്റ് ഈ വർഷാവസാനം ഗാലക്‌സി മോഡൽ ഡിവൈസുകളിൽ ടെസ്റ്റിംഗിനായി (ബീറ്റയിൽ) ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു.
  • മിഡ് റേഞ്ച് സ്മാർട്ട്ഫോൺ സാംസങ്ങ് ഗാലക്സി M55s 5G ഇന്ത്യയിലെത്തി
    സാംസങ്ങ് ഗാലക്സി M55s 5G തിങ്കളാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 പ്രൊസസർ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 50 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയുമായാണ് ഇതു വരുന്നത്
  • മൂന്നു ലാപ്ടോപുകളുമായി വിപണിയിൽ ആധിപത്യമുണ്ടാക്കാൻ ലെനോവോ
    വിൻഡോസിൽ പ്രവർത്തിക്കുന്ന തിങ്ക്ബുക്ക് 16 ജെൻ 7, ഐഡിയപാഡ് 5X 2-ഇൻ-1, ഐഡിയപാഡ് സ്ലിം 5X എന്നീ ലാപ്ടോപുകൾ ലെനോവോ പുറത്തിറക്കി. സ്നാപ്ഡ്രാഗൺ X പ്ലസ് 8 കോർ ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപുകളിൽ നിരവധി Al ഫീച്ചറുകളിലേക്ക് ആക്സസ് നൽകുന്ന കോ-പൈലറ്റ് ഫീച്ചർ നൽകിയിരിക്കുന്നു
  • ഹോണർ മാജിക് 7 പ്രോക്കു വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ല
    ഹോണർ മാജിക് 7 പ്രോ സ്മാർട്ട്ഫോണിൻ്റെ നിരവധി വിവരങ്ങൾ ലീക്കായി

7 - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »