Photo Credit: Samsung
സാംസങ് ഗാലക്‌സി എഫ്16 5ജി ബ്ലിംഗ് ബ്ലാക്ക്, ഗ്ലാം ഗ്രീൻ, വൈബിംഗ് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
2024 മാർച്ചിൽ അവതരിപ്പിച്ച ഗാലക്‌സി F15 5G ഫോണിൻ്റെ പിൻഗാമിയായി കഴിഞ്ഞ ദിവസം സാംസങ് ഇന്ത്യയിൽ ഗാലക്‌സി F16 5G പുറത്തിറക്കി. പുതിയ മോഡൽ നിരവധി അപ്‌ഗ്രേഡുകളോടെയാണ് വരുന്നത്, ഇത് അതിന്റെ മുൻഗാമിയേക്കാൾ മികച്ച അനുഭവം നൽകും. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഗാലക്‌സി F16 5G നൽകുന്നത്, ഇതു മികച്ച പെർഫോമർസിനും മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമാണ്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി ഇത് പായ്ക്ക് ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി ഫോണിൽ 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ആറ് OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ശക്തമായ പെർഫോമൻസ്, മികച്ച ബാറ്ററി, ശ്രദ്ധേയമായ ക്യാമറ സെറ്റപ്പ്, ബഡ്ജറ്റ് വില എന്നിവ പരിഗണിക്കുമ്പോൾ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഗാലക്‌സി F16 5G ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
ലഭ്യമായ എല്ലാ ഓഫറുകളും ഉൾപ്പെടെ 11,499 രൂപ മുതൽ ആരംഭിക്കുന്ന വിലയിലായിരിക്കും സാംസങ് ഗാലക്‌സി F16 5G ഇന്ത്യയിൽ ലഭ്യമാകുക. ഇന്ത്യൻ സമയം മാർച്ച് 13-ന് ഉച്ചയ്ക്ക് 12 മണി മുതൽ മുതൽ ഇത് വാങ്ങാനായി ലഭ്യമാകുമെന്ന് ഫ്ലിപ്കാർട്ടിലെ പ്രമോഷണൽ ബാനർ സ്ഥിരീകരിക്കുന്നു. ബ്ലിംഗ് ബ്ലാക്ക്, ഗ്ലാം ഗ്രീൻ, വൈബിംഗ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ ഫോൺ വാങ്ങാം.
നേരത്തെ ലീക്കായ വിവരങ്ങളിൽ നിന്നും ഗാലക്‌സി F16 5G-യുടെ 4GB റാം വേരിയന്റിന് 13,499 രൂപയും 6GB റാം വേരിയന്റിന് 14,999 രൂപയും 8GB റാം വേരിയന്റിന് 16,499 രൂപയും വിലവരുമെന്ന് സൂചന ലഭിച്ചിരുന്നു. മൂന്ന് മോഡലുകളും 128GB സ്റ്റോറേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
1,080 x 2,340 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഡിസ്പ്ലേയാണ് സാംസങ്ങ് ഗാലക്സി F16 5G ഫോണിൽ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഇതിന് കരുത്ത് പകരുന്നു, കൂടാതെ 8GB വരെ റാമും ഇതു വാഗ്ദാനം ചെയ്യുന്നു. ഫോണിന് 128GB ഇന്റേണൽ സ്റ്റോറേജ് ഉണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1.5TB വരെ വികസിപ്പിക്കാം. ഇത് ആൻഡ്രോയിഡ് 15 അധിഷ്ഠിതമായ വൺ UI 7 ഉപയോഗിച്ച് പ്രവർത്തിക്കുന്നു, കൂടാതെ ഈ ഫോണിന് ആറ് OS അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്കായി, ഗാലക്സി F16 5G-യിൽ മൂന്ന് റിയർ ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവക്കു പുറമെ മുൻവശത്ത്, 13 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 5G, 4G, Wi-Fi, Bluetooth 5.3, GPS തുടങ്ങിയ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളും Glonass, Beidou, Galileo, QZSS തുടങ്ങിയ നാവിഗേഷൻ സിസ്റ്റങ്ങൾക്കുള്ള പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ വലിപ്പം 164.4 x 77.9 x 7.9 മില്ലിമീറ്ററും അതിന്റെ ഭാരം 191 ഗ്രാമും ആണ്.
പരസ്യം
പരസ്യം