Photo Credit: Realme
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് സെയിൽ 2025 ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ച് നടന്നു കൊണ്ടിരിക്കുകയാണ്. ജനുവരി 13-ന് ഉച്ചയ്ക്ക് 12 മണിക്കാണ് സെയിൽ ആരംഭിച്ചത്, എന്നാൽ പ്രൈം അംഗങ്ങൾക്ക് 12 മണിക്കൂർ മുൻപേ തന്നെ സെയിലിലേക്ക് ആക്സസ് ലഭിച്ചിരുന്നു. ഐഫോൺ 16 പ്രോ മാക്‌സ് പോലുള്ള പ്രീമിയം മോഡലുകൾ മുതൽ ലാവ O3 പോലുള്ള ബജറ്റ്-ഫ്രണ്ട്ലി ഓപ്ഷനുകൾ വരെയുള്ള സ്‌മാർട്ട്‌ഫോണുകളിൽ മികച്ച ഡീലുകളും ഡിസ്‌കൗണ്ടുകളും ഈ വിൽപ്പനയിൽ നേടാൻ കഴിയും. ഉൽപന്നങ്ങൾ വാങ്ങുന്നതിനു പ്രത്യേക ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ആമസോൺ 10 ശതമാനം വരെ മറ്റുള്ള ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. റിയൽമി, റെഡ്മി, ഐടെൽ തുടങ്ങിയ ജനപ്രിയ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും സെയിലിൻ്റെ ഭാഗമാണ്. ഇത് നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നിരവധി ഓപ്ഷനുകൾ നൽകുന്നു. നിങ്ങൾക്കു വേണ്ടത് പ്രീമിയം ഫോണുകളാണെങ്കിലും ബഡ്ജറ്റ് ഫോണുകളാണെങ്കിലും ഈ സെയിലിൽ ധാരാളം ചോയ്‌സുകളുണ്ട്. കൂടുതൽ കിഴിവു നേടാൻ ബാങ്ക് ഓഫറുകൾ ഏതൊക്കെയെന്നു പരിശോധിക്കാൻ മറക്കരുത്.
നിങ്ങൾ ബഡ്ജറ്റ് നിരക്കിലുള്ള ഒരു സ്മാർട്ട്‌ഫോണിനായി തിരയുകയാണ് എങ്കിൽ, ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് വിലക്ക് അത്തരത്തിൽ ഒന്നു സ്വന്തമാക്കാൻ അവസരം നൽകുന്നു. ഏറ്റവും മികച്ച ഡീലുകളിൽ ഒന്ന് റെഡ്മി A4 5G ആണ്. ഇതിൻ്റെ യഥാർത്ഥ വില 11,999 രൂപയാണ്. എന്നാൽ സെയിൽ സമയത്ത് ഇത് 9,499 രൂപയ്ക്ക് ലഭ്യമാണ്. നിങ്ങൾക്ക് കൂപ്പൺ കിഴിവ് ഉപയോഗിച്ച് 8,999 രൂപയ്ക്കും ഈ ഫോൺ സ്വന്തമാക്കാൻ കഴിയും.
കൂടാതെ, നിങ്ങൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ, നിങ്ങൾക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ക്രെഡിറ്റ് കാർഡ് EMI പേയ്‌മെൻ്റുകൾക്കും ഈ ഓഫർ ബാധകമാണ്. എക്‌സ്‌ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് EMI ഓപ്ഷനുകളും വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ മികച്ച ഡീലുകൾ:
1. റിയൽമി നാർസോ N61
യഥാർത്ഥ വില: 8,999 രൂപ
സെയിൽ വില: 7,499 രൂപ
2. റെഡ്മി A4 5G
യഥാർത്ഥ വില: 11,999 രൂപ
സെയിൽ വില: 9,499 രൂപ
3. ഐക്യൂ Z9 ലൈറ്റ് 5G
യഥാർത്ഥ വില: 14,499 രൂപ
സെയിൽ വില: 10,499 രൂപ
4. ഐടെൽ P55 5G
യഥാർത്ഥ വില: 13,999 രൂപ
സെയിൽ വില: 8,999 രൂപ
5. പോക്കോ X6 നിയോ 5G
യഥാർത്ഥ വില: 19,999 രൂപ
സെയിൽ വില: 10,999 രൂപ
6. ലാവ O3
യഥാർത്ഥ വില: 7,199 രൂപ
സെയിൽ വില: 5,579 രൂപ
പരസ്യം
പരസ്യം