ബാറ്ററിയുടെ കാര്യത്തിൽ റിയൽമി നിയോ 7 വേറെ ലെവൽ

ബാറ്ററിയുടെ കാര്യത്തിൽ റിയൽമി നിയോ 7 വേറെ ലെവൽ

Photo Credit: Realme

മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി നിയോ 7 പുറത്തിറക്കിയിരിക്കുന്നത്

ഹൈലൈറ്റ്സ്
  • റിയൽമി നിയോ 7 ഫോണിൽ ഡ്യുവൽ സ്പീക്കറുകൾ ഉണ്ടാകും
  • സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണുള്ളത്
  • മൂന്നു വ്യത്യസ്ത നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും
പരസ്യം

റിയൽമിയുടെ ജനപ്രിയ നിയോ സീരീസ് ലൈനപ്പിലേക്ക് പുതിയൊരു ഫോൺ കൂടിയെത്തി. റിയൽമി നിയോ 7 കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ചതായിരിക്കും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള റിയൽമി നിയോ 7 ഹാൻഡ്സെറ്റിലെ പ്രധാന സെൻസർ 50 മെഗാപിക്സലാണ്. റിയൽമി GT നിയോ 6 എന്ന മോഡലിൻ്റെ പിൻഗാമിയാണ് ഈ ഫോണെങ്കിലും ഇത് ജിടി ബ്രാൻഡിംഗിനു കീഴിൽ വരുന്നില്ല. റിയൽമി നിയോ 7 ൻ്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് അതിൻ്റെ വലിയ 7,000mAh ബാറ്ററിയാണ്. ഈ വലിയ ബാറ്ററി 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69 റേറ്റിംഗുകളോടെയാണ് ഈ ഫോൺ വരുന്നത്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ റിയൽമി നിയോ 7 ലഭ്യമാണ്.

റിയൽമി നിയോ 7 സ്മാർട്ട്ഫോണിൻ്റെ വില:

റാം, സ്റ്റോറേജ് എന്നിവയെ അടിസ്ഥാനമാക്കി റിയൽമി നിയോ 7 വ്യത്യസ്ത വിലകളിലും നിരവധി വേരിയൻ്റുകളിലും വരുന്നു. 12GB റാം + 256GB സ്റ്റോറേജ് വേരിയൻ്റിന് CNY 2,099 ആണ് വില, അതായത് ഏകദേശം 24,000 ഇന്ത്യൻ രൂപ. 12GB റാം + 512GB സ്റ്റോറേജ് വേരിയൻ്റിന് CNY 2,499 (29,000 ഇന്ത്യൻ രൂപ) ആണ് വില. 16GB RAM + 512GB സ്റ്റോറേജ് പതിപ്പ് CNY 2,799 (32,000 ഇന്ത്യൻ രൂപ) എന്ന വിലക്ക് ലഭ്യമാണ്.

നിങ്ങൾക്ക് 16GB റാം + 1TB സ്റ്റോറേജ് ഓപ്ഷൻ വേണമെങ്കിൽ, അതിൻ്റെ വില CNY 3,299 (38,000 ഇന്ത്യൻ രൂപ) ആണ്. ഇതിനു പുറമെയുള്ള 16GB RAM + 256GB സ്റ്റോറേജ് മോഡലിൻ്റെ വില CNY 2,299 (26,000 ഇന്ത്യൻ രൂപ) ആണ്. മെറ്റിയോറൈറ്റ് ബ്ലാക്ക്, സ്റ്റാർഷിപ്പ്, സബ്‌മേഴ്‌സിബിൾ എന്നിങ്ങനെ മൂന്ന് കളർ ചോയ്‌സുകളിലാണ് ഫോൺ വരുന്നത്.

റിയൽമി നിയോ 7 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണാണ് റിയൽമി നിയോ 7. 1,264 x 2,780 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. 120Hz വരെ റീഫ്രഷ് റേറ്റും 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും 2,600Hz ടച്ച് സാംപ്ലിംഗ് നിരക്കും 93.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 8T LTPO പാനലാണ് സ്ക്രീനിൽ ഉപയോഗിക്കുന്നത്. ഡിസ്പ്ലേ DCI-P3 കളർ ഗാമറ്റിൻ്റെ 100% ഉൾക്കൊള്ളുകയും, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് 16GB വരെ റാമും 1TB വരെ ഇൻ്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫോൺ 12GB വരെ വെർച്വൽ റാമിനെയും പിന്തുണയ്ക്കുന്നു.

ഫോട്ടോഗ്രാഫിക്കായി, റിയൽമി നിയോ 7 ഫോണിൽ ഇരട്ട റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സോണി IMX882 സെൻസറാണ് മെയിൻ ക്യാമറ. 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസുള്ള സെക്കൻഡറി ക്യാമറക്കു പുറമെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കുന്ന സ്കൈ കമ്മ്യൂണിക്കേഷൻ സിസ്റ്റം 2.0 ആണ് ഈ ഫോണിൻ്റെ ഹൈലൈറ്റുകളിലൊന്ന്. കനത്ത ഉപയോഗ സമയത്ത് ചൂട് നിയന്ത്രിക്കാനുള്ള 7,700mm² VC (വേപ്പർ ചേമ്പർ) കൂളിംഗ് സിസ്റ്റവും ഫോണിൻ്റെ സവിശേഷതയാണ്.

Beidou, Bluetooth 5.4, GPS, Galileo, GLONASS, QZSS, NavIC, NFC, Wi-Fi 802.11 a/b/g/n/ac/ax/be എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളെ റിയൽമി നിയോ 7 പിന്തുണയ്ക്കുന്നു. ആക്‌സിലറോമീറ്റർ, കളർ ടെമ്പറേച്ചർ സെൻസർ, ഡിസ്റ്റൻസ് സെൻസർ, ലൈറ്റ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, അണ്ടർ സ്‌ക്രീൻ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവയാണ് സെൻസറുകൾ. ഓഡിയോയ്‌ക്കായി, OReality ഓഡിയോയെ പിന്തുണയ്‌ക്കുന്ന, ഹൈ-റെസ് ഓഡിയോ സർട്ടിഫൈഡ് ആയ ഡ്യുവൽ സ്പീക്കറുകളുമായാണ് ഫോൺ വരുന്നത്.

80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് റിയൽമി നിയോ 7 ഫോണിലുള്ളത്. ഒറ്റ ചാർജിൽ 21 മണിക്കൂർ വീഡിയോ പ്ലേബാക്കും 14 മണിക്കൂർ വീഡിയോ കോളുകളും ചെയ്യാൻ ബാറ്ററിക്കു കപ്പാസിറ്റിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിന് IP68, IP69 റേറ്റിംഗാണ് ഇതിനുള്ളത്. 162.55 x 76.39 x 8.56 മില്ലിമീറ്റർ വലിപ്പവും 213 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

Comments
കൂടുതൽ വായനയ്ക്ക്: Realme Neo 7, Realme Neo 7 Price, Realme Neo 7 Specifications, Realme
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »