Photo Credit: Honor
മാജിക് 7 സീരീസിലെ മൂന്നാമത്തെ സ്മാർട്ട്‌ഫോണായ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈൻ ചൈനയിൽ അവതരിപ്പിച്ച് പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹോണർ. ക്വാൽകോമിൻ്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എക്‌സ്ട്രീം എഡിഷൻ ചിപ്‌സെറ്റാണ് ഈ പ്രീമിയം ഫോണിന് കരുത്തേകുന്നത്. വയേർഡ്, വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5,850mAh ബാറ്ററി ഈ ഫോണിൽ നൽകിയിരിക്കുന്നു. പോർഷെ കാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ആകർഷകവും ആഡംബരപൂർണ്ണവുമായ ഡിസൈനാണ് മാജിക് 7 ആർഎസ്ആറിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 200 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് ഇതിൽ ഉൾപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 സർട്ടിഫിക്കേഷനുകളോടെയാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഈ ഫീച്ചറുകളെല്ലാം പരിഗണിക്കുമ്പോൾ, സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രീമിയം, ഡ്യൂറബിൾ ഓപ്ഷനായി ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈൻ വേറിട്ടു നിൽക്കുന്നു.
ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൻ്റെ 16GB + 512GB മോഡലിന് CNY 7,999 (ഏകദേശം 93,000 രൂപ) ആണ് വില വരുന്നത്. അതേസമയം 24GB + 1TB പതിപ്പിന് CNY 8,999 (ഏകദേശം 1,05,000 രൂപ) ആണ് വില. ഇത് അഗേറ്റ് ഗ്രേ, പ്രോവൻസ് പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0-ൽ പ്രവർത്തിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണാണ് ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈൻ. 120Hz റീഫ്രഷ് റേറ്റ്, 453ppi പിക്സൽ ഡെൻസിറ്റി, 1600nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, 5000nits HDR മോഡ് എന്നിവയും 1,280 x 2,800 പിക്സൽ റെസല്യൂഷനുമുള്ള 6.8 ഇഞ്ച് ഫുൾ HD+ LTPO OLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 24 ജിബി വരെ റാമും 1 ടിബി ഇൻ്റേണൽ സ്‌റ്റോറേജും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം എഡിഷൻ ചിപ്‌സെറ്റ് ആണ് ഇതിലുള്ളത്.
പോർഷെയുടെ ക്ലാസിക് സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കനം കുറഞ്ഞ ഹെക്സഗോണൽ സ്ട്രക്ച്ചറിലാണ് ഫോണിൻ്റെ ഡിസൈൻ. സ്‌ക്രാച്ച് ആൻഡ് ഡ്രോപ്പ് റെസിസ്റ്റൻസിനായി സ്വിസ് എസ്‌ജിഎസ് മൾട്ടി-സിനാരിയോ ഗോൾഡ് ലേബൽ ഫൈവ്-സ്റ്റാർ സർട്ടിഫിക്കേഷൻ ഇതിനുണ്ട്. ഇതിലുള്ള ഗ്ലോറി കിംഗ് കോംഗ് ജയൻ്റ് റിനോ ഗ്ലാസ് കോട്ടിംഗ്, ഹോണറിൻ്റെ മുൻ കിംഗ് കോംഗ് ജയൻ്റ് റിനോ ഗ്ലാസിനേക്കാളും സ്റ്റാൻഡേർഡ് ഗ്ലാസ് മെറ്റീരിയലുകളേക്കാളും 10 മടങ്ങ് സ്ക്രാച്ച്-ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആണ്.
ഫോട്ടോഗ്രാഫിക്കായി, ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ട്. വേരിയബിൾ അപ്പർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള (OIS) 50 മെഗാപിക്സൽ പ്രൈമറി സെൻസർ (1/1.3 ഇഞ്ച് സൈസ്), 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടെലിഫോട്ടോ ലെൻസ് 3x ഒപ്റ്റിക്കൽ സൂമും 100x ഡിജിറ്റൽ സൂമും പിന്തുണയ്ക്കുന്നു. ഫോക്കസ് വേഗതയും കൃത്യതയും വർദ്ധിപ്പിക്കുന്ന 1,200-പോയിൻ്റ് ലിഡാർ അറേ ഫോക്കസിംഗ് സിസ്റ്റവും ക്യാമറ സെറ്റപ്പിലുണ്ട്. സെൽഫികൾക്കായി, ഫോണിൽ 50 മെഗാപിക്സൽ വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയും ഒപ്പം 3D ഡെപ്ത് ക്യാമറയുമുണ്ട്.
5G, Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, GPS/AGPS, ഗലീലിയോ, GLONASS, Beidou, USB ടൈപ്പ് സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളെ ഫോൺ പിന്തുണയ്ക്കുന്നു. കൂടാതെ ഗ്രൗണ്ട് നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്തപ്പോൾ സാറ്റലൈറ്റ് വഴിയുള്ള ആശയവിനിമയം അനുവദിക്കുന്ന ടു-വേ ബെയ്‌ഡോ സാറ്റലൈറ്റ് ടെക്സ്റ്റ് മെസേജിങ്ങും ഇതു വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത ചൈനീസ് വിപണിയിൽ പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
IP69/IP68 സർട്ടിഫൈഡ് ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻ്റ് ബിൽഡ്, 3D അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, 3D ഫേസ് അൺലോക്കിംഗ് തുടങ്ങിയ ഫീച്ചറുകളോടെ ഇതു സെക്യൂരിറ്റി ഉറപ്പാക്കുന്നു. ആക്സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഫോണിലുണ്ട്.
100W വയർഡ് ചാർജിംഗ്, 80W വയർലെസ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയെ പിന്തുണക്കുന്ന 5,850mAh ബാറ്ററിയാണ് ഈ ഉപകരണം നൽകുന്നത്. ബാറ്ററി ഒപ്റ്റിമൈസേഷനായി ഒരു ഇൻ-ഹൗസ് ഇസി ചിപ്പും പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകളിൽ ഇൻ്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നതിനുള്ള സി ചിപ്പും ഇതിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം